advertisement

National Road Safety Week 2022 | റോഡപകടങ്ങളുടെ പൊതുവായ കാരണങ്ങൾ എന്തൊക്കെ? അവ എങ്ങനെ ഒഴിവാക്കാം?

Last Updated:

70 ശതമാനത്തിലധികം റോഡപകടങ്ങളും അമിത വേഗത മൂലമാണ് ഉണ്ടാകുന്നത് എന്ന് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ, മരണങ്ങൾ, വൈകല്യങ്ങൾ എന്നിവ ഉണ്ടാകുന്നത് റോഡ് അപകടങ്ങൾ (Road Accidents) മൂലമാണ് എന്നാണ് സർക്കാരിന്റെ (Government) ഔദ്യോഗിക കണക്കുകൾ പറയുന്നത്. പ്രതിവർഷം ഇന്ത്യയിൽ റോഡപകടങ്ങൾ മൂലം ശരാശരി 1, 50,000 ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2022 ലെ ദേശീയ റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് (National Road Safety Week 2022) റോഡപകടങ്ങളുടെ ചില പ്രധാന കാരണങ്ങളും അവ ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളും എന്തൊക്കെയെന്ന് നോക്കാം.
അമിത വേഗത
അമിത വേഗതയാണ് റോഡ് അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. 70 ശതമാനത്തിലധികം റോഡപകടങ്ങളും അമിത വേഗത മൂലമാണ് ഉണ്ടാകുന്നത് എന്ന് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. റോഡപകടങ്ങളിൽ 65 ശതമാനം മരണങ്ങളും അമിത വേഗത മൂലമാണ് സംഭവിക്കുന്നത്.
മദ്യപിച്ച് വാഹനമോടിക്കുന്നത്
റോഡപകടങ്ങളുടെ മറ്റൊരു പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണ്. ഡ്രൈവിംഗിന് മികച്ച ഏകാഗ്രതയും ശ്രദ്ധയും ആവശ്യമാണ്. മദ്യം കഴിക്കുന്നത് മൂലം നമ്മുടെ ഏകാഗ്രതയും ശ്രദ്ധയോടെ വണ്ടിയോടിക്കാനുള്ള കഴിവും മരവിക്കുന്നു. ഇത് മറ്റ് അപകടങ്ങളിലേക്കും നയിക്കുന്നു.
advertisement
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത്
മൊബൈലിലേക്ക് ശ്രദ്ധ മാറുമ്പോൾ വാഹനം ഓടിക്കുന്നതിൽ അപാകതകൾ ഉണ്ടാകുന്നു. വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ് ഡ്രൈവിങ്. അതുകൊണ്ട് വാഹനമോടിക്കുമ്പോൾ മറ്റു പ്രവൃത്തികൾ ചെയ്യുന്നത് ഒഴിവാക്കണം. ഫോണിൽ സംസാരിക്കുന്നതും മൊബൈൽ ഉപയോഗിക്കുന്നതും അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമാണ്.
റോഡിലെ ലെയ്നുകൾ ശ്രദ്ധിക്കാത്തത്
റോഡപകടവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ആറ് ശതമാനത്തിലധികം സംഭവിക്കുന്നത് റോഡിലെ ലെയിൻ നോക്കാതെ വാഹനം ഓടിക്കുന്നത് മൂലമാണ്. ഡ്രൈവർ തന്റെ വാഹനം സ്വന്തം ലെയിനിന്റെ പരിധിക്കുള്ളിൽ തന്നെ ഓടിക്കണം. അല്ലാത്തപക്ഷം മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കാൻ സാധ്യതയുണ്ട്.
advertisement
ട്രാഫിക് സിഗ്നലുമായി ബന്ധപ്പെട്ട അശ്രദ്ധ
അപകടങ്ങൾ തടയാനും ഗതാഗതം മികച്ച രീതിയിൽ ക്രമീകരിക്കാനുമാണ് ട്രാഫിക് ലൈറ്റുകൾ ഉപയോഗിക്കുന്നത്. എന്നാൽ ചില ഡ്രൈവർമാർ സമയവും പെട്രോളും ലഭിക്കാൻ വേണ്ടി സിഗ്നലിലെ ലൈറ്റ് ചുവപ്പ് ആണെങ്കിലും യാത്ര തുടരുന്നു. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.
റോഡപകടങ്ങൾ ഒഴിവാക്കാം
എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക. സീറ്റ് ബെൽറ്റുകൾ നിർബന്ധമായും ധരിക്കുക. വാഹനമോടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യങ്ങൾ കൃത്യമായി പാലിക്കുന്നത് റോഡപകടങ്ങൾ തടയാൻ സഹായിക്കും.
advertisement
Premature Greying Of Hair | മുടിയുടെ അകാല നര നിങ്ങളെ അലട്ടുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ
ദേശീയ പാതകളിലെ റോഡ് സുരക്ഷ, അപകടസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവയെ സംബന്ധിച്ച ഗവൺമെന്റിന്റെ ബോധവൽക്കരണ ക്യാമ്പയിനുകളെക്കുറിച്ചും ഡ്രൈവർമാർ അറിഞ്ഞിരിക്കണം.ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്ക് റോഡപകടങ്ങൾ ഒഴിവാക്കാം.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
National Road Safety Week 2022 | റോഡപകടങ്ങളുടെ പൊതുവായ കാരണങ്ങൾ എന്തൊക്കെ? അവ എങ്ങനെ ഒഴിവാക്കാം?
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement