Drug | മുന്നൂറിൽ കൂടുതൽ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ പുതി മരുന്ന്

Last Updated:

ഫാബിമൈസിൻ 300-ലധികം മരുന്ന്-പ്രതിരോധശേഷിയുള്ള ക്ലിനിക്കൽ ഐസൊലേറ്റുകൾക്കെതിരെ ശേഷി തെളിയിച്ചു.

മുന്നൂറിലധികം മരുന്നുകൾക്ക് (Drugs) എതിരെ പ്രതിരോധശേഷി നേടിയ ബാക്ടീരിയകളെ (Drug-resistant Bacteria) അകറ്റാൻ പുതിയ വഴി. ഇതിന് സഹായിക്കുന്ന ഒരു നൂതന മയക്കുമരുന്ന് തന്മാത്രയെ ഒരു സംഘം ഗവേഷകർ വികസിപ്പിച്ചെടുത്തു. ACS സെൻട്രൽ സയൻസ് ജേണലിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് വന്നിരിക്കുന്നത്. ഫാബിമൈസിൻ എന്ന മരുന്ന് സംയുക്തം, ലാബ് പരീക്ഷണങ്ങളിൽ മരുന്നുകൾക്കെതിരെ പ്രതിരോധശേഷിയുള്ള ഗ്രാം-നെഗറ്റീവ് ബാക്ടീരിയകളെ കൃത്യമായി തടഞ്ഞു. അതുപോലെ ന്യൂമോണിയയും മൂത്രനാളി അണുബാധയുമുള്ള എലികളിലാണ് പരീക്ഷണം നടത്തിയത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സൂക്ഷ്മാണുക്കളുടെ ഒരു വിഭാഗമാണ് ഗ്രാം-നെഗറ്റീവ് ബാക്ടീരിയ. അവയ്ക്ക് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഉള്ളതിനാൽ ചികിത്സിക്കാൻ പ്രയാസമാണ്. ഈ ബാക്ടീരിയകൾക്ക് കഠിനമായ സെൽ മതിലുകൾ ഉള്ളതിനാൽ മിക്ക ആൻറിബയോട്ടിക്കുകളും പുറത്താക്കപ്പെടുന്നു. അകത്ത് പ്രവേശിക്കുന്ന ആൻറിബയോട്ടിക്കുകളെ പുറത്തേക്ക് പമ്പുചെയ്തുകളയുവാനുള്ള ആർജിത കഴിവും ഇവയ്ക്കുണ്ട്. ഒന്നിലധികം മരുന്നുകളിൽ നിന്ന് രക്ഷപ്പെടാൻ ഇത്തരം സൂക്ഷ്മാണുക്കൾക്ക് രൂപപരിവർത്തനം ചെയ്യാനും കഴിയും. കൂടാതെ, പലതരം ബാക്ടീരിയകളെ, പ്രയോജനപ്രദമായവയെ ഉൾപ്പെടെ ഉന്മൂലനം ചെയ്യുന്ന ചികിത്സകൾ പോലും പലപ്പോഴും പ്രയോജനപ്പെടാറില്ല.
advertisement
യുഎസിലെ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം വികസിപ്പിച്ചെടുത്ത ഫാബിമൈസിൻ ഏറെ വ്യത്യസ്തമാണ്. മറ്റ് സഹായകമായ സൂക്ഷ്മാണുക്കളെ കേടുകൂടാതെ വിടുമ്പോൾ, ഗ്രാം-നെഗറ്റീവ് ബാക്ടീരിയകളുടെ പ്രതിരോധത്തിൽ നുഴഞ്ഞുകയറാനും അണുബാധകളെ ചികിത്സിക്കാനും ഈ മരുന്ന് കഴിവ് കാണിച്ചു.
വാഴ്സിറ്റിയിലെ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിലെ പോൾ ഹെർഗൻറോതറിന്റെ നേതൃത്വത്തിലുള്ള സംഘം, ഗ്രാം പോസിറ്റീവ് ബാക്ടീരിയയ്‌ക്കെതിരെ സജീവമായ ഒരു ആന്റിബയോട്ടിക്കിൽ നിന്നാണ് ആരംഭിച്ചത്. കൂടാതെ ഗ്രാം നെഗറ്റീവ് സ്‌ട്രെയിനുകൾക്കെതിരെ പ്രവർത്തിക്കാൻ ഇതിൽ അവർ ഘടനാപരമായ മാറ്റങ്ങൾ വരുത്തി.
advertisement
ഫാബിമൈസിൻ 300-ലധികം മരുന്ന്-പ്രതിരോധശേഷിയുള്ള ക്ലിനിക്കൽ ഐസൊലേറ്റുകൾക്കെതിരെ ശേഷി തെളിയിച്ചു. അതേസമയം ചില ഗ്രാം പോസിറ്റീവ് രോഗകാരികളോടും മനുഷ്യശരീരത്തിൽ വസിക്കുന്ന ദോഷകരമല്ലാത്ത ചില ബാക്ടീരിയകളോടും താരതമ്യേന നിഷ്‌ക്രിയമായി പ്രതികരണമാണ് ഈ തുടർന്നത്.
പുതിയ മരുന്ന് തന്മാത്ര, ന്യുമോണിയയോ മൂത്രനാളിയിലെ അണുബാധയോ ഉള്ള എലികളിലെ മരുന്ന്-പ്രതിരോധശേഷിയുള്ള ബാക്ടീരിയയുടെ അളവ് അണുബാധയ്ക്ക് മുമ്പുള്ള നിലയിലേക്കോ അതിൽ താഴെയിലേക്കോ കുറച്ചു. സമാനമായ അളവിൽ നിലവിലുള്ള ആൻറിബയോട്ടിക്കുകളേക്കാൾ മികച്ച പ്രകടനമാണിത്. ഫാബിമൈസിൻ ഒരു ദിവസം കഠിനമായ അണുബാധയ്ക്കുള്ള ഫലപ്രദമായ ചികിത്സയാകുമെന്നാണ് ഫലങ്ങൾ കാണിക്കുന്നുതെന്ന് ഗവേഷകർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Drug | മുന്നൂറിൽ കൂടുതൽ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ പുതി മരുന്ന്
Next Article
advertisement
ജാതിവെറിയിൽ പട്ടികജാതി യുവാവിനെ കൊന്ന കേസിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ
ജാതിവെറിയിൽ പട്ടികജാതി യുവാവിനെ കൊന്ന കേസിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ
  • 28 വയസ്സുള്ള ദളിത് യുവാവ് വൈരമുത്തുവിനെ കൊന്ന കേസിൽ യുവതിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ.

  • വൈരമുത്തുവിന്റെ കാമുകി മാലിനിയുടെ അമ്മ വിജയയും മൂന്ന് സഹോദരങ്ങളുമാണ് അറസ്റ്റിലായത്.

  • വൈരമുത്തുവിന്റെ സാമ്പത്തിക നിലയെ വിജയ എതിർത്തതും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

View All
advertisement