ചെലവു ചുരുക്കി നിക്കാഹ്; വിരുന്നിന് പകരം പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനായി ചാരിറ്റബിൾ ട്രസ്റ്റ്

Last Updated:

നരാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന വിവാഹം രാജ്യത്തിനു തന്നെ മാതൃകയായി

രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ഒരു വിവാഹം രാജ്യത്തിനു തന്നെ മാതൃകയായിരിക്കുകയാണ്. വിദ്യാഭ്യാസ നിരീക്ഷകനും മൗലാന ആസാദ് യൂണിവേഴ്‌സിറ്റി ചെയർപേഴ്‌സണുമായ മുഹമ്മദ് അതിഖിന്റെ ചെറുമകൾ ഖദീജയുടെ വിവാഹമാണ് ചെലവുകൾ ഒഴിവാക്കി ലളിതമാക്കി നടത്തിയത്. വിവാഹത്തിന് അനാവശ്യമായി പണം ചെലവഴിക്കുന്നതിനുപകരം, ഖദീജയുടെ പേരിൽ ജോധ്പൂരിലെ ഉമ്മുൽ മൊമിനീൻ ഹസ്രത്ത് ഖദീജ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിക്കാനാണ് എല്ലാവരും ചേർന്ന് തീരുമാനിച്ചത്. ഖദീജ ആയിരിക്കും ട്രസ്റ്റിന്റെ അധ്യക്ഷ.
ഈ ട്രസ്റ്റ് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. ഏറ്റവും കുറഞ്ഞ ചെലവിൽ നിക്കാഹ് നടത്താനാണ്  പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളതെന്ന് മൗലാന ആസാദ് യൂണിവേഴ്‌സിറ്റി ചെയർപേഴ്സണും മാർവാർ മുസ്ലീം എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അതിഖ് പറഞ്ഞു. രാജ്യത്ത് പെൺ ഭ്രൂണഹത്യകൾ തടയുക, ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വിവേചനം അവസാനിപ്പിക്കുക, പെൺമക്കൾക്ക് പൂർവിക സ്വത്തിൽ അവകാശം നൽകുക, സ്ത്രീധനം പോലുള്ള തിന്മകൾ അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ നിക്കാഹ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഈ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹം ദാറുൽ ഉലൂം അറേബ്യ ഇസ്ലാമിയയിലെ പള്ളിയിലാണ് ഖദീജയുടെ വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകൾ സംഘടിപ്പിച്ചത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ഖദീജ മുഹമ്മദ് ഹുസൈൻ ഘൗരി എന്നയാളെ വിവാഹം കഴിച്ചത്. ഇസ്ലാമിക ചടങ്ങുകൾ പ്രകാരം നടത്തിയെങ്കിലും വിവാഹശേഷം വിവാഹവിരുന്ന് വിളമ്പിയിരുന്നില്ല. അതിഥികൾക്ക് ഈത്തപ്പഴവും ഫ്രൂട്ട് ക്രീമും ആണ് നൽകിയത്.
advertisement
വിദ്യാഭ്യാസ സന്ദേശങ്ങളടങ്ങിയ ബാനറുകൾ ചടങ്ങ് നടന്ന സ്ഥലത്ത് പ്രദർശിപ്പിച്ചിരുന്നു. ചടങ്ങിൽ സിറ്റി എം.എൽ.എ മനീഷ പൻവാർ, പ്രൊഫ. അയൂബ് ഖാൻ, പ്രതിപക്ഷ നേതാവ് ഗൺപത് സിംഗ് ചൗഹാൻ, മുൻ അഡീഷണൽ ഡിവിഷണൽ കമ്മീഷണർ അസ്ലം മെഹർ, മൗലാന ആസാദ് സർവകലാശാല വി.സി ഡോ. ജമീൽ കാസ്മി, രജിസ്ട്രാർ അൻവർ അലി ഖാൻ, സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് അലി ചന്ദ്, ജനറൽ എന്നിവരും പങ്കെടുത്തു.
advertisement
മൗലാന ആസാദ് യൂണിവേഴ്‌സിറ്റി സെക്രട്ടറി നിസാർ അഹമ്മദ് ഖിൽജി, ട്രഷറർ അത്-ഉർ-റഹ്മാൻ ഖുറേഷി, സാമൂഹിക പ്രവർത്തകൻ സന്ദീപ് മേത്ത, ഷൗക്കത്ത് അൻസാരി, ബർകത്ത് ഖാൻ നസ്രാനി, സലീം പൻവാർ, ഇസ്മായിൽ ബെയ്ഗ്, ബഷീർ അഹമ്മദ് ചിഷ്തി, അഡ്വ. ബർകത്ത് ഖാൻ മെഹർ, പ്രൊഫ. അബ്ദുൾ ഹായ്, കൗൺസിലർ ഡാനിഷ് ഫൗജ്ദാർ ഷഹീൻ അൻസാരി, പ്രതിനിധി റഫീഖ് അൻസാരി, സ്റ്റാഫ് അംഗങ്ങൾ എന്നിവരും വിവിധ സമുദായങ്ങളിൽ നിന്നുമുള്ള നിരവധി പ്രമുഖരും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Religion/
ചെലവു ചുരുക്കി നിക്കാഹ്; വിരുന്നിന് പകരം പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനായി ചാരിറ്റബിൾ ട്രസ്റ്റ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement