പങ്കാളികൾ ഏറെകാലം അകന്നിരുന്നാല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുമോ? ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് വിജയകരമാക്കാം

Last Updated:

ഇത്തരം ബന്ധങ്ങളുടെ വിജയനിരക്ക് 60 ശതമാനമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്

പങ്കാളികള്‍ ദീര്‍ഘകാലം അകന്നിരുന്നാല്‍ അവരുടെ സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാകുമോ എന്നത് എക്കാലവും ഉയര്‍ന്നുവരുന്ന ചോദ്യങ്ങളിലൊന്നാണ്. ഇത്തരം ബന്ധങ്ങളുടെ വിജയനിരക്ക് 60 ശതമാനമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അകന്നിരിക്കുമ്പോള്‍ സമയത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും ആശയവിനിമയത്തില്‍ നേരിടുന്ന കാലതാമസവും സാധാരണയുണ്ടാകുന്ന തടസ്സങ്ങളാണ്. ഇത്തരത്തില്‍ അകലങ്ങളില്‍ താമസിക്കുന്നവരുടെ ഹൃദയങ്ങള്‍ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ സത്യമുണ്ടോ?
ഇന്നത്തെ വളരെ വേഗത്തിലോടുന്ന ലോകത്ത് ഒരാളുടെ അസാന്നിധ്യം മറ്റേയാളില്‍ കൂടുതല്‍ മാനസിക സമ്മര്‍ദമാണ് ഉണ്ടാക്കുക. മറ്റ് ബന്ധങ്ങളെ അപേക്ഷിച്ച് ഇത്തരം സ്‌നേഹബന്ധങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതിന് കൂടുതല്‍ സ്‌നേഹവും കൂടുതല്‍ ശ്രമങ്ങളും അനിവാര്യമാണ്. ഒരാള്‍ മറ്റൊരു രാജ്യത്തേക്ക് പോകുമ്പോഴാണ് രണ്ടുപേരും ദീര്‍ഘകാലത്തേക്ക് പിരിയേണ്ടി വരുന്നത്. ലോകത്തിലെ 18 ശതമാനം പ്രവാസികളും ഇന്ത്യക്കാരാണെന്ന് ആഗോളതലത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
അടുത്തിടെ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ മൂന്നിലൊന്ന് യുവാക്കളും ലോങ് ഡിസ്റ്റൻസ് ബന്ധങ്ങളിലാണ് ഉള്ളത്. കാരണം ജോലി ആവശ്യത്തിനോ പഠനത്തിനോ ആയി അവരിലൊരാള്‍ക്ക് മറ്റേയാളെ വിട്ടുനില്‍ക്കേണ്ടി വരുന്നു. പരസ്പരം അകന്നിരിക്കുമ്പോള്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തുന്നത് എങ്ങനെയെന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അതിന് രണ്ട് പങ്കാളികളില്‍ നിന്നും പരിശ്രമവും ക്ഷമയും ശുഭാപ്തിവിശ്വാസവും ആവശ്യമാണ്.
advertisement
അകന്നിരിക്കുമ്പോഴും ഹൃദയം കൊണ്ട് ഒരുമിച്ച് നില്‍ക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങുവിദ്യകള്‍ പരിചയപ്പെടാം
ഒന്നിച്ച് പദ്ധതികൾ തയ്യാറാക്കാം: നിങ്ങളുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം തോന്നുന്നുണ്ടോ? നിങ്ങളുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയുകയും നിങ്ങളുടെ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. ഉദാഹരണത്തിന്, ഭാര്യയെയും ചെറിയ കുട്ടികളെയും ഇന്ത്യയില്‍ തനിച്ചാക്കി ഭര്‍ത്താവ് യുകെയില്‍ ജോലിക്ക് പോകുമ്പോള്‍, പരസ്പരം കണ്ടുമുട്ടുന്നത് വരെയുള്ള ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നത് സന്തോഷം നൽകിയേക്കാം.
ജീവിതപാതയിലെ ഉയര്‍ച്ച താഴ്ചകള്‍ തിരിച്ചറിയുക: പങ്കാളി ദൂരെയാണുള്ളതെങ്കില്‍ ആ ബന്ധത്തില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ കൂടുതലായിരിക്കും. നിങ്ങളില്‍ ഒരാള്‍ ഇന്ത്യയിലും മറ്റൊരാള്‍ ഇന്ത്യക്ക് പുറത്താണെന്നും കരുതുക. സമയത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണം നിങ്ങളുടെ ആശയവിനിമയങ്ങളിൽ വരുന്ന മാറ്റങ്ങള്‍ക്കും തയ്യാറായിരിക്കണം. കൂടാതെ, ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ നടക്കണമെന്നില്ല. അങ്ങനെയെങ്കില്‍, ശാന്തത പാലിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം.
advertisement
പുതിയ ദിനചര്യ സൃഷ്ടിക്കാം: ആഴ്ചയിലൊരു ദിവസം സൂം കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍ ചെയ്യാം. നിങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്ന അഞ്ച് കാര്യങ്ങള്‍ ചെയ്യുന്നത് ഇത്തരം ബന്ധങ്ങള്‍ ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതിന് സഹായിക്കും. റൊമാന്റിക്കായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്താം. പങ്കാളിക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ പാടി നൽകാം. ഫോട്ടോകള്‍ അയച്ചു നൽകാം.
പങ്കാളിയെ വിശ്വസിക്കുക: എല്ലാ ബന്ധങ്ങളിലും വിശ്വാസം വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ കണ്ടുമുട്ടിയിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായെങ്കിലും പരസ്പരമുള്ള വിശ്വാസമാണ് പ്രധാനം.
advertisement
പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുക: പണ്ട് കാലങ്ങളില്‍ കത്തുകളിലൂടെയായിരുന്നു ഭൂരിഭാഗം ആളുകളും ആശയവിനിമയം നടത്തിയിരുന്നത്. എന്നാല്‍, ഇന്ന് കാര്യങ്ങള്‍ മാറി. വളരെ പെട്ടെന്ന് സന്ദേശങ്ങളും വീഡിയോ കോളുകളും ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ സാങ്കേതികവിദ്യമാറിയിരിക്കുന്നു. ഇതിലൂടെ ബന്ധങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ സാധിക്കും.
ദീര്‍ഘദൂര ബന്ധങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മൊബൈല്‍ ആപ്പുകളും ഇന്ന് ലഭ്യമാണ്. കപ്പിള്‍, പ്രൊഫീ, ലോങ് ഡിസ്റ്റന്‍സ്, വിത്തൗട്ട് എന്നിവയെല്ലാം അവയില്‍ ചിലതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Life/
പങ്കാളികൾ ഏറെകാലം അകന്നിരുന്നാല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുമോ? ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് വിജയകരമാക്കാം
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement