• HOME
  • »
  • NEWS
  • »
  • life
  • »
  • രാജ്യത്തെ ആദ്യ മുലയൂട്ടൽ സൗഹൃദ സർക്കാർ ആശുപത്രി തെലങ്കാനയിൽ

രാജ്യത്തെ ആദ്യ മുലയൂട്ടൽ സൗഹൃദ സർക്കാർ ആശുപത്രി തെലങ്കാനയിൽ

ലോകാരോഗ്യ സംഘടനയുടെ മുലയൂട്ടൽ സംബന്ധിച്ച 10 മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കിയതിനാണ് ആശുപത്രിയ്ക്ക് ഈ അംഗീകാരം ലഭിച്ചത്

  • Share this:

    ഇന്ത്യയിലെ ആദ്യ മുലയൂട്ടൽ സൗഹൃദ സർക്കാർ ആശുപത്രിയായി മാറിയിരിക്കുകയാണ് കാമറെഡ്ഡി ജില്ലയിലെ ബൻസ്വാഡയിലെ മദർ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുലയൂട്ടൽ സംബന്ധിച്ച പത്ത് മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കിയതിനാണ് ആശുപത്രിയ്ക്ക് ഈ അംഗീകാരം ലഭിച്ചത്. ഇതിനുപുറമേ കേന്ദ്ര സർക്കാരിന്റെ മദേഴ്‌സ് അബ്സൊല്യൂട്ട് അഫെക്ഷൻ (MAA) എന്ന പ്രത്യേക പദ്ധതികൂടി കണക്കിലെടുത്താണ് ഈ നേട്ടം.

    കൂടാതെ അംഗീകാരം കരസ്ഥമാക്കുന്ന ഇന്ത്യയിലെ ഏഴാമത്തെ ആശുപത്രിയാണ് ബൻസ്വാഡ എംസിഎച്ച്. ആശുപത്രിയ്ക്ക് ലഭിച്ച ഔദ്യോഗിക അംഗീകാര സർട്ടിഫിക്കറ്റിന് ഈ വർഷം ഫെബ്രുവരി 17 മുതൽ 2026 ഫെബ്രുവരി 16 വരെയാണ് സാധുതയുള്ളത്. 1989ൽ ലോകാരോഗ്യ സംഘടനയും യുണിസെഫും ചേർന്നാണ് ഇതിനുവേണ്ട മാനദണ്ഡങ്ങൾ വികസിപ്പിച്ചത്. ബ്രെസ്റ്റ് ഫീഡിംഗ് പ്രൊമോഷൻ നെറ്റ്‌വർക്ക് ഓഫ് ഇന്ത്യയും (BPNI) അസോസിയേഷൻ ഓഫ് ഹെൽത്ത് പ്രൊവൈഡേഴ്‌സ് ഇന്ത്യയും (AHPI) നിശ്ചിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ആശുപത്രികളെ തിരഞ്ഞെടുക്കുന്നത്.

    രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകൾ വിലയിരുത്തിയാണ് ബൻസ്വാഡ എംസിഎച്ചിന് ഈ അംഗീകാരം ലഭിച്ചത്. ഡൽഹിയിൽ നിന്ന് പ്രത്യേക സംഘം എത്തി ആശുപത്രി സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അതേസമയം ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷിയേറ്റീവ് (BFHI) അംഗീകാരം ഇതുവരെ ഇന്ത്യയിലെ ഏഴ് ആശുപത്രികൾക്കാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രികളും ഉൾപ്പെടുന്നുണ്ട്.

    ജനിച്ച് 30 മിനിറ്റിനുള്ളിൽ കുഞ്ഞിന് മുലപ്പാൽ നൽകുന്നതിന്റെ ഗുണങ്ങളെ ക്കുറിച്ച് ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും ബോധവത്കരിക്കാൻ സഹായിക്കുന്ന സന്നദ്ധപ്രവർത്തകരും ബ്രെസ്റ്റ് ഫീഡിംഗ് പ്രൊമോഷൻ നെറ്റ്‌വർക്ക് ഓഫ് ഇന്ത്യയ്ക്ക് കീഴിൽ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രവർത്തിക്കുന്ന മൂന്ന് പേർ ബൻസ്‌വാഡയിലെ മദർ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിൽ നിന്നുള്ളവരാണ്. മൊത്തം 35 പേർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്.

    Also read- കോവിഡ് ബാധിച്ച അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര മുലപ്പാല്‍ ലഭിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി പുതിയ പഠനം

    അതേസമയം രാജ്യത്തിന്റെ ഈ നേട്ടത്തിൽ തെലങ്കാന ആരോഗ്യമന്ത്രി ടി ഹരീഷ് റാവു ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും അഭിനന്ദനം അറിയിച്ചു. ഈ അവാർഡ് ഗുണനിലവാരമുള്ള മെഡിക്കൽ സേവനത്തിന്റെ മറ്റൊരു തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. “രാജ്യത്ത് ആദ്യമായി ബൻസ്‌വാഡ മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിന് BFHI-NAC-ന്റെ മുലയൂട്ടൽ-സൗഹൃദ അക്രഡിറ്റേഷൻ ലഭിച്ച കാര്യം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്.

    വിജയകരമായ മുലയൂട്ടലിനും MAA പ്രോഗ്രാമിന്റെ മാർഗ്ഗനിർദ്ദേശത്തിനും ലോകാരോഗ്യ സംഘടനയുടെ നടപടികൾ നടപ്പിലാക്കിയതിനും ഡോക്ടർമാർക്കും ജീവനക്കാർക്കും അഭിനന്ദനങ്ങൾ” അദ്ദേഹം ട്വീറ്റ്‌ ചെയ്തു. കൂടാതെ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ആശുപത്രിയാണ് ബൻസ്‌വാഡ എംസിഎച്ച് എന്ന് തെലുങ്കാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

    Published by:Vishnupriya S
    First published: