All eyes on Vaishno Devi attack: ജമ്മു കശ്മീരിലെ റിയാസിയിലെ ഭീകരാക്രമണത്തെ അപലപിച്ച് പാക് ക്രിക്കറ്റ് താരം

Last Updated:

'എല്ലാ കണ്ണുകളും വൈഷ്ണോ ദേവി ആക്രമണത്തിലേക്ക്' എന്ന പോസ്റ്റാണ് ഹസൻ പങ്ക് വച്ചത്

ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച പാക് ക്രിക്കറ്റ് താരം. പാകിസ്ഥാൻ പേസറായ ഹസൻ അലിയാണ് ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. ഹസൻ അലിയുടെ നിലപാടിനെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിനന്ദിച്ചു. തീർത്ഥാടകർ സഞ്ചരിച്ച ബസിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ചു കൊണ്ട്  'എല്ലാ കണ്ണുകളും വൈഷ്ണോ ദേവി ആക്രമണത്തിലേക്ക്' എന്ന പോസ്റ്റാണ് ഹസൻ പങ്ക് വച്ചത്. ഇതോടെ ഹസൻ അലിയോടുള്ള ബഹുമാനം സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ നിരവധി ഇന്ത്യക്കാർ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്തു. കൂടാതെ എന്തുകൊണ്ട് താൻ ആക്രമണത്തെ അപലപിക്കുന്നുവെന്ന കാരണവും ഹസൻ എക്സ് വഴി പങ്ക് വച്ചു.
''തീവ്രവാദവും അക്രമണവും അത് ഏത് വര്‍ഗത്തിനും മതത്തിനും എതിരായാലും ഗൗരവമേറിയ ഒരു വിഷയമാണ്. അതിനാല്‍ ഞാന്‍ ഇത് പങ്കുവയ്ക്കുന്നു. എനിക്ക് കഴിയുന്നിടത്തെല്ലാം സമാധാനത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഗാസയിലെ ആക്രമണങ്ങളെ ഞാന്‍ എപ്പോഴും അപലപിച്ചിട്ടുണ്ട്. നിരപരാധികളുടെ ജീവന്‍ ആക്രമിക്കപ്പെടുന്നിടത്തെല്ലാം അത് തുടരുകയും ചെയ്യും. ഓരോ മനുഷ്യജീവനും പ്രധാനമാണ്,''ഹസ്സൻ അലി തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
വൈഷ്ണോ ദേവി ആക്രമണത്തെ അപലപിക്കുന്ന പോസ്റ്റ് പങ്ക് വച്ചതിലുള്ള നന്ദി ഹസന്റെ പോസ്റ്റിന് താഴെ പലരും രേഖപ്പെടുത്തി. ഇന്ത്യൻ വംശജയായ സാമിയയാണ് ഹസന്റെ ജീവിത പങ്കാളി. ഭീകരാക്രമണത്തെ അപലപിക്കുന്ന പോസ്റ്റ്‌ സാമിയയും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്ക് വച്ചിരുന്നു.
advertisement
advertisement
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ ഭാഗമായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഒൻപത് പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരിൽ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
റഫയിലെ ഇസ്രായേൽ ആക്രമണത്തോടുള്ള വിയോജിപ്പിന്റെ സൂചകമായി സാമൂഹിക മാധ്യമങ്ങളിൽ "എല്ലാ കണ്ണുകളും റഫയിലേക്ക്" എന്ന പോസ്റ്റ്‌ പ്രചരിച്ചിരുന്നു. തുടർന്ന് തങ്ങളുടെ എതിർപ്പിന്റെ സൂചകമായി പലയിടങ്ങളിലും "എല്ലാ കണ്ണുകളും...." എന്ന് തുടങ്ങുന്ന പോസ്റ്റുകൾ ആളുകൾ സാമൂഹികമാധ്യമങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
All eyes on Vaishno Devi attack: ജമ്മു കശ്മീരിലെ റിയാസിയിലെ ഭീകരാക്രമണത്തെ അപലപിച്ച് പാക് ക്രിക്കറ്റ് താരം
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement