പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശു ക്രിസ്തു മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അർധരാത്രി മുതൽ ആരാധനലയങ്ങളിൽ ഈസ്റ്റർ ആഘോഷം ആരംഭിച്ചു.അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ.
Also Read-Easter 2023 | എന്നാണ് ഈസ്റ്റര്‍? ഓരോ വർഷവും ഈസ്റ്റര്‍ തീയതി മാറുന്നത് എന്തുകൊണ്ട്?
ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെ ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുകയും ചെയ്യുന്നു. ദുഃഖവെള്ളിക്കും കുരിശുമരണത്തിനും ശേഷം ഉയിര്‍ത്തെഴുന്നേറ്റ യേശു, ഏത് വിഷമ, പീഡന ഘട്ടത്തിനും ശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമെന്ന് നമുക്ക് പറഞ്ഞു തരുന്നു.
Also Read-ഡല്‍ഹിയിലെ ഈസ്റ്റര്‍ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
ഈസ്റ്ററിന് മുമ്പായി ക്രൈസ്തവ വിശ്വാസികള്‍ക്ക് പ്രധാനമായും രണ്ട് ദിവസങ്ങള്‍ ഉണ്ട്. പെസഹാ വ്യാഴവും ദുഃഖ വെള്ളിയും. യേശു ദേവന്‍ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴവും അതിനെ തുടര്‍ന്നുള്ള ദുഃഖ വെള്ളിയും. ദുഃഖ വെള്ളിയില്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയുമാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Easter