ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യമേതാണ്? അതിനുള്ള ഉത്തരം അറിയുന്നതിന് മുമ്പ് ഈ വർഷത്തെ ലോക ഹാപ്പിനസ് റിപ്പോർട്ടിൽ (World Happiness Report 2022) ഇന്ത്യയുടെ സ്ഥാനം എവിടെയാണെന്ന് കൂടി അറിയാം. കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം പിന്നിലാണ്.
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 അനുസരിച്ച് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലന്റ് ആണ്. ഉയർന്ന ജീവിത നിലവാരമാണ് ഫിൻലന്റിനെ പട്ടികയിൽ ഒന്നാമതെത്തിച്ചത്. ഫിൻലൻഡിന് പിന്നാലെ ഡെന്മാർക്ക് രണ്ടാം റാങ്കും ഐസ്‌ലൻഡും സ്വിറ്റ്‌സർലൻഡും മൂന്നും നാലും റാങ്കുകളിൽ എത്തി. നെതർലൻഡ്‌സ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ലക്സംബർഗ്, നോർവേ, ഇസ്രായേൽ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്.
യുഎന്നിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക സൂചികയിൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനമുള്ളത് അഫ്ഗാനിസ്ഥാനാണ്. ലെബനൻ, സെർബിയ, ബൾഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന് തൊട്ടുമുകളിലായുള്ളത്.
യുക്രെയ്നെതിരെ യുദ്ധം തുടരുന്ന റഷ്യയിലും ജനങ്ങൾ സന്തോഷവാന്മാരല്ല. പട്ടികയിൽ എൺപതാം സ്ഥാനത്താണ് റഷ്യയുള്ളത്. യുക്രെയ്ൻ 98ാം സ്ഥാനത്തും. യുക്രെയ്നെതിരെ റഷ്യൻ അധിനിവേശം ആരംഭിക്കുന്നതിനും ഏറെ നാൾ മുമ്പ് തന്നെ ഹാപ്പിനസ് റിപ്പോർട്ടിലേക്കുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത.
Also Read-
ഇടയ്ക്കിടെ മനസിനും ശരീരത്തിനും തളർച്ച അനുഭവപ്പെടാറുണ്ടോ? ഊർജസ്വലത നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിലെ ആളുകൾ സ്വന്തം ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന് റിപ്പോർട്ടുചെയ്യുന്നതിനുള്ള ആഗോള സർവേ ഡാറ്റയാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്.
Also Read-
ഒരൊറ്റ Zoom കോൾ; കമ്പനി പിരിച്ചുവിട്ടത് 800 ജീവനക്കാരെഅതേസമയം, സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഓരോ വർഷവും പിന്നിലോട്ട് പോകുന്നതായാണ് കാണുന്നത്. ഈ വർഷം 146 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 136 ാമതാണ്. കഴിഞ്ഞ വർഷം 149 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് 139 ാമതും.
മുൻ വർഷങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ,2022 - 136ാമത്2021- 1392020- 1442019- 1402018- 1332017- 1222016- 1182015- 117പ്രതിശീർഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, ജീവിത തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം, ഉദാരത, അഴിമതിയെക്കുറിച്ചുള്ള ധാരണകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.
അഭിപ്രായ സർവേകൾ, രാജ്യത്തുടനീളമുള്ള ക്ഷേമവും ജീവിത വിലയിരുത്തലും നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ എന്നിവയിലൂടെയാണ് ലോക സന്തോഷ സൂചിക അടിസ്ഥാനമാക്കിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.