Healthy Heart | ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
- Published by:Jayashankar Av
- news18-malayalam
Last Updated:
ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് വലിയ ഗുണഫലങ്ങൾ ഉണ്ടാക്കും
ഹൃദ്രോഗങ്ങളാണ് (Heart Disease) കൂടുതല്‍ ആളുകളുടെയും ആകസ്മികമായുള്ള മരണത്തിന്റെ പ്രധാന കാരണം. നമ്മുടെ ജീവിതശൈലി (Lifestyle), ഭക്ഷണ ശീലങ്ങള്‍ (Food Habits), മലിനീകരണം, മാനസിക സമ്മര്‍ദ്ദം മുതലായവയെല്ലാം ഹൃദയാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
കോവിഡ് 19 (Covid 19) മരണനിരക്ക് പരിശോധിച്ചാല്‍, രോഗമുക്തി നേടുന്നതിനിടയിലും ഹൃദയസ്തംഭനം (Heart Attack) മൂലം മരണപ്പെട്ട നിരവധി ആളുകളുണ്ട്. പല അപകട ഘടകങ്ങളും ഹൃദയത്തെ തകരാറിലാക്കുന്നുണ്ട്. അവയെല്ലാം നിയന്ത്രിക്കുക സാധ്യമല്ല. എങ്കിലും നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് സ്വയം ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് വലിയ ഗുണഫലങ്ങൾ ഉണ്ടാക്കും. ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യാം.
ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
അമിത വണ്ണമോ പൊണ്ണത്തടിയോ ഉള്ള ആളുകള്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. അമിതമായ കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ മറ്റ് പല രോഗങ്ങളും ശരീരഭാരം കൂടാൻ കാരണമാകുന്നുണ്ട്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിയന്ത്രിക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയും ചെയ്താല്‍ ഈ അപകട സാധ്യത കുറയ്ക്കാം. നിങ്ങള്‍ക്ക് ആവശ്യമായ ഭാരം എത്രയായിരിക്കണമെന്ന് അറിയാന്‍ നിങ്ങളുടെ ബോഡി മാസ് അനുപാതം പരിശോധിക്കുക.
advertisement
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
നിങ്ങളുടെ ഭക്ഷണക്രമം പരമാവധി ലളിതമാക്കാന്‍ ശ്രമിക്കുക. പൂരിത കൊഴുപ്പുകള്‍, അമിത ഉപ്പും പഞ്ചസാരയും, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക. പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും ഉൾപ്പെടുത്തി നിങ്ങളുടെ ഭക്ഷണക്രമം ആരോഗ്യകരമാക്കുക.
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലി കാരണം രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നു. മദ്യപാനവും പുകവലിയും രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും സ്‌ട്രോക്ക് അല്ലെങ്കില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. പുരുഷന്മാര്‍ പ്രതിദിനം രണ്ട് ആല്‍ക്കഹോളിക് ഡ്രിങ്ക് മാത്രമേ കഴിക്കാവൂ എന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്, സ്ത്രീകള്‍ ഒന്ന് മാത്രം. മദ്യത്തിന്റെ അളവ് കൂടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.
advertisement
വ്യായാമം ചെയ്യുക
ശരീരം നിങ്ങളുടെ നിയന്ത്രണത്തിലാകണമെങ്കില്‍ വ്യായാമം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നിങ്ങള്‍ ആരോഗ്യവാനാണെന്നും വ്യായാമം ചെയ്യേണ്ട ആവശ്യമില്ലെന്നും കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വ്യായാമം ഇപ്പോള്‍ തന്നെ ആരംഭിച്ചില്ലെങ്കില്‍ അത് പിന്നീട് ദോഷകരമായി ബാധിക്കും. ഓട്ടം, കാര്‍ഡിയോ, യോഗ തുടങ്ങിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. പതിവ് വ്യായാമം നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
advertisement
ശരിയായ ഉറക്കം
ദൈനംദിന ജീവിതത്തില്‍ ഉറക്കത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ശരീരത്തെ ക്ഷീണിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യും. ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറങ്ങണം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 25, 2022 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Healthy Heart | ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ