നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Vayalar Award 2021 | വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം ബെന്യാമിന്

  Vayalar Award 2021 | വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം ബെന്യാമിന്

  വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം നല്‍കും

  ബെന്യാമിൻ

  ബെന്യാമിൻ

  • Share this:
   തിരുവനന്തപുരം: നാല്‍പത്തിയഞ്ചാം വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം ബെന്യാമിന്. 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലിനാണ് പുരസ്‌കാരം. കെ ആര്‍ മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. സി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

   ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവുമാണ് അവാര്‍ഡായി നല്‍കുക വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

   വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.
   Published by:Jayesh Krishnan
   First published: