Demisexuality: ഡെമിസെക്ഷ്വാലിറ്റി: വൈകാരിക അടുപ്പം തോന്നുന്നവരോട് മാത്രം ലൈംഗികബന്ധം
- Published by:Rajesh V
- trending desk
Last Updated:
വൈകാരിക അടുപ്പം സ്ഥാപിച്ചതിന് ശേഷം മാത്രം വ്യക്തികള്‍ക്ക് പരസ്പരം തോന്നുന്ന ലൈംഗികാഭിമുഖ്യമെന്നാണ് ഈ പദം കൊണ്ടുദ്ദേശിക്കുന്നത്
ആദ്യകാഴ്ചയില്‍ തന്നെ ചിലരോട് ലൈംഗികാഭിമുഖ്യം തോന്നുന്നവരുണ്ട്. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായി വൈകാരിക അടുപ്പം തോന്നുന്നവരോട് മാത്രം ലൈംഗിക അടുപ്പം തോന്നുന്നവരും നമുക്കിടയിലുണ്ട്. അധികം ചര്‍ച്ചയാകാത്ത ഈ ലൈംഗിക ആഭിമുഖ്യത്തെയാണ് ഡെമിസെക്ഷ്വാലിറ്റി (Demisexuality) എന്ന് പറയുന്നത്.
2006ല്‍ Asexual Visibility and Education Network (AVEN)-ന്റെ ഭാഗമായി നടന്ന ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ഡെമിസെക്ഷ്വാലിറ്റി എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. വൈകാരിക അടുപ്പം സ്ഥാപിച്ചതിന് ശേഷം മാത്രം വ്യക്തികള്‍ക്ക് പരസ്പരം തോന്നുന്ന ലൈംഗികാഭിമുഖ്യമെന്നാണ് ഈ പദം കൊണ്ടുദ്ദേശിക്കുന്നത്.
ലൈംഗികതയില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയെന്നതല്ല ഡെമിസെക്ഷ്വാലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇവിടെ ഒരു വ്യക്തിയ്ക്കുണ്ടാകുന്ന ലൈംഗിക ആകര്‍ഷണം പ്രകടമാകുന്ന രീതിയിലാണ് വ്യത്യാസമുള്ളത്.
ലിംഗം, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഇക്കാലത്ത് ഡെമിസെക്ഷ്വാലിറ്റിയെപ്പറ്റിയുള്ള ചര്‍ച്ചകളും വ്യാപകമാണ്. മാധ്യമങ്ങളും പല സംഘടനകളും ഡെമിസെക്ഷ്വാലിറ്റിയെപ്പറ്റി സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തിവരുന്നുണ്ട്.
advertisement
ലൈംഗികതയെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെയും മാനദണ്ഡങ്ങളെയും ഡെമിസെക്ഷ്വാലിറ്റി ചോദ്യം ചെയ്യുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ശാരീരിക ആകര്‍ഷണം എന്നതില്‍ നിന്ന് വൈകാരിക അടുപ്പത്തിലേക്കാണ് ഡെമിസെക്ഷ്വാലിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമെന്ന ഭയത്താല്‍ ഡെമിസെക്ഷ്വല്‍ ആയ പല വ്യക്തികളും തങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറയാന്‍ മടിക്കുന്നുണ്ട്. ഇത്തരം വെല്ലുവിളികള്‍ കാരണം പലപ്പോഴും എല്‍ജിബിടിക്യൂ വേദികളില്‍ പോലും ഡെമിസെക്ഷ്വലുകള്‍ക്ക് അംഗീകാരം ഇല്ലാതെ പോകുന്നു.
ഇക്കാര്യത്തില്‍ സമഗ്രമായ പഠനം ആവശ്യമാണെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. എല്ലാ ലൈംഗികാഭിമുഖ്യമുള്ളവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന അംഗീകാരവും പരിഗണനയും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ വാദിക്കുന്നു.
advertisement
അസെക്ഷ്വല്‍ സ്‌പെക്ട്രത്തിന്റെ ഭാഗമാണ് ഡെമിസെക്ഷ്വാലിറ്റി. വൈവിധ്യമാര്‍ന്ന സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഉള്‍പ്പെടുന്ന മേഖലകൂടിയാണിത്. ലൈംഗികതയോട് താല്‍പ്പര്യക്കുറവ് തോന്നുന്നവരെയാണ് അസെക്ഷ്വല്‍ ആയി പരിഗണിക്കുന്നത്. ഈ സ്‌പെക്ട്രത്തില്‍ ഡെമിസെക്ഷ്വാലിറ്റിയെ ഉള്‍പ്പെടുത്തുന്നതിലൂടെ വിവിധ ലൈംഗികാഭിമുഖ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ബോധവല്‍ക്കരണത്തിനും വഴിയൊരുക്കാന്‍ സാധിക്കും.
Summary: What is demisexuality Know everything about this lesser-known sexual orientation
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Nov 22, 2024 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Demisexuality: ഡെമിസെക്ഷ്വാലിറ്റി: വൈകാരിക അടുപ്പം തോന്നുന്നവരോട് മാത്രം ലൈംഗികബന്ധം








