മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും വിവാഹച്ചടങ്ങ് അലങ്കോലമാക്കി; വിവാഹമേ വേണ്ടെന്ന് വധുവിന്റെ അമ്മ
- Published by:meera_57
- news18-malayalam
Last Updated:
ചടങ്ങിനിടെ വരന്‍ മോശമായി പെരുമാറുകയും ആരതി ഉഴിയാന്‍ കൊണ്ടുവന്ന പാത്രം തട്ടിത്തെറിപ്പിക്കുകയുമായിരുന്നു
വരന്‍ മദ്യപിച്ച് വിവാഹത്തിന് എത്തിയതിനെ തുടര്‍ന്ന് വധു വിവാഹം വേണ്ടെന്നുവെച്ച സംഭവം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ബംഗളൂരുവില്‍ നിന്നും സമാനമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. വിവാഹച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വെച്ചിരിക്കുകയാണ് വധുവിന്റെ അമ്മ. ചടങ്ങിനിടെ വരന്‍ മോശമായി പെരുമാറുകയും ആരതി ഉഴിയാന്‍ കൊണ്ടുവന്ന പാത്രം തട്ടിത്തെറിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് വധുവിന്റെ അമ്മ ഇടപെട്ട് വിവാഹം വേണ്ടെന്ന് വെച്ചു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്.
വരന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച വധുവിന്റെ അമ്മ മകളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍വെച്ച് വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വരന്റെ കുടുംബം അമ്മയെ അനുനയിപ്പിക്കാനും പ്രശ്‌നം പരിഹരിക്കാനും ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. "ഞാന്‍ നിങ്ങളെയെല്ലാം വളരെയധികം വിശ്വസിച്ചു. പക്ഷേ, നിങ്ങള്‍ നിങ്ങളെ ബഹുമാനിച്ചില്ല. കൈകൂപ്പി ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. ഇപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഭാവിയില്‍ എന്റെ മകള്‍ക്ക് എന്തായിരിക്കും സംഭവിക്കുക," വധുവിന്റെ അമ്മ ചോദിക്കുന്നത് വീഡിയോയില്‍ കാണാം."
advertisement
സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അരലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്. 17 ലക്ഷത്തില്‍ പരം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. അതേസമയം, വധുവിന്റെ അമ്മയെ പിന്തുണച്ചു കൊണ്ട് നിരവധിപേര്‍ അഭിപ്രായം പങ്കുവെച്ചു. "വളരെ നല്ല കാര്യമാണ് നിങ്ങള്‍ ചെയ്തത്. ഞങ്ങള്‍ നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു, ഒരു ഉപയോക്താവ് പ്രതികരിച്ചു. വളരെ നല്ല തീരുമാനമാണിത്. അയാളുടെ തന്നെ ജീവിതത്തിലെ പ്രധാന ദിവസം ശാന്തത പാലിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ലേ," മറ്റൊരാള്‍ ചോദിച്ചു.
advertisement
"വിവാഹം റദ്ദാക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യതകളും സാമൂഹിക വിധികളും പരിഗണിച്ച് നിങ്ങളുടെ മകള്‍ക്കായി നിലകൊള്ളാന്‍ ധൈര്യം ആവശ്യമാണ്. വിലയേറിയ ഒരു മനുഷ്യന്റെ ജീവിതം നശിപ്പിക്കുന്നതിനേക്കാള്‍ നല്ലതാണ് ഏതാനും മണിക്കൂര്‍ അസ്ഥതതയും സമ്മര്‍ദവും അനുഭവിക്കുന്നത്," ഒരാള്‍ കമന്റ് ചെയ്തു.
"വര്‍ഷങ്ങള്‍ നീണ്ട കഷ്ടപ്പാടില്‍ നിന്നും വിവാഹമോചനത്തില്‍ നിന്നും അവളെ രക്ഷിച്ചു. കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്യൂ ഒരു കുട്ടിയുണ്ടാകുമ്പോള്‍ എല്ലാം ശരിയാകുമെന്ന കെട്ടിച്ചമച്ച വാക്കുകളേക്കാള്‍ നന്നായി ചിന്തിക്കുന്ന കൂടുതല്‍ മാതാപിതാക്കളെ നമുക്ക് ആവശ്യമുണ്ട്," ഒരാള്‍ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 13, 2025 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും വിവാഹച്ചടങ്ങ് അലങ്കോലമാക്കി; വിവാഹമേ വേണ്ടെന്ന് വധുവിന്റെ അമ്മ