പ്രമേഹമുള്ളവർക്ക് സാധാരണ ഭക്ഷണശൈലി പിന്തുടരാനാകില്ല. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങൾ വിദഗ്ദ്ധർ നിർദേശിക്കുന്നു. എന്നിരുന്നാലും, പ്രമേഹമുണ്ടെന്ന് കരുതി ഒരാൾ ആസ്വദിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തണമെന്ന് അർത്ഥമാക്കുന്നില്ല. പ്രമേഹ രോഗികൾക്ക് മിക്ക ഭക്ഷണങ്ങളും നിയന്ത്രിതമായ അളവിൽ കഴിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ചുവന്ന മാംസം കഴിക്കുന്നത് കുറഞ്ഞ അളവിലുള്ള ഉപഭോഗത്തിൽ പോലും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ, മാംസപ്രേമികൾക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാൽ മാട്ടിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ കഴിക്കുന്നത് നിർത്തണോ? പ്രമേഹമുള്ള ആളുകൾക്ക് ഭക്ഷണത്തിൽ നിന്ന് മാംസം പൂർണ്ണമായും നീക്കം ചെയ്യേണ്ട ആവശ്യമില്ല, എന്നാൽ മാംസാഹാരം കഴിക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
പ്രമേഹമുള്ളവർ പൂരിത കൊഴുപ്പും ട്രാൻസ്ഫാറ്റും ഒഴിവാക്കണം, കാരണം ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കൂട്ടുകയും അതുവഴി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഈ അനാരോഗ്യകരമായ പൂരിത കൊഴുപ്പ് പ്രാഥമികമായി മൃഗങ്ങളുടെ മാംസം, പാൽ ഉൽപന്നങ്ങൾ എന്നിവയിൽ കാണപ്പെടുന്നു. അതുകൊണ്ടുതന്നെ പ്രമേഹമുള്ള മാംസപ്രേമികൾക്ക് അനാരോഗ്യകരമായ കൊഴുപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്താൻ ചില വഴികളുണ്ട്. ഉദാഹരണത്തിന്, ചിക്കൻ ബ്രെസ്റ്റിലും പന്നിയിറച്ചി അരയിലും പലപ്പോഴും പൂരിത കൊഴുപ്പ് കുറവാണ്. ടർക്കി, കോഴിയിറച്ചി എന്നിവയുടെ ബ്രെസ്റ്റിൽ പൂരിത കൊഴുപ്പ് കുറവാണ്. ഒട്ടും മുറ്റാത്ത മാട്ടിറച്ചി, ആട്ടിറച്ചി എന്നിവയിലും പൂരിത കൊഴുപ്പ് വളരെ കുറവാണ്. പ്രമേഹമുള്ളവർ, ഇടത്തരം കൊഴുപ്പുള്ള മാംസം മിതമായി കഴിക്കുന്നത് നല്ലതാണ്.
സംസ്കരിച്ച മാംസം ഒഴിവാക്കുക
പ്രമേഹമുള്ളവർ കൊഴുപ്പും സംസ്കരിച്ച മാംസവും ഭക്ഷണത്തിൽ നിന്ന് നീക്കം ചെയ്യണം. ബീഫ് വാരിയെല്ലുകൾ, പന്നിയിറച്ചി സ്‌പെയറിബുകളും സോസേജുകളും, വളരെ ഇളംപ്രായത്തിലുള്ള ആട്ടിറച്ചി, മാട്ടിറച്ചി, സംസ്കരിച്ച മാംസങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച സോസേജുകൾ, സലാമി, ഫ്രാങ്ക്ഫർട്ടർഎന്നിവ കൊഴുപ്പ് കൂടിയ മാംസമാണ്.
ഒരു പഠനത്തിൽ, ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ (എച്ച്എസ്പിഎച്ച്) ഗവേഷകർ, ബേക്കൺ, സോസേജ് അല്ലെങ്കിൽ സംസ്കരിച്ച ഡെലി മീറ്റ്സ് പോലുള്ള മാംസം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുമെന്നും, ഇത് 42% ഉയർന്ന ഹൃദ്രോഗവും അത് 19 ശതമാനം പേരിൽ ഉയർന്ന അപകടസാധ്യതയുണ്ടാക്കുമെന്നും കണ്ടെത്തി. 2010 മെയ് 17 ന് ജേണൽ സർക്കുലേഷൻ വെബ്‌സൈറ്റിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.
Also Read- ആരോഗ്യകരമായ ഹൃദയം വേണോ? ഈ ഭക്ഷണ സാധനങ്ങൾ ഉറപ്പായും ഒഴിവാക്കുക
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പ്രമേഹ രോഗികൾക്ക് മാംസം, കോഴിയിറച്ചി എന്നിവയ്ക്ക് പകരം മത്സ്യവും സസ്യ അധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകളും നൽകാൻ ശുപാർശ ചെയ്യുന്നു. ബീൻസ്, പയറ്, പരിപ്പ്, സോയ എന്നിവയിൽ ധാരാളം പ്രോട്ടീൻ ഉണ്ട്.
ചുവന്ന മാംസം പ്രമേഹ സാധ്യത വർദ്ധിപ്പിക്കും
സിംഗപ്പൂരിലെ ഡ്യൂക്ക്-എൻയുഎസ് മെഡിക്കൽ സ്കൂളിൽ (ഡ്യൂക്ക്-എൻയുഎസ്) നടത്തിയ പഠനത്തിൽ ചുവന്ന മാംസവും കോഴിയിറച്ചിയും കൂടുതലായി കഴിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ഈ മാംസങ്ങളിൽ ഇരുമ്പിന്റെ ഉയർന്ന അളവാണ് അപകടസാധ്യതയ്ക്ക് കാരണം.
പഠനത്തിന്റെ മുതിർന്ന എഴുത്തുകാരൻ ഡ്യൂക്ക്-എൻയുഎസിലെ ക്ലിനിക്കൽ സയൻസസ് പ്രൊഫസർ കോ വൂൺ പുവേ, ദിവസേന മാംസാഹാരം കഴിക്കുന്നത് കുറയ്ക്കാൻ നിർദ്ദേശിച്ചു, പ്രത്യേകിച്ച് ചുവന്ന മാംസം, കൂടാതെ ചിക്കൻ ബ്രെസ്റ്റ്, ഫിഷ് / ഷെൽഫിഷ് അല്ലെങ്കിൽ സസ്യ അധിഷ്ഠിത പ്രോട്ടീൻ ഭക്ഷണവും പാലുൽപ്പന്നങ്ങളും മിതമായ അളവിൽ കഴിക്കാം. ചിക്കൻ ബ്രെസ്റ്റ് മാംസത്തിൽ ഇരുമ്പ് അഥവാ അയൺ കുറവാണെന്ന് പഠനം പറയുന്നു. ചുവന്ന മാംസം അല്ലെങ്കിൽ കോഴിയിറച്ചി എന്നിവയ്ക്ക് പകരമായി മത്സ്യം / കക്കയിറച്ചി എന്നിവ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.
Tags: Aging, Diabetes, Health, Health Tips, Health Tips in malayalam, Home Remedies, Lifestyle, Non Veg Diet, Non Veg Food, Skin care