കലോത്സവ നാടകങ്ങളിൽ വിജയം ശീലമാക്കിയ പ്രിയദർശൻ; നേട്ടം തുടർച്ചയായ പത്താം തവണ
- Published by:Anuraj GR
- news18-malayalam
Last Updated:
ക്യാൻസറിനെ അതിജീവിച്ച സഹപാഠിയുടെ കഥയാണ് ഇരിയണ്ണി സ്കൂളിലെ കുട്ടികൾ "ഒന്നാണല്ലോ രണ്ടിനേക്കാൾ വലുത്" എന്ന നാടകമാക്കി മാറ്റിയത്
കൊല്ലം: കലോത്സവ നാടകങ്ങളിൽ തുടർച്ചയായ പത്താം തവണയും എ ഗ്രേഡ് നേട്ടം സ്വന്തമാക്കി പ്രിയദർശൻ എന്ന നാടക സംവിധായകൻ. കോഴിക്കോട് മണ്ണൂർ സ്വദേശിയായ പ്രിയദർശൻ ഒരുക്കിയ "ഒന്നാണല്ലോ രണ്ടിനേക്കാൾ വലുത് " എന്ന നാടകം നിറഞ്ഞ കൈയടികളോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ കാസർഗോഡ് ഇരിയണ്ണി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് ഈ നാടകം അവതരിപ്പിച്ചത്.
ക്യാൻസറിനെ അതിജീവിച്ച സഹപാഠിയുടെ കഥയാണ് ഇരിയണ്ണി സ്കൂളിലെ കുട്ടികൾ "ഒന്നാണല്ലോ രണ്ടിനേക്കാൾ വലുത്" എന്ന നാടകമാക്കി മാറ്റിയത്. ക്യാൻസർ പോലെയുള്ള മാരകരോഗത്തെ നേരിടാൻ കുട്ടികളെ മാനസികമായി സജ്ജമാക്കുകയെന്ന വലിയ സന്ദേശവും നാടകം മുന്നോട്ടുവെക്കുന്നു. മനുഷ്യന്‍റെ അതിജീവനവും കാരുണ്യവും ഈ നാടകതിൽ ഉടനീളം അനുഭവപ്പെടുത്താനായി. കൂടാതെ കുട്ടികളിൽ ഉൾപ്പടെ വളർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരായ താക്കീതുമായി "ഒന്നാണല്ലോ രണ്ടിനേക്കാൾ വലുത്" എന്ന നാടകം മാറി.

കാസർഗോഡ്-നാടകം
advertisement
കൊല്ലത്തേത് ഉൾപ്പടെ കഴിഞ്ഞ 10 കലോത്സവങ്ങളിലായി നാടകം ചെയ്യുന്നുണ്ട് പ്രിയദർശൻ എന്ന നാടക സംവിധായകൻ. എല്ലാത്തവണയും ഏ ഗ്രേഡ് നേടി. നിരവധി തവണ ഒന്നാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ തവണയും കാസർഗോഡ് ജില്ലയ്ക്കുവേണ്ടിയായിരുന്നു പ്രിയദർശൻ നാടകം ഒരുക്കിയത്. അതിന് മുമ്പ് മലപ്പുറം ജില്ലയ്ക്കുവേണ്ടി.
പത്ത് വർഷം മുമ്പ് തൃശൂർ കലോത്സവത്തിലാണ് പ്രിയദർശൻ ആദ്യമായി നാടകം ചെയ്യാൻ തുടങ്ങിയത്. അന്ന് മുതൽ ഏഴ് തവണ പാലക്കാട് ജില്ലയ്ക്ക് വേണ്ടിയാണ് പ്രിയദർശൻ നാടകം ചെയ്തത്. തുടർച്ചയായി രണ്ടാം തവണയാണ് പ്രിയദർശൻ കാസർഗോഡ് ഇരിയണ്ണി സ്കൂളിന് വേണ്ടി സംസ്ഥാന കലോത്സവത്തിൽ നാടകം ചെയ്യുന്നതും മികച്ച നേട്ടം കൈവരിക്കുന്നതും.
advertisement
Also Read- 'ഒന്നാണല്ലോ രണ്ടിനേക്കാൾ വലുത്'; സഹപാഠിയുടെ ക്യാൻസർ അതിജീവനം നാടകമാക്കി; കലോത്സവത്തിൽ നിറഞ്ഞ കൈയടി
സ്കൂൾ കലോത്സവങ്ങളിൽ മാത്രമല്ല, സർവകലാശാല കലോത്സവങ്ങളിലും പ്രിയദർശന്‍റെ നാടകങ്ങൾ തന്നെയാണ് ഒന്നാമത് എത്താറുള്ളത്. നിരവധി തവണ കാലിക്കറ്റ് സർവകലാശാല ഇന്‍റർ സോൺ, ബി സോൺ മത്സരങ്ങളിൽ പ്രിയദർശന്‍റെ നാടകങ്ങൾ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.
ഫോട്ടോ ഗ്രാഫറായി ജോലി ചെയ്യുന്ന പ്രിയദർശൻ എഡിറ്റിങ്ങിലും പ്രാവീണ്യം നേടിയിട്ടുണ്ട്. കൂടാതെ സ്വന്തമായി സൗണ്ടിംഗ് സ്‌റ്റുഡിയോ നടത്തുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
January 08, 2024 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കലോത്സവ നാടകങ്ങളിൽ വിജയം ശീലമാക്കിയ പ്രിയദർശൻ; നേട്ടം തുടർച്ചയായ പത്താം തവണ