വിവാഹത്തിന് മുമ്പ് പുരുഷന്മാർക്ക് ഏറെ പങ്കാളികൾക്ക് ഒപ്പം കഴിയാം; ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള ആചാരമെന്ന് ഗോത്രവിഭാഗം

Last Updated:

വിവാഹത്തിന് മുമ്പ് എത്ര പെണ്‍കുട്ടികളെ വേണമെങ്കിലും പങ്കാളിയായി സ്വീകരിക്കാം എന്ന അവകാശവും ആണ്‍കുട്ടികള്‍ക്ക്

സാങ്കേതിക വിദ്യ അരങ്ങുവാഴുന്ന ഈ കാലത്തും പാരമ്പര്യ ആചാരങ്ങള്‍ മുറുകെപ്പിടിക്കുന്ന ഗോത്ര സമുദായങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ? അത്തരമൊരു ഗോത്രവിഭാഗത്തെപ്പറ്റിയാണ് ഇനി പറയുന്നത്. ഫിലിപ്പീന്‍സിലെ മംഗ്യാന്‍ എന്ന ഗോത്രവിഭാഗമാണ് തങ്ങളുടെ ആചാരങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നത്. കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഈ വിഭാഗം പിന്തുടര്‍ന്നിരുന്ന ആചാരം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് കുട്ടിക്കാലം മുതല്‍ക്കെ പരിശീലനം നല്‍കുന്ന രീതി ഇവര്‍ക്കിടയിലുണ്ട്.
വിവാഹത്തിന് ശേഷം തങ്ങളുടെ പുത്രന്‍മാര്‍ക്ക് ഭാര്യമാരെ തൃപ്തിപ്പെടുത്താനാകണം. ഈ ലക്ഷ്യം മനസ്സില്‍ക്കണ്ടുള്ള പരിശീലനമാണ് ആണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്. അതിനായി ആണ്‍കുട്ടികള്‍ക്ക് പല വിധ പരിശീലനങ്ങൾ നല്‍കുന്നു. വിവാഹത്തിന് മുമ്പ് എത്ര പെണ്‍കുട്ടികളെ വേണമെങ്കിലും പങ്കാളിയായി സ്വീകരിക്കാം എന്ന അവകാശവും ആണ്‍കുട്ടികള്‍ക്ക് നല്‍കുന്നു. എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുതയെന്തെന്നാല്‍ ഈ പരിശീലനവും പ്രത്യേക അവകാശവും പെണ്‍കുട്ടികള്‍ക്ക് ഇല്ലെന്നതാണ്. കൂടാതെ 13 വയസ്സ് തികയുന്ന ആണ്‍കുട്ടികളുടെ ലിംഗാഗ്രം ഛേദിക്കുന്ന ചടങ്ങും ഈ വിഭാഗം അനുഷ്ടിച്ച് പോന്നിരുന്നു.
advertisement
കുക്ക് ദ്വീപുകളിലെ അവസാന ദ്വീപായ മംഗിയയില്‍ ക്രിസ്തുമത വ്യാപനം ഏറെക്കുറെ വ്യാപകമായെങ്കിലും പഴയവിശ്വാസങ്ങള്‍ ഇപ്പോഴും അവിടുത്തെ ജനത നിലനിര്‍ത്തുന്നുണ്ട്. ക്രിസ്ത്യന്‍ മിഷണറികളുടെ ആഹ്വാനത്തിലൂടെ തങ്ങളുടെ ആരാധന വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ മറ്റ് 13 ദ്വീപുകളിലെ ജനങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ മംഗിയയിലെ ജനങ്ങള്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തെ കുറെക്കാലം പ്രതിരോധിച്ച് നിന്നു.
advertisement
തങ്ങളുടെ വിഗ്രഹങ്ങള്‍ നശിപ്പിക്കുന്നതിന് പകരം അവയെ മംഗിയയ്ക്ക് സമീപമുള്ള ഗുഹകളില്‍ ഒളിപ്പിക്കുകയായിരുന്നു ഇവര്‍. ശേഷം ഗുഹാ കവാടം വലിയ പാറക്കല്ല് കൊണ്ട് അടയ്ക്കുകയും ചെയ്തു. എന്നെങ്കിലും തങ്ങളുടെ വിഗ്രഹങ്ങള്‍ വീണ്ടെടുക്കാനാകും എന്ന പ്രതീക്ഷയിലായിരുന്നു അവര്‍ ഇങ്ങനെ ചെയ്തത്. സി.ഇ 1000ലാണ് മംഗിയ വിഭാഗം ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയതെന്ന് ടങ്കടാറ്റൗ റോക്ക്‌ഷെല്‍ട്ടര്‍ ഖനനം നടത്തിയവര്‍ പറയുന്നു. അവൈകിയില്‍ നിന്നുമാണ് ഈ ദ്വീപ് ഉയര്‍ന്നുവന്നതെന്നാണ് ചിലരുടെ വിശ്വാസം.
advertisement
മറ്റുള്ള ജനവാസ കേന്ദ്രങ്ങള്‍ രാരോടോംഗ, അയിറ്റുടാക്കി, അതിയു, ടോംഗ എന്നിവിടങ്ങളില്‍ നിന്ന് പരിണമിച്ചുണ്ടാവയാണെന്നാണ് ചിലര്‍ പറയുന്നത്. പോളിനേഷ്യയിലെ മധുരക്കിഴങ്ങ് കൃഷിയെപ്പറ്റി വിവരം നല്‍കുന്ന ആദ്യകാല സൈറ്റാണ് ടങ്കടാറ്റൗ റോക്ക്‌ഷെല്‍ട്ടര്‍. ആദ്യകാലത്ത് ഇവിടുത്തെ ഗോത്രജനത തീരപ്രദേശങ്ങള്‍ കേന്ദ്രമാക്കിയാണ് ജീവിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടായതോടെ ഉള്‍ഗ്രാമങ്ങളിലേക്ക് അവര്‍ കുടിയേറി. കൂടാതെ ദ്വീപുകള്‍ തമ്മിലുള്ള വ്യാപാരം കുറയുകയും ചെയ്തു. പ്രദേശങ്ങള്‍ക്കും പദവിയ്ക്കും വേണ്ടി ഗോത്രതലവന്‍മാര്‍ പരസ്പരം മത്സരിച്ചിരുന്നുവെന്നും വിശ്വസിച്ച് പോരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
വിവാഹത്തിന് മുമ്പ് പുരുഷന്മാർക്ക് ഏറെ പങ്കാളികൾക്ക് ഒപ്പം കഴിയാം; ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള ആചാരമെന്ന് ഗോത്രവിഭാഗം
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement