advertisement

കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ്; ഇനി അറിയപ്പെടുന്നത് വിഖ്യാത ശാസ്ത്രജ്ഞന്റെ പേരിൽ

Last Updated:

ഇതാദ്യമായാണ് ഈ ജനുസ്സിൽ നിന്നും, കൊമ്പിൽ 10 ഖണ്ഡങ്ങളോട് കൂടിയ 2 സ്പീഷീസുകളെ കണ്ടെത്തിയത്.

തിരുവനന്തപുരം: ഊസറെ ( Ooceraea )എന്ന അപൂർവ്വ ജനുസ്സിൽ പെട്ട രണ്ട് ഇനം ഉറുമ്പുകളെ കേരളത്തിലും തമിഴ്നാട്ടിലും ആയി പുതുതായി കണ്ടെത്തി. കൊമ്പിലെ ഖണ്ഡങ്ങളുടെ എണ്ണമാണ് ഈ ജനുസ്സിലെ മറ്റ് സ്പീഷീസുകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്
കേരളത്തിൽ പെരിയാർ ടൈഗർ റിസർവിൽ നിന്ന് കണ്ടെത്തിയ ഒരു ഇനത്തിന് ഊസറെ ജോഷി ( Ooceraea joshii ) എന്ന് പേര് നൽകി. ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലെ ജവഹർലാൽനെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചി(JNCASR)ലെ വിഖ്യാത പരിണാമ ജീവ ശാസ്ത്രജ്ഞനായ പ്രൊഫസർ അമിതാഭ് ജോഷിയുടെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്.
പുതിയ ഇനത്തിന്റെ സ്വഭാവഗുണങ്ങൾ, കണ്ടെത്തിയ പ്രദേശം, എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി പേര് നൽകുന്നത്. എന്നാൽ പരിണാമ ജീവശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതി വിജ്ഞാനീയം, വർഗ്ഗീകരണ ശാസ്ത്രം തുടങ്ങിയ പ്രത്യേക ഗവേഷണ മേഖലകളിലെ അതുല്യ സംഭാവനകൾക്കുള്ള ആദരമായി ഈ രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരുടെ പേരിലും പുതിയ സ്പീഷീസുകൾ അറിയപ്പെടാറുണ്ട്.
advertisement
You may also like:ചൂടാക്കിയാൽ സ്വർണമാകുന്ന 'മാജിക് മണ്ണ്'; ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് കവർന്നത് 50 ലക്ഷം രൂപ
ഇതാദ്യമായാണ് ഈ ജനുസ്സിൽ നിന്നും, കൊമ്പിൽ 10 ഖണ്ഡങ്ങളോട് കൂടിയ 2 സ്പീഷീസുകളെ കണ്ടെത്തിയത്. പട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ പ്രൊഫസർ ഹിമേന്തർ ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. സൂകീസ് ജേണലിൽ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
advertisement
ഈ ജനുസ്സിൽ ഇതുവരെ 14 സ്പീഷീസുകൾ ആണുള്ളത്. ഇതിൽ 8 എണ്ണം 9 ഖണ്ഡങ്ങൾ ഉള്ളതും, 5 എണ്ണം 11 ഖണ്ഡങ്ങൾ ഉള്ളതും, ഒരെണ്ണം 8 ഖണ്ഡങ്ങൾ ഉള്ളതുമാണ്. ഇന്ത്യയിൽ ഇതിനുമുൻപ് കണ്ടെത്തിയ രണ്ട് സ്പീഷീസുകൾ ഒമ്പതും പതിനൊന്നും ഖണ്ഡങ്ങൾ ഉള്ളവയാണ്. ഊസറെ ഡെകാമറ ( Ooceraea decamera ) എന്ന ഇനമാണ് തമിഴ്നാട്ടിൽനിന്നും കണ്ടെത്തിയത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ്; ഇനി അറിയപ്പെടുന്നത് വിഖ്യാത ശാസ്ത്രജ്ഞന്റെ പേരിൽ
Next Article
advertisement
മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്
മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്
  • മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരേ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് പോക്സോ കേസ് രജിസ്റ്റർ ചെയ്തു

  • മ്യൂസിയം പോലീസ്, തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് നടപടി സ്വീകരിച്ചു.

  • നിർഭയ, കിളിരൂർ, സൗമ്യ, പെരുമ്പാവൂർ കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ വിവരങ്ങൾ ചോർന്നുവെന്ന് പരാതി.

View All
advertisement