Diwali 2023 | വൈക്കോൽ തോരണം; ഛത്തീസ്ഗഢിലെ ദീപാവലി ആഘോഷങ്ങളിലെ മുഖ്യ അലങ്കാരം

Last Updated:

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ദീപാവലിയോട് അനുബന്ധിച്ച് വ്യത്യസ്തമായ ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് പിന്തുടരുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഇരുട്ടിനു മേൽ വെളിച്ചവും അജ്ഞതയ്‌ക്കെതിരെ അറിവും തിന്മയുടെ മേൽ നന്മയും നേടിയ വിജയം ആഘോഷിക്കുന്ന സമയമാണിത്. ഈ വർഷം നവംബർ 12 നാണ് രാജ്യം ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രാർത്ഥന, വിരുന്നുകൾ, കരിമരുന്ന് പ്രകടനം, കുടുംബമൊന്നുച്ചുള്ള വിരുന്ന, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെല്ലാ കൊണ്ട് ഇന്ത്യയിലെ ആളുകൾ ഈ ആഘോഷം കെങ്കേമമാക്കുന്നു. വിളക്കുകൾ, രംഗോലി, ദീപങ്ങൾ എന്നിവയെല്ലാം കൊണ്ട് വീടുകളും തെരുവുകളും അലങ്കരിക്കുന്നതിനാൽ ‘വിളക്കുകളുടെ ഉത്സവം’ എന്നും ദീപാവലി അറിയപ്പെടുന്നു.
ദീപാവലിയോടനുബന്ധിച്ച് പലരും അവരുടെ വീടുകളിൽ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ഒരു അലങ്കാര വാതിൽ അഥവാ തോരണം തൂക്കിയിടാറുണ്ട്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ദീപാവലിയോട് അനുബന്ധിച്ച് വ്യത്യസ്തമായ ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് പിന്തുടരുന്നത്. ഛത്തീസ്ഗഢിലെ ദീപാവലി വിപണിയിൽ കാണുന്ന ഒരു അലങ്കാര വസ്തുവാണ് വൈക്കോൽ കൊണ്ടുണ്ടാക്കിയ തോരണം.
ഛത്തീസ്ഗഢിൽ ദീപാവലിക്ക് വൈക്കോൽ കൊണ്ടുണ്ടാക്കിയ അലങ്കാരങ്ങൾ വാങ്ങാൻ ആളുകൾ ചന്തകളിലേക്ക് ഒഴുകിയെത്തുകയാണ്. ഈ വർഷം പരിസ്ഥിതി സൗഹൃദ ദീപാവലി ആഘോഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. വൈക്കോൽ തോരണം വീടുകൾക്ക് ഒരു തരം പരമ്പരാഗത രൂപം നൽകുക മാത്രമല്ല, കാലങ്ങളായി കൈമാറിവരുന്ന പാരമ്പര്യം നിലനിർത്തുകയും ചെയ്യുന്നു. മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായി വീടിന്റെ വാതിൽപ്പടിയിൽ വൈക്കോൽ അല്ലെങ്കിൽ തോരണം ഉപയോഗിക്കുന്നത് പുരാതന പാരമ്പര്യമാണ്. ഇത് മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷിക്കാനുമാകും. വിദൂര ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ധാരാളം ഗ്രാമീണർ ഇത്തരം തോരണങ്ങൾ വിൽക്കാൻ റായ്പൂരിലെ മാർക്കറ്റുകളിലേക്ക് എത്തുന്നുണ്ട്.
advertisement
ഛത്തീസ്ഗഢിലെ വീടുകളുടെ വാതിൽക്കൽ നെല്ലു കൊണ്ടുണ്ടാക്കിയ പാവാട പോലുള്ള ഒരു അലങ്കാര വസ്തു തൂക്കിയിടുന്നു പാരമ്പര്യമുണ്ടെന്ന് അരംഗ് നിവാസിയും റായ്പൂരിൽ വൈക്കോൽ തോരണം വിൽക്കുന്ന വ്യാപാരിയുമായ ജയപ്രകാശ് പർധി ന്യൂസ് 18 നോട് പറഞ്ഞു. ഈ വർഷം നെൽക്കതിരുകൾക്കും വൈക്കോൽ തോരണങ്ങൾക്കും പ്രത്യേക ഡിമാൻഡുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മിക്‌സ് ഫ്രിഞ്ച്, റൗണ്ട് ഫ്രിഞ്ച്, സുവാ ഫ്രിഞ്ച് എന്നിങ്ങനെ നെല്ലു കൊണ്ടുള്ള അലങ്കാര വസ്തുക്കൾ വ്യത്യസ്ത ഡിസൈനുകളിൽ ഉണ്ട്. 500 രൂപ മുതൽ 1500 രൂപ വരെയാണ് ഇവയുടെ വിലയെന്നും ഡിസൈനുകൾക്കനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Diwali 2023 | വൈക്കോൽ തോരണം; ഛത്തീസ്ഗഢിലെ ദീപാവലി ആഘോഷങ്ങളിലെ മുഖ്യ അലങ്കാരം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement