Exhaustion | ഇടയ്ക്കിടെ മനസിനും ശരീരത്തിനും തളർച്ച അനുഭവപ്പെടാറുണ്ടോ? ഊർജസ്വലത നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ
- Published by:Naveen
- news18-malayalam
Last Updated:
ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടുന്നത് ചിലപ്പോൾ നിങ്ങളുടെ ശരീരത്തിനും മനസ്സിനും വിശ്രമം ആവശ്യമാണെന്നതിന്റെ സൂചനയാകാം.
ചിലപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും നമുക്ക് തളർച്ച (Exhaustion) അനുഭവപ്പെടാം. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന തോന്നലും ഉണ്ടായേക്കാം. ഇങ്ങനെ ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടുന്നത് ചിലപ്പോൾ നിങ്ങളുടെ ശരീരത്തിനും മനസ്സിനും വിശ്രമം ആവശ്യമാണെന്നതിന്റെ സൂചനയാകാം. ശരീരത്തിന്റെ ക്ഷീണം മാനസികമായ തളർച്ചയ്ക്കും കാരണമാകും. അതിനാൽ ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടുന്നവർക്ക് ഊർജ്ജസ്വലത വീണ്ടെടുക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ അറിയാം.
ഇടവേള എടുക്കുക
എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒന്നോ രണ്ടോ ദിവസം നിങ്ങൾക്ക് വേണ്ടി മാത്രമായി നീക്കിവെയ്ക്കുക. ഈ ദിവസങ്ങളിലിൽ നിങ്ങളുടെ ഫോണും ലാപ്ടോപ്പുമെല്ലാം മാറ്റിവെയ്ക്കുക. ഈ സമയത്ത് നിങ്ങൾക്കിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. വീട്ടിൽ തന്നെ ഇരുന്ന് ആവശ്യത്തിന് വിശ്രമിക്കാൻ ശ്രമിക്കുക. പുറത്തെവിടെയെങ്കിലും പോയി നിങ്ങൾക്ക് പ്രിയപ്പെട്ട ലഘുഭക്ഷണങ്ങൾ കഴിക്കാം. പറ്റുമെങ്കിൽ പഴയ സുഹൃത്തുക്കളോടും കുടുംബത്തോടുമെല്ലാം സംസാരിക്കാൻ സമയം കണ്ടെത്തുക. ഈ സമയത്ത് പതിവായി ചെയ്യുന്ന കാര്യങ്ങൾ മാറ്റിവച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളവ മാത്രം ചെയ്യുക
advertisement
ധ്യാനിക്കുക
ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് ധ്യാനം. ഇത് ശരീരത്തിൽ നിന്നുള്ള നെഗറ്റീവ് ഊർജ്ജം എടുത്തുകളയുകയും പോസിറ്റീവ് ചിന്തകൾ മനസ്സിലേക്ക് കൊണ്ടുവരുകയും സമാധാനത്തോടെയിരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. പ്രകൃതിസൗന്ദര്യം നിറഞ്ഞ പാർക്കിലോ തുറസായ മറ്റേതെങ്കിലും ചുറ്റുപാടിലോ പോയിരുന്ന് ഒന്നോ രണ്ടോ മണിക്കൂർ ധ്യാനിക്കുക. യോഗ ചെയ്യുന്നതും നല്ലതാണ്. അപ്പോൾ നിങ്ങൾക്ക് ഉന്മേഷവും ഊർജവും അനുഭവപ്പെടാൻ തുടങ്ങും.
advertisement
ചൂടുവെള്ളത്തിലുള്ള കുളി
ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് പേശികളുടെ വിശ്രമത്തിന് സഹായിക്കും. ഇത് വഴി ശരീരത്തിന്റെ തളർച്ച മാറും. ഇളം ചൂടുവെള്ളം ശരീരത്തെ അയവുള്ളതാക്കുകയും നിങ്ങളെ ഉന്മേഷവാനാക്കുകയും ചെയ്യുന്നു. നിങ്ങൾ ആഗ്രഹിക്കുന്നത്ര സമയമെടുത്ത്, ഒട്ടും തിരക്ക് കൂട്ടാതെ സാവധാനം കുളിക്കാൻ ശ്രമിക്കുക. അതിലൂടെ മാനസിക സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കാനും കഴിയും.
ഉറക്കം
അസ്വസ്ഥമായ ഉറക്കം ശരീരത്തിന് ക്ഷീണവും തളർച്ചയും അനുഭവപ്പെടാൻ കാരണമാകുന്നു. നിങ്ങളുടെ ശരീരത്തിൽ വേണ്ടത്ര ഊർജ്ജമില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ കുറച്ച് നേരം ഉറങ്ങാൻ ശ്രമിക്കുക. ദിവസവും കുറഞ്ഞത് എട്ട് മണിക്കൂർ എങ്കിലും ഉറങ്ങുക. നന്നായി ഉറങ്ങാൻ കഴിഞ്ഞതിന്റെ അടുത്ത ദിവസം നിങ്ങൾക്ക് ഊർജസ്വലത അനുഭവപ്പെടും.
advertisement
ഇടയ്ക്ക് അവധിക്കാലം ആഘോഷിക്കാൻ പോവുക
നിങ്ങളുടെ വിരസമായ ദിനചര്യയിൽ നിന്ന് ഇടയ്ക്ക് ഒരു ഇടവേള എടുക്കുകയും മനസിന് സന്തോഷം നൽകുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്ത് അങ്ങോട്ടേക്ക് യാത്ര പോവുകയും ചെയ്യുന്നത് ആശ്വാസം നൽകും. ഒറ്റയ്ക്കോ സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ നിങ്ങളുടെ അവധിക്കാലം ആഘോഷിക്കുക. നഗരത്തിന് പുറത്തുള്ള ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നത് ഉന്മേഷം കൂട്ടാൻ സഹായിച്ചേക്കാം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 18, 2022 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Exhaustion | ഇടയ്ക്കിടെ മനസിനും ശരീരത്തിനും തളർച്ച അനുഭവപ്പെടാറുണ്ടോ? ഊർജസ്വലത നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ