യുഎസിലെ റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട് നമസ്കരിച്ച് പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാന്‍; വീഡിയോ വൈറല്‍
- Published by:Arun krishna
- news18-malayalam
Last Updated:
തന്‍റെ മതവിശ്വാസം പ്രകടിപ്പിക്കുന്നതിലൂടെ ഇതാദ്യമായല്ല മുഹമ്മദ് റിസ്വാന്‍ ശ്രദ്ധിക്കപ്പെടുന്നത്
യുഎസിലെ യാത്രയ്ക്കിടെ റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഫുട്പാത്തില്‍ നമസ്കരിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാന്‍. ബോസ്റ്റണിലെ ഒരു തെരുവോരത്ത് നിസ്കാരപായ വിരിച്ച് പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹാർവഡ് ബിസിനസ് സ്കൂളിന്റെ എക്സിക്യൂട്ടിവ് എഡ്യുക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം യുഎസിലെത്തിയത്.
തന്‍റെ മതവിശ്വാസം പ്രകടിപ്പിക്കുന്നതിലൂടെ ഇതാദ്യമായല്ല മുഹമ്മദ് റിസ്വാന്‍ ശ്രദ്ധിക്കപ്പെടുന്നത്. മുമ്പ്, ഹാർവാർഡ് കാമ്പസിലെ തന്റെ അദ്ധ്യാപകരിൽ ഒരാൾക്ക് വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പ് സമ്മാനിച്ചതിലൂടെ തന്റെ മതത്തോടുള്ള ബഹുമാനം പ്രകടമാക്കിയതിന് റിസ്വാന്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
Mohammad Rizwan stopped his car and offered namaz on the street in US 🇺🇲
Ma Shaa Allah ❤️ pic.twitter.com/2FDpXjEcQv
— Farid Khan (@_FaridKhan) June 6, 2023
advertisement
ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ ദുരന്തത്തിലും പാക്കിസ്ഥാൻ താരം അനുശോചനം അറിയിച്ചിരുന്നു. മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് എല്ലായ്പ്പോഴും സങ്കടപ്പെടുത്തുന്ന കാര്യമാണെന്ന് റിസ്‍വാന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. ദുരന്തത്തിൽ ബാധിക്കപ്പെട്ട ആളുകൾക്കൊപ്പം തന്റെ പ്രാർഥനകളുണ്ടെന്നും റിസ്‍വാൻ പ്രതികരിച്ചിരുന്നു.
ജൂൺ മൂന്നിന് പരിപാടി അവസാനിച്ചതിന് പിന്നാലെ ഏതാനും ദിവസം കൂടി യുഎസിൽ തുടരാന്‍ റിസ്വാന്‍ തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമും താരത്തിനൊപ്പം യുഎസിലെത്തിയിട്ടുണ്ട്. റിസ്വാന് പുറമേ ഫുട്ബോൾ താരങ്ങളായ കക്ക, ജെറാദ് പിക്കേ, ബാസ്കറ്റ് ബോൾ താരങ്ങളായ ക്രിസ് പോൾ, പോൾ ഗസോൾ തുടങ്ങിയ പ്രമുഖരും ഹാർവഡ് ബിസിനസ് സ്കൂള്‍ എക്സിക്യൂട്ടിവ് എഡ്യുക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനെത്തിയിരുന്നു.
advertisement
At New York’s Times Square, Captain Babar Azam and Mohammad Rizwan.. pic.twitter.com/e8dXropAGl
— Nawaz 🇵🇰 (@Rnawaz31888) June 5, 2023
അതേസമയം മുഹമ്മദ് റിസ്വാന്‍റെ ഈ പ്രവൃത്തി പ്രശസ്തിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടിയാണെന്നും വഴിയരികില്‍ ചെയ്യുന്നതിന് പകരം തൊട്ടടുത്തുള്ള മസ്ജിദില്‍ പോയി നമസ്കരിക്കുന്നതയായിരുന്നു ഉചിതമെന്ന് ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 07, 2023 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
യുഎസിലെ റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട് നമസ്കരിച്ച് പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാന്‍; വീഡിയോ വൈറല്‍