Relationship Tips | ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ടോ? പങ്കാളിയുമായുള്ള ബന്ധം സുദൃഢമാക്കാൻ ചെയ്യേണ്ടതെന്ത്?
- Published by:Jayashankar Av
- news18-malayalam
Last Updated:
നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് ആരോഗ്യകരമായ ബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ്
പരസ്പരമുള്ള സ്നേഹത്തിന്റെയും വിട്ടുവീഴ്ചകളുടെയും അടിസ്ഥാനത്തിലാണ് ഓരോ ഭാര്യാ ഭർതൃ ബന്ധവും (Marital Relationship) കടന്നുപോകുന്നത്. പരസ്പരമുള്ള മനസ്സിലാക്കലും സഹകരണവുമാണ് ശക്തമായ ദാമ്പത്യത്തിന്റെ ആണിക്കല്ല്. എന്നാൽ പല ദമ്പതികൾക്കിടയിലും (Couple) ഒരു പങ്കാളി പെട്ടെന്ന് പ്രകോപിതനാകുന്നയാളും മറ്റേയാൾ വലിയ സഹനശക്തിയുള്ള ആളുമായി തുടരുന്നത് കാണാം.
ഇത്തരത്തിലുള്ള ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇരുവർക്കും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും. ഭാര്യാഭർതൃ ബന്ധം മികച്ച രീതിയിൽ നയിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം.
പരസ്പരം ഉണ്ടാകുന്ന പ്രശ്നങ്ങളുടെ കാരണം കണ്ടെത്തുക
പങ്കാളിയുടെ പെട്ടന്നുള്ള ദേഷ്യത്തിനും പ്രകോപനത്തിനും പിന്നിൽ എന്തെങ്കിലും ഒരു കാരണമുണ്ടാകാം. ചിലപ്പോൾ ശാരീരികമായ അസ്വസ്ഥതകളാകാം അതിന് കാരണം. അല്ലെങ്കിൽ അവരുടെ മനസ്സിന് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും സംഭവം നടന്നത് കൊണ്ടാകാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമാകാം. തങ്ങൾക്കിടയിൽ ഉടലെടുക്കുന്ന അസ്വാരസ്യങ്ങളുടെ ശരിയായ കാരണം മനസ്സിലാക്കി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പരിഹാരം കണ്ടെത്തി പങ്കാളിയോട് ഒപ്പം നിൽക്കുകയുമാണ് ഓരോ വ്യക്തിയും ചെയ്യേണ്ടത്.
advertisement
ക്ഷമിക്കാൻ തയ്യാറാവുക
ദേഷ്യമാണ് ബന്ധങ്ങളിൽ വില്ലനായി വരുന്നത്. ദേഷ്യത്തിന്റെ പുറത്ത് വീണ്ടുവിചാരമില്ലാത്ത നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ ബന്ധങ്ങളുടെ തകർച്ചയിലേക്ക് തന്നെ നയിച്ചേക്കും. അതിനാൽ, പ്രശ്നം എത്ര വലുതാണെങ്കിലും സംയമനം ആവശ്യമാണ്. എങ്കിൽ മാത്രമേ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ കഴിയൂ. ചിന്തിച്ച് മാത്രം പ്രവർത്തിക്കുക. പറഞ്ഞ് മനസ്സിലാക്കി പരസ്പരം ക്ഷമിക്കാൻ തയ്യറാവുക.
പങ്കാളിയോടൊപ്പം പുറത്ത് പോയി സമയം ചെലവഴിക്കുക
ആഴ്ചയിലൊരിക്കൽ പങ്കാളിയുമായി ഒരു സിനിമയ്‌ക്കോ ഭക്ഷണം കഴിക്കാനായി നല്ലൊരു റെസ്റ്റോറന്റിലേക്കോ പോകാം. അല്ലെങ്കിൽ ലോംഗ് ഡ്രൈവുകൾ ആസൂത്രണം ചെയ്യാം. അവധിക്കാലങ്ങൾ യാത്ര ചെയ്ത് ആഘോഷിക്കുന്നതും ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും. നിങ്ങളുടെ പങ്കാളിക്ക് പ്രാധാന്യം നൽകുകയും അവർക്കായി സമയം ചിലവഴിക്കുകയും ചെയ്യേണ്ടത് മാതൃകാപരമായ ദാമ്പത്യത്തിൽ അനിവാര്യമാണ്.
advertisement
ഉത്തരവാദിത്തങ്ങൾ പങ്കിടുക
വീട്ടുജോലികൾ ഭാര്യയുടെ മാത്രം ഉത്തരവാദിത്വം മാത്രമല്ലെന്ന് മനസിലാക്കുക. എന്ത് ജോലിയും എളുപ്പത്തിൽ പൂർത്തിയാക്കാൻ നിങ്ങൾ രണ്ടുപേരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മനസ്സിലാക്കണം. ഒരാൾ മാത്രം എപ്പോഴും ഒരേ ജോലി ചെയ്യേണ്ടി വരുന്നത് അവർക്ക് ആ ജോലിയോട് വെറുപ്പുണ്ടാകാൻ കാരണമാകും. അതുകൊണ്ട് വീട്ടിലെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തങ്ങളും പരസ്പരം പങ്കിടുക. പരസ്പരം മനസ്സിലാക്കി ഉത്തരവാദിത്വത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്.
advertisement
കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുക
നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് ആരോഗ്യകരമായ ബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ്. പരസ്പരം പിന്തുണ നൽകിക്കൊണ്ടുള്ള ബന്ധം നിങ്ങളുടെയും പങ്കാളിയുടെയും സന്തോഷകരമായ ജീവിതത്തിന് ഗുണം ചെയ്യും. കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുമ്പോൾ പരസ്പരം കൂടുതലായി മനസിലാക്കാൻ കഴിയുന്നു. അതിനാൽ പങ്കാളിയോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുക.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2022 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Relationship Tips | ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ടോ? പങ്കാളിയുമായുള്ള ബന്ധം സുദൃഢമാക്കാൻ ചെയ്യേണ്ടതെന്ത്?