Pregnancy | മുപ്പതാം വയസ്സിൽ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരാണോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

Last Updated:

സ്ത്രീകൾ 35 വയസ്സിന് മുമ്പ് ഗർഭം ധരിക്കണം എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ വിവിധ കാരണങ്ങൾ കൊണ്ട് വൈകിയുള്ള ഗർഭധാരണങ്ങൾ ഇന്ന് സാധാരണമാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മാതൃത്വം ഒരു അനുഗ്രഹമാണ്. ഗർഭകാലത്ത് ഒരു സ്ത്രീ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ അവസ്ഥകളെ കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഗർഭം ധരിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണെന്നു നിങ്ങൾക്കറിയാമോ? മാതൃത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഗർഭം ധരിക്കാനുള്ള ശരിയായ പ്രായപരിധി ഏതാണെന്ന് ചർച്ചചെയ്യേണ്ടത് പ്രധാനമാണ്. സ്ത്രീകൾ 35 വയസ്സിന് മുമ്പ് ഗർഭം ധരിക്കണം എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ വിവിധ കാരണങ്ങൾ കൊണ്ട് വൈകിയുള്ള ഗർഭധാരണങ്ങൾ ഇന്ന് സാധാരണമാണ്.
സ്ത്രീകളുടെ ജീവശാസ്ത്രപരമായ മാറ്റങ്ങൾ കാരണം 30 വയസ് കഴിഞ്ഞാൽ ഗർഭിണിയാകാനുള്ള സാധ്യത കുറയാൻ തുടങ്ങുന്നു എന്ന് ഹ്യൂമൻ ഓവേറിയൻ റിസർവ് നടത്തിയ പഠനം പറയുന്നു. നിങ്ങൾ ഗർഭധാരണം പിന്നീടേക്ക് മാറ്റിവെക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ അതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞശേഷം മാത്രം തീരുമാനത്തിലെത്തുക.
സ്വാഭാവികമായി ഗർഭിണിയാകാനുള്ള സാധ്യത എപ്പോഴൊക്കെയാണ്?
സ്ത്രീകളുടെ 30കളിൽ ഗർഭം ധരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ മുപ്പതുകളുടെ അവസാനങ്ങളിലേക്ക് ഈ സാധ്യത കുറയുന്നു. അണ്ഡത്തിന്റെ ഗുണനിലവാരം മുപ്പതുകളുടെ അവസാനകളിലേക്ക് മോശമാകാൻ തുടങ്ങുന്നു. സൊസൈറ്റി ഫോർ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (SART) മുഖേന കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുറയുന്നു. 40 വയസ്സിനു ശേഷം പ്രത്യുൽപാദന ശേഷിയുടെ വിജയ നിരക്ക് ഗണ്യമായി കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 35 മുതൽ 37 വയസ്സുവരെയുള്ള സ്ത്രീകളിൽ പ്രത്യുല്പാദന നിരക്ക് 42% ആണ്. എന്നാൽ 38 മുതൽ 40 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളുടെ കണക്ക് പരിശോധിക്കുമ്പോൾ അവ 26.6 ശതമാനത്തിലേക്ക് കുറയുന്നു.
advertisement
ഗർഭധാരണത്തിന് തയ്യാറെടുക്കാൻ എന്താണ് ചെയ്യേണ്ടത്?
നിങ്ങൾ ഗർഭധാരണത്തിന് തയ്യാറെടുക്കുകയാണെങ്കിൽ ജീവിതശൈലിയിൽ അല്പം മാറ്റം ആവശ്യമാണ്. അതായത് ഭക്ഷണ ശീലങ്ങളിലുൾപ്പടെ മാറ്റം വരുത്തുന്നത് നല്ലതാണ്. മദ്യപാനം, പുകവലി എന്നിവ ഈ സമയങ്ങളിൽ ഒഴിവാക്കുക. ശരീരഭാരം നിലനിർത്തി ഫിറ്റ്നസ് നേടുന്നതും നല്ലതാണ്. നിങ്ങൾ ഒരു കുട്ടിയെ ഗർഭം ധരിക്കാൻ തീരുമാനിച്ച ഉടൻ തന്നെ 400 എംസിജി ഫോളിക് ആസിഡ് അടങ്ങിയ ഗുളികകൾ ദിവസേന കഴിക്കാൻ തുടങ്ങണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. ഫോളിക് ആസിഡ് സപ്ലിമെന്റേഷൻ ഗർഭധാരണ പ്രശ്നങ്ങൾ ഗണ്യമായി കുറയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ.
advertisement
ഗർഭധാരണത്തിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ എന്തുചെയ്യണം?
ഒരു വർഷത്തെ സ്ഥിരമായ ലൈംഗിക ബന്ധത്തിന് ശേഷം ഗർഭിണിയായിട്ടില്ലെങ്കിൽ നിങ്ങൾ ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്. പ്രത്യേകിച്ച് നിങ്ങൾക്ക് 35 വയസോ അതിൽ താഴെയോ ആണ് പ്രായമെങ്കിൽ ഗർഭധാരണത്തിൽ നിന്ന് നിങ്ങളെ തടയുന്ന എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിയും. 36 വയസ്സ് കഴിഞ്ഞവർ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. പങ്കാളികളിൽ ആർക്കെങ്കിലും പ്രത്യുല്പാദനശേഷി കുറവാണെങ്കിൽ അത് ചികിത്സിക്കാൻ എത്രയും വേഗം വൈദ്യ സഹായം തേടുന്നതാണ് നല്ലത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Pregnancy | മുപ്പതാം വയസ്സിൽ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരാണോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement