Left Handers Day 2020 | നരേന്ദ്രമോദി, സച്ചിൻ, അമിതാഭ് ബച്ചൻ; ഇടങ്കൈയ്യരെ കുറിച്ച് നിങ്ങൾക്കറിയാത്ത പത്ത് കാര്യങ്ങള്‍

ഓഗസ്റ്റ് 13 അന്താരാഷ്ട്ര ഇടങ്കൈയ്യരുടെ ദിനം. ഇടങ്കൈയ്യുടെ പ്രത്യേകതയും വ്യത്യാസങ്ങളും ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 13 ഇടങ്കൈയ്യരുടെ ദിനമായി ആഘോഷിക്കുന്നത്.

News18 Malayalam | news18-malayalam
Updated: August 13, 2020, 12:00 PM IST
Left Handers Day 2020 | നരേന്ദ്രമോദി, സച്ചിൻ, അമിതാഭ് ബച്ചൻ; ഇടങ്കൈയ്യരെ കുറിച്ച് നിങ്ങൾക്കറിയാത്ത പത്ത് കാര്യങ്ങള്‍
left hander's day
  • Share this:
ഇടതു കൈകൊണ്ട് കഴിക്കരുത്, ഇടതു കൈകൊണ്ട് എഴുതരുത് എന്നൊക്കെ കുട്ടിക്കാലം മുതലേ നമ്മൾ കേട്ടിട്ടുണ്ട്. ഇടതുകൈയ്യോടുള്ള ഈ വിവേചനം എന്തിനാണെന്ന് ഇപ്പോഴും നമ്മളിൽ പലര്‍ക്കും അറിയില്ല. എന്നാൽ ഈ മാറ്റി നിർത്തപ്പെടലുകൾക്കിടയിലും ഇടങ്കൈ ശീലമാക്കിയവർ ഉണ്ട്. അങ്ങനെയുളളവരുടെ ദിനമാണ് ഓഗസ്റ്റ് 13.ഓഗസ്റ്റ് 13 അന്താരാഷ്ട്ര ഇടങ്കൈയ്യരുടെ ദിനം. ഇടങ്കൈയ്യുടെ പ്രത്യേകതയും വ്യത്യാസങ്ങളും ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 13 ഇടങ്കൈയ്യരുടെ ദിനമായി ആഘോഷിക്കുന്നത്.
TRENDING:Sushant Singh Rajput Death Case| സുശാന്തിന്റെ സുഹൃത്ത് സിദ്ധാർഥ് 'ബുദ്ധിമാനായ ക്രിമിനൽ'; വിമർശനവുമായി അഭിഭാഷകൻ
[PHOTO]
Kolanchery Rape| കോലഞ്ചേരി പീഡനം: വയോധികയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു
[NEWS]
'സൈബർ ഗുണ്ടകളെ പാലൂട്ടിവളർത്തുന്നത് മുഖ്യമന്ത്രിയും സിപിഎമ്മും; ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ': മന്ത്രി മുരളീധരൻ
[NEWS]


ഇടങ്കൈയ്യർക്ക് ഒരു പ്രത്യേക ദിനം എന്തിന് എന്ന് ചിന്തിച്ച് നെറ്റിചുളിക്കേണ്ട. ലോക ജനസംഖ്യയിൽ തന്നെ ന്യൂനപക്ഷമാണ് ഇടങ്കൈയ്യർ. ചരിത്രാതീത കാലം മുതൽ ഇടങ്കൈയ്യർ ഉണ്ട്. ജൂലിയർ സീസർ, അലക്സാണ്ടർ ദി ഗ്രേറ്റ് , നെപ്പോളിയൻ തുടങ്ങി നിരവധി പേർ ഈ പട്ടികയിൽ ഉണ്ട്.

Sachin Tendulkar

ആല്‍ബർട്ട് ഐൻസ്റ്റീൻ, ഹെലൻ കെല്ലർ, ലിയനാഡോ ഡാവിഞ്ചി, അമിതാഭ് ബച്ചൻ, സച്ചിൻ തെൻഡുൽക്കർ, നരേന്ദ്രമോദി, ബരാക് ഒബാമ, രത്തൻ ടാറ്റ, ബിൽ ഗേറ്റ്സ്, മദർ തെരേസ, മാർക്ക് സക്കർ ബർഗ് , ലേഡിഗഗ.....

ഇടങ്കൈയ്യരുടെ പട്ടിക ഇങ്ങനെ നീളും. ഇടങ്കൈയ്യരെ കുറിച്ചുള്ള രസകരമായ ചില കാര്യങ്ങൾ ഇതാ...

ജനസംഖ്യയിൽ പത്ത് ശതമാനം

നമുക്കിടയിൽ വളരെ കുറച്ചു പേർ മാത്രമാണ് ഇടങ്കൈയ്യരായിട്ടുള്ളത്. വെറും പത്ത് ശതമാനം മാത്രമാണ് ഇടങ്കൈയ്യരുടെ അംഗബലം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് തന്നെയാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകതയും.

Amitabh Bachchan, Amitabh Bachchan covid 19, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്

ഒരു പ്രത്യേക ദിവസം

സ്വന്തമായി ഒരു പ്രത്യേക ദിവസം തന്നെയുള്ളവരാണ് ഇടങ്കൈയ്യർ. ഓഗസ്റ്റ് 13. ഇടങ്കൈയ്യർക്ക് മാത്രമായുള്ള ദിനമാണിത്. എല്ലാ വർഷവും ഓഗസ്റ്റ് 13 ഇടങ്കൈയ്യരുടെ ദിനമായി ആഘോഷിക്കുന്നു.

ഇടതിനെ നല്ലതായി കാണുന്നു

വലംകൈയ്യരുടെ ആധിപത്യമുള്ള ഈ ലോകത്ത് വലതിനെയാണ് പൊതുവെ നല്ലതുമായി ബന്ധപ്പെടുത്താറുള്ളത്. എന്നാൽ ഇടങ്കൈയ്യർ ഇതിന്റെ കൃത്യ വിപരീതമാണ്. 'റൈറ്റ് ഹാൻഡഡ് മാൻ' എന്ന പ്രയോഗം പോലുമുണ്ട് വലതിന്റെ ആധിപത്യത്തിന്. എന്നാൽ ഇവിടെപോലും ഇടംകൈകൊണ്ട് വേറിട്ടു നിൽക്കുകയാണ് ഇവർ.

covid19, corona virus, corona outbreak, corona lock down, 21 days lockdown, lock down extensions, pm gives clue on extending lock down, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, കൊറോണ വ്യാപനം, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ നീട്ടുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

വേഗം ഭയക്കുന്നവർ

സ്കോട്ട് ലാൻഡിലെ ക്യൂൻ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനം അനുസരിച്ച് ഇടങ്കൈയ്യർ വേഗം ഭയപ്പെടുന്നവരാണെന്നാണ് കണ്ടെത്തൽ. ഭയപ്പെടുത്തുന്ന സിനിമകളും ദൃശ്യങ്ങളും കാണുമ്പോൾ പോസ്റ്റ് ട്രീമാറ്റിക് സ്ട്രെസിന്റെ ലക്ഷണങ്ങൾ ഇടങ്കൈയ്യർ കാണിക്കാറുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഭയത്തിന്റെ റിയാക്ഷൻ തലച്ചേറിലെ ഇടത് ഭാഗത്ത് രൂപപ്പെടുന്നതു കൊണ്ടാണ് ഇതെന്നും പഠനം വ്യക്തമാക്കുന്നു. (തലച്ചോറിന്റെ വലതു ഭാഗമാണ് ഇടങ്കൈയ്യരിൽ മുന്നിട്ട് നിൽക്കുന്നത് )

ഉയർന്ന ഐക്യു

പൊതുവിൽ ഉയർന്ന ഐക്യു ഉള്ളവരാണ് ഇടങ്കൈയ്യർ എന്നാണ് പറയപ്പെടുന്നത്. ഐക്യു ലെവൽ 140നും മുകളിലുള്ള ഇടങ്കൈയ്യർ ഉണ്ട്. ആൽബർട്ട് ഐൻസ്റ്റീനും ബെഞ്ചമിൻ ഫ്രാങ്ക്ളിനും ഈ ഗണത്തിൽപ്പെടുന്നരാണ്.

നാണംകുണുങ്ങികൾ
ഇടങ്കൈയ്യർനാണം കുണുങ്ങികളാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. തലച്ചോറിന്റെ വലതുഭാഗത്ത് ഈ വികാരങ്ങളുടെ ചുമതലയുള്ളതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.ഗർഭാവസ്ഥയുമായി ബന്ധപ്പെട്ടത്

ഗര്‍ഭാവസ്ഥയിൽ കൂടുതൽ സമ്മർദങ്ങൾ അനുഭവിക്കേണ്ടി വരുന്ന അമ്മയ്ക്ക് ജനിക്കുന്നത്ഇടങ്കൈയ്യരായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ക്രിയേറ്റീവ്

ബിസിനസ് ഇൻ‌സൈഡർ റിപ്പോർട്ട് അനുസരിച്ച് വ്യത്യസ്ത ചിന്താഗതിയുള്ളവരാണ് ഇടങ്കൈയ്യരെന്നും, അതിനാൽ ഒരു നിശ്ചിത കാര്യത്തിൽ ഒന്നിലധികം നിഗമനങ്ങളിൽ എത്തിച്ചേരാൻ അവർക്ക് കഴിയുമെന്നുമാണ്. ഇത് മികച്ച ആർട്ടിസ്റ്റുകൾക്കും ക്രിയേറ്റിവിറ്റിക്കും കാരണമാകുമെന്നും ഇതിൽ പറയുന്നു.രാജകീയ ഇടങ്കൈയ്യർ

വില്യം രാജകുമാരനും മകൻ ജോർജ്ജ് രാജകുമാരനും ഇടങ്കൈയ്യരാണ്. രാജകുടുംബത്തിൽ വിക്ടോറിയ രാജ്ഞിയും ജോർജ്ജ് ആറാമൻ രാജാവും, അമ്മ രാജ്ഞിയും ഉൾപ്പെടെ ഇടങ്കൈയ്യൻമാരുണ്ട്.

എട്ട് ഇടങ്കൈ പ്രസിഡന്റുമാർ

അമേരിക്കൻ പ്രസിഡന്റുമാരിൽ എട്ടു പേരാണ് ഇടങ്കൈയ്യരായിരുന്നത്. ജെയിംസ് എ ഗാർഫീൽഡ്, ഹെർബർട്ട് ഹൂവർ, ജെരാൾഡ് ഫോർഡ്, റൊണാൾഡ് റീഗൻ, ജോർജ് എച്ച് ഡബ്ല്യു ബുഷ്, ബിൽ ക്ളിന്റൺ, ബരാക് ഒബാമ എന്നിവരായിരുന്നു ഇടങ്കൈ പ്രസിഡന്റുമാർ.
Published by: Gowthamy GG
First published: August 13, 2020, 11:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading