നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • അണലിയുമായുള്ള പോരാട്ടത്തിൽ കടിയേറ്റു; ചികിത്സ നൽകിയിട്ടും രക്ഷിക്കാനായില്ല, നൊമ്പരമായി കുട്ടു

  അണലിയുമായുള്ള പോരാട്ടത്തിൽ കടിയേറ്റു; ചികിത്സ നൽകിയിട്ടും രക്ഷിക്കാനായില്ല, നൊമ്പരമായി കുട്ടു

  ഏതാനും ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് നായ്ക്കുട്ടിയെ ബാബുവിന് കിട്ടിയത്.

  dog kuttu

  dog kuttu

  • News18
  • Last Updated :
  • Share this:
   കുമരകം: വീട്ടിലെ കുട്ടുനായ പതിവില്ലാത്ത വിധം കുരയ്ക്കുന്നത് കേട്ടാണ് ബാബുവും കുടുംബവും പുറത്തേക്ക് നോക്കിയത്. എന്നാൽ, കണ്ട കാഴ്ച നടുക്കുന്നതായിരുന്നു.

   ഒരു അണലിയുമായി പോരാടുന്ന നാലുവയസുകാരൻ കുട്ടുവിനെയാണ് വീട്ടുകാർ കണ്ടത്. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ ആയിരുന്നു കുമരകം ഇടവട്ടം തെക്കേത്തറ ബാബുവിന്റെ വീട്ടിൽ സംഭവം ഉണ്ടായത്. You may also like:'ആദി പൊന്നിന് പിറന്നാൾ ആശംസകൾ' അച്ഛന്റ സമ്മാനം ക്യാമറ; ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ [NEWS]മാമനൊന്നും തോന്നല്ലേ! കേരള പൊലീസിനെ സ്വന്തം പേജിൽ പോയി വായടപ്പിച്ച ട്രോളൻ ആരാണ്? [NEWS] 'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി [NEWS] പാമ്പിന്റെ കടിയിൽ നിന്ന് കുട്ടുവിനെ രക്ഷിക്കാൻ വീട്ടുകാർ ആവതു ശ്രമം നടത്തിയെങ്കിലും നടന്നില്ല. പിന്നോട്ടു പോകാതെ പാമ്പുമായി പോരാടിയ കുട്ടു പാമ്പ് ചത്തെന്നു മനസിലായതോടെയാണ് പിന്മാറിയത്. എന്നാൽ, അപ്പോഴേക്കും കുട്ടു വളരെ അവശനായി കഴിഞ്ഞിരുന്നു.

   പാമ്പ് കുട്ടുവിനെ കടിച്ചിരുന്നെന്ന് മനസിലാക്കിയ ബാബുവും കുടുംബവും ഉടനെ തന്നെ കോടിമതയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവശനായ നായ്ക്ക് കുത്തി വയ്പ് നടത്തണമെന്ന് നിർദ്ദേശിച്ചു. ൭7000 രൂപയായിരുന്നു മരുന്നിന്റെ വില കുത്തിവെപ്പ് എടുത്തതിനു ശേഷം കുട്ടുവിനെ വീട്ടിൽ കൊണ്ടു വന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് നായ്ക്കുട്ടിയെ ബാബുവിന് കിട്ടിയത്.
   Published by:Joys Joy
   First published:
   )}