രണ്ടു സ്ത്രീകൾക്ക് ഭർത്താവായി ഒരു എൻജിനീയർ; ഇരുവർക്കുമൊപ്പം കഴിയാൻ ഒരു ഒത്തുതീർപ്പ് ഫോർമുല
- Published by:Anuraj GR
- news18-malayalam
Last Updated:
ലോക്ക്ഡൗണിനിടെയുള്ള ഭർത്താവിന്‍റെ രണ്ടാം വിവാഹം വ്യവസ്ഥകളോടെ അംഗീകരിച്ച് ആദ്യ ഭാര്യ!
കോടതികളിൽ കാലാകാലങ്ങളായി നിരവധി രസകരമായ കേസുകളും വരാറുണ്ട്. വിചിത്രമായ കവർച്ചക്കഥകളും കുടുംബ തർക്കങ്ങളുമടക്കം പലതും. അത്തരത്തിലുള്ള പല കേസുകളും പലപ്പോഴും കോടതിക്ക് പുറത്ത് തന്നെ തീർപ്പാക്കുകയാണ് പതിവ്. എന്നാൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നെത്തിയ ഒരു കേസാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
രണ്ടു സ്ത്രീകളും ഒരു ഭർത്താവും ആണ് ഇതിലെ കഥാപാത്രങ്ങൾ. 28 കാരിയായ സീമ ഹരിയാനയിലെ ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയറെ 2018 ൽ വിവാഹം കഴിച്ചു. രണ്ട് വർഷം ദമ്പതികൾ ഒരുമിച്ച് താമസിച്ചു, അവർക്ക് ഒരു മകനും ഉണ്ട്. 2020-ൽ കൊറോണ വ്യാപന സമയത്ത് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സീമയെ അവളുടെ ജന്മനാടായ ഗ്വാളിയോറിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് തീരുമാനിച്ചു. അതിനു ശേഷം കുറേ കാലം സീമയെ അയാൾ കണ്ടിരുന്നില്ല. ഇതിനിടെ ഭർത്താവിന്റെ ഓഫീസിലെ സഹപ്രവർത്തകയുമായി അയാൾ ഇഷ്ട്ടത്തിലാവുകയും ലോക്ക്ഡൗൺ കാലത്ത് സീമ നാട്ടിലായിരുന്ന സമയത്ത് അവർ ഒരുമിച്ച് താമസിക്കുകയും ചെയ്തു. അവർ തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തതോടെ അവരെയും വിവാഹം ചെയ്യാൻ അയാൾ തീരുമാനിച്ചു. ആ ബന്ധത്തിൽ അയാൾക്ക് ഒരു മകളും ഉണ്ട്.
advertisement
ഭർത്താവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് അറിഞ്ഞ സീമ ഉടൻ തന്നെ ഗുരുഗ്രാമിലെത്തി. ഭർത്താവുമായി വലിയ തർക്കമുണ്ടായി. ശേഷം അവൾ വീണ്ടും ഗ്വാളിയോറിലേക്ക് മടങ്ങി. മകനെ വളർത്താൻ ഭർത്താവിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ സീമ തീരുമാനിച്ചു.
തുടർന്ന് കേസ് വിവരം അറിഞ്ഞ ഭർത്താവ് സീമയുമായി പലതവണ സംസാരിച്ചു. ധാരാളം കൗൺസിലിംഗ് സെഷനുകൾ നടത്തി. തുടർന്ന് കുട്ടിയ്ക്കുള്ള സഹായമെന്ന നിലയ്ക്ക് വലിയ തുക ലഭിക്കില്ലെന്നും ഇത് അവരുടെ മകന്റെ ഭാവിയെ ബാധിക്കുമെന്നും ഭർത്താവ് സീമയെ പറഞ്ഞ് മനസ്സിലാക്കി. ഇതിനുശേഷം ഭർത്താവും സീമയും ഒരുമിച്ച് കുടുംബകോടതിയിലെത്തുകയും ഒത്തുതീർപ്പിലെത്തുകയും ചെയ്തു. എന്നാൽ ഒരു കണ്ടീഷൻ മാത്രം.
advertisement
എല്ലാ ആഴ്‌ചയും ഭർത്താവിന്റെ സമയം രണ്ടായി വിഭജിക്കാനാണ് ഇവർ തീരുമാനിച്ചത്. അതായത് മൂന്ന് ദിവസം വീതം ഓരോ ഭാര്യമാർക്കൊപ്പവും താമസിക്കാൻ തീരുമാനമായി.രണ്ട് ഭാര്യമാർക്കുമായി ഗുരുഗ്രാമിൽ തന്നെ പ്രത്യേക ഫ്‌ളാറ്റുകളാണെടുത്തിരിക്കുന്നത്. ഇവിടെ ഇരുവർക്കും സമാധാനമായി ജീവിക്കാം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Gwalior,Gwalior,Madhya Pradesh
First Published :
March 14, 2023 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ടു സ്ത്രീകൾക്ക് ഭർത്താവായി ഒരു എൻജിനീയർ; ഇരുവർക്കുമൊപ്പം കഴിയാൻ ഒരു ഒത്തുതീർപ്പ് ഫോർമുല