• HOME
 • »
 • NEWS
 • »
 • life
 • »
 • Weight Loss | ശരീരഭാരം കുറയ്ക്കണോ? ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Weight Loss | ശരീരഭാരം കുറയ്ക്കണോ? ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

അനാരോഗ്യകരമായ രീതിയിൽ ശരീരഭാരം കൂടുന്നതിനുള്ള ഒരു പ്രധാന കാരണം ശാരീരിക പ്രവർത്തനങ്ങളില്ലാത്ത ഉദാസീനമായ ജീവിതശൈലിയും കുത്തഴിഞ്ഞ ഭക്ഷണക്രമവുമാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  കോവിഡ് 19 മഹാമാരി ആരംഭിച്ചതിനുശേഷം നിങ്ങളുടെ അരയുടെ വണ്ണം കൂടിയോ? ശരീരഭാരം നിയന്ത്രിക്കാനാവാത്തവിധം വര്‍ദ്ധിച്ചോ? വിഷമിക്കേണ്ട, നിങ്ങൾ ഒറ്റയ്ക്കല്ല. ഇക്കാര്യത്തിൽ നിങ്ങളോടൊപ്പം ധാരാളം പേരുണ്ട്. ആവശ്യത്തിന് വ്യായാമം ചെയ്യാൻ സ്ഥലം ഇല്ലാത്ത രീതിയില്‍ ഒരു വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ നിങ്ങളെ പരിമിതപ്പെടുത്തുന്ന ഒരു ജീവിതശൈലി കാരണം നിങ്ങളുടെ ശരീരഭാരം വർദ്ധിച്ചില്ലെങ്കിൽ മാത്രമേ അതിശയമുള്ളൂ. എല്ലാവരുടെയും ദിനചര്യകൾ മാറി, മാനസികസമ്മർദ്ദം വർദ്ധിച്ചു, കൃത്യമായ ഇടവേളകളിൽ വൈറസിന്റെ പുതിയ പുതിയ വകഭേദങ്ങൾ ഉയർന്നു വരാനും തുടങ്ങി. ഇനിയിപ്പോള്‍ കാര്യങ്ങൾ എപ്പോഴാണ് സാധാരണനിലയിൽ ആകുന്നതെന്ന് ആർക്കും തന്നെ വ്യക്തവുമല്ല. കഴിഞ്ഞ വർഷം ആളുകളുടെ ഭക്ഷണരീതികൾ, ജോലി ചെയ്യുന്ന രീതികൾ, ഉറക്ക ശീലങ്ങൾ, ദിനചര്യകൾ എന്നിവയെല്ലാം തന്നെ മാറിയതിനാൽ ശരീരഭാരം കൂടുന്നതിനും അത് കാരണമായി.

  ആരോഗ്യകരമായ രീതിയിൽ ഭാരം നിയന്ത്രിക്കണമെന്നതും ശരീരഭാരം പരിപാലിച്ചു കൊണ്ടു പോകണം എന്നുള്ളതും ജീവിതത്തിൻറെ ക്ഷേമത്തിനും നിലനില്പിനും അത്യന്താപേക്ഷിതമാണ്. നിങ്ങൾക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടെങ്കിൽ, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പിത്താശയത്തിലെ കല്ലുകള്‍, ശ്വസന പ്രശ്നങ്ങൾ, അർബുദം എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായും പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കുന്നത് ചടുലവും ശക്തവുമായി തുടരാൻ നിങ്ങളെ സഹായിക്കും. കൂടാതെ അത് നിങ്ങളുടെ ആരോഗ്യത്തിലും സന്തോഷത്തിലും നല്ല സ്വാധീനം ചെലുത്തുകയും ചെയ്യും.

  കോവിഡ് കാലത്ത് നിങ്ങളുടെ ശരീരഭാരം മേല്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് കൂടിയിട്ടുണ്ടെങ്കിൽ, ഇതെല്ലാം വായിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. പകരം, നിങ്ങളുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക, ശരീരഭാരത്തിന് അളവുകൾ കുറയുന്നതിനും മാനസികമായ സുഖം തോന്നാനും അത് നിങ്ങളെ സഹായിക്കും.

  അനാരോഗ്യകരമായ രീതിയിൽ ശരീരഭാരം കൂടുന്നതിനുള്ള ഒരു പ്രധാന കാരണം ശാരീരിക പ്രവർത്തനങ്ങളില്ലാത്ത ഉദാസീനമായ ജീവിതശൈലിയും കുത്തഴിഞ്ഞ ഭക്ഷണക്രമവുമാണ്. കൂടാതെ, ഈ മഹാമാരിയുടെ സമയത്ത് മാനസിക സമ്മർദ്ദവും തെറ്റായ ഉറക്ക രീതികളുമൊക്കെ പ്രശ്നം സങ്കീർണ്ണമാക്കിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിച്ച് ശരിയായ ആകാര സൗഷ്ഠവം കൈവരിക്കുന്നതിന് ശരിയായ ഭക്ഷണക്രമവും നിരന്തരമുള്ള വ്യായാമവും നല്ല ഉറക്കവും ഒക്കെ ആവശ്യമാണ്. അവയിലേതെങ്കിലും കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത്, മുഴുവൻ ലക്ഷ്യത്തെയും പരാജയപ്പെടുത്തും.

  നിങ്ങളുടെ ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ ഈ ലളിതമായ പൊടിക്കൈകൾ പിന്തുടരുക.

  ശരിയായ രീതിയിലുള്ള ഭക്ഷണക്രമം

  അപ്രിയമാണെങ്കിലും നമുക്ക് സത്യം പറയാതെ വയ്യല്ലോ. ആരോഗ്യകരമായ ഭക്ഷണക്രമമാണ്‌ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഒരു താക്കോല്‍. വളരെ നിയന്ത്രിതമായ രീതിയിൽ ക്രമീകരിച്ച കലോറി ഉപഭോഗത്തിന്റെ പ്രാധാന്യം ഇതിനപ്പുറം നമുക്ക് ഊന്നിപ്പറയാനാകില്ല. ഒരു കലോറി നിയന്ത്രിത ഭക്ഷണം ആവശ്യമായ അളവുകളിൽ കഴിക്കേണ്ടത് ആവശ്യമാണെങ്കിലും, നിങ്ങൾ പട്ടിണി കിടന്ന് മരിക്കണം എന്ന് ഇതിനർഥമില്ല. നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ്. ബദാം അത്തരം ഒരു ഭക്ഷണം ആണെന്ന് ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ സമീപകാല പഠനം തെളിയിക്കുന്നു. ബദാം (തത്തുല്യമായ ഊർജ്ജം നല്‍കുന്ന ക്രാക്കറുകള്‍ കഴിക്കുന്ന ആള്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോൾ) പ്രഭാതഭക്ഷണമായി കഴിക്കുന്ന ആളുകൾക്ക് വിശപ്പ് കുറയുന്നതായി പഠനത്തിൽ കണ്ടെത്തി. ബദാം ലഘുഭക്ഷണമായി കഴിക്കുന്നത് മറ്റ് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കണമെന്നുള്ള തീഷ്ണമായ ആഗ്രഹത്തിലേക്ക് ("പരോക്ഷമായ ആഗ്രഹം") നയിക്കുന്നു, ഇത് നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്ന തന്ത്രം വളരെ ഉപയോഗപ്രദമാകും. മൊത്തത്തിലുള്ള ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുന്ന 42 ഗ്രാം ബദാം പ്രതിദിന ലഘുഭക്ഷണം, നിരവധി ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതയുടെ ഘടകങ്ങളെ മെച്ചപ്പെടുത്തിയതായി അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം കണ്ടെത്തി. എച്ച് ഡി എൽ കൊളസ്ട്രോൾ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനു പുറമേ, സെന്‍ട്രല്‍ അഡിപ്പോസിറ്റി (വയറിലെ കൊഴുപ്പ്) കുറയ്ക്കുകയും, ഒപ്പം അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കുകയും ഹൃദ്രോഗ അപകടസാധ്യതയുടെ എല്ലാ ഘടകങ്ങളേയും കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ബദാമിൽ പല തൃപ്തികരമായ ഗുണങ്ങളുള്ളതായും പറയപ്പെടുന്നു, ഇത് ഭക്ഷണത്തിനിടയിൽ പ്രത്യേകിച്ചും ലഘുഭക്ഷണമായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ് കാരണം അവ നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കാതെ തന്നെ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നു. അതിനാൽ നിങ്ങളുടെ ഭാരം നന്നായി നിയന്ത്രിക്കുന്നതിന്, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഒരു പിടി ബദാം ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക. ബദാം കൂടാതെ, നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ നിങ്ങൾക്ക് പഴങ്ങൾ, മോരുംവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവയും ആവശ്യാനുസരണം കഴിക്കാവുന്നതാണ്.

  ധാരാളമായി വിയർക്കുക

  അതെ, നിങ്ങൾക്ക് ശരിയായ രീതിയിൽ ശരീരഭാരം കുറയ്ക്കമെന്നുണ്ടെങ്കിൽ ധാരാളം വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്ന ഒരു ദിനചര്യ നിലനിർത്തുന്നത്, നിങ്ങൾക്ക് സങ്കൽപ്പിക്കാവുന്നതിലും കൂടുതൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് നിങ്ങൾക്കറിയാമോ? അധിക ഭാരം കുറയ്ക്കുന്നതിനു പുറമേ, വ്യായാമം പേശികളുടെ അളവ് (മസില്‍ മാസ്സ്) വർദ്ധിപ്പിക്കാനും ഉപാപചയനിരക്ക് വർദ്ധിപ്പിക്കാനും ആരോഗ്യകരമായ രീതിയില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിർത്താനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥ ഉയർത്തുന്ന എൻഡോർഫിനുകൾ അല്ലെങ്കിൽ ഉല്ലാസദായകമായ ഹോർമോണുകൾ നിങ്ങളുടെ ശരീരത്തിൽ കൂടുതല്‍ അളവില്‍ പുറപ്പെടുവിക്കുന്നു.

  "കാർഡിയോവാസ്കുലാർ - റെസിസ്റ്റൻസ് വ്യായാമങ്ങള്‍ രണ്ടും, ഒരുപോലെ ചെയ്യുന്നത് ഉറപ്പുവരുത്തുന്നതിലൂടെ, നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരത്തെയും അമിതവണ്ണത്തെയും വളരെ പെട്ടെന്നു തന്നെ കുറയ്ക്കാനാവും!" സെലിബ്രിറ്റി ആരോഗ്യ ഉപദേഷ്ടാവായ യാസ്മിൻ കാരച്ചിവാല ശുപാർശ ചെയ്യുന്നു. ഭക്ഷണത്തിനു ശേഷവും വ്യായാമത്തിനുമിടയിൽ രണ്ടു മണിക്കൂർ നേരത്തെ ഇടവേളയെങ്കിലും ഉണ്ടാകണമെന്ന് അവർ ശുപാർശ ചെയ്യുന്നു. അധിക അളവില്‍ ഊർജം ലഭിക്കുന്നതിന്, വ്യായാമം ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പ് ഒരു പിടി ബദാമും ഒരു വാഴപ്പഴവും കഴിക്കാൻ ഞാൻ എന്റെ ക്ലയന്റുകളോട് നിർദ്ദേശിക്കുന്നു." "വയർ നിറയ്ക്കാതെ വിശപ്പ് ശമിപ്പിക്കാൻ ബദാം സഹായിക്കുന്നു, അങ്ങനെ ഒരു നല്ല വർക്ക് ഔട്ട് സെഷൻ സാധ്യമാക്കുന്നു," അവര്‍ പറയുന്നു. അവ വളരെ സൗകര്യപ്രദമായ വർക്കൗട്ട് ചെയുന്നതിന് മുന്പുള്ള ഭക്ഷണമാണ്‌. നിങ്ങള്‍ എവിടെയായിരുന്നാലും അവ കൊണ്ടുപോകാനും കഴിക്കാനും കഴിയും. "

  നല്ല ഉറക്കം

  ദൈനംദിന അധ്വാനം മൂലമുണ്ടാകുന്ന ക്ഷീണം തരണം ചെയ്യുന്നതിന് നിങ്ങളുടെ ശരീരത്തിന് മതിയായ ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് നിങ്ങളുടെ കുറഞ്ഞ ഉപാപചയ നിരക്കിനെ വീണ്ടും കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധത്തിന് (റെസിസ്റ്റന്‍സ്) കാരണമാവുകയും ചെയ്യും. മാത്രമല്ല, ഇത് വിശപ്പ് വർദ്ധിപ്പിക്കാനും ഹോർമോൺ ഉൽപാദനത്തിൽ ഇടപെടുന്നതിലൂടെ മാനസിക സുഖം കുറയ്ക്കാനും അനാരോഗ്യകരമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നു.

  ശരീരഭാരത്തിലെ അധിക ഭാരം കുറയ്ക്കല്‍ ആയാസകരമായതുകൊണ്ട് അത് നേടാനാകില്ലെന്നു തോന്നും. അത് ആദ്യം വളരെ ബുദ്ധിമുട്ടായി തോന്നും. എന്നാൽ ശരീരഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാൻ നിങ്ങള്‍ ഒരിക്കലും വൈകിയിട്ടില്ലെന്ന കാര്യം ഓർക്കുക. അടിസ്ഥാനപരമായ, ക്വാറന്റൈൻ സൗഹൃദപരമായ നടപടികള്‍ സ്വീകരിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം നേടാൻ ഇത് നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ധാരാളം തിരിച്ചടികൾ നേരിടേണ്ടിവരും, നിങ്ങൾ ആഗ്രഹിക്കുന്നത്ര വേഗത്തിൽ ആരോഗ്യകരമായ ഒരു ദിനചര്യയിൽ ഏർപ്പെടാൻ നിങ്ങൾക്ക് അമിതഭാരം മൂലം കഴിഞ്ഞുവെന്ന് വരില്ല. എന്നാൽ നിങ്ങളുടെ ദീർഘകാല ലക്ഷ്യത്തിൽ നിങ്ങളുടെ ശ്രദ്ധ നിലനിർത്തണമെന്ന കാര്യം ഓർത്തിരിക്കേണ്ടത് അതിപ്രധാനമാണ്, അത് നിങ്ങളുടെ വഴി തെളിയിക്കുക തന്നെ ചെയ്യും. ലക്ഷ്യം കൈവരിക്കാന്‍ നിങ്ങളെ പ്രാപ്തനാക്കുക തന്നെ ചെയ്യും!
  Published by:Anuraj GR
  First published: