'ഓ, ഞാൻ ഇനി വിമാനത്തിലും കയറണോ'; ഡൽഹി സർക്കാരിന്റെ വനിതാദിനാഘോഷത്തിൽ പങ്കെടുക്കാൻ 106–ാം വയസ്സിൽ കുട്ടിയമ്മ വിമാനത്തിൽ
- Published by:Sarika KP
- news18-malayalam
Last Updated:
അയര്‍കുന്നം പഞ്ചായത്തിലെ സാക്ഷരതാ മികവോത്സവത്തില്‍ 100 ല്‍ 89 മാര്‍ക്ക് നേടി രണ്ട് വർഷം മുൻപ് കുട്ടിയമ്മ ഹീറോ ആയതാണ്.
കോട്ടയം: 106-ാം വയസ്സിൽ വിമാനയാത്രയ്ക്കു തയാറെടുക്കുന്ന സന്തോഷത്തിലാണ് കോട്ടയം തിരുവഞ്ചൂരിലെ കുട്ടിയമ്മ കോന്തി. ഡൽഹി സർക്കാരിന്റെ വനിതാദിനാഘോഷത്തിൽ പങ്കെടുക്കാനാണു കുട്ടിയമ്മയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഇന്നലെ ഇതിനുളള വിമാനടിക്കറ്റ് ലഭിച്ചപ്പോൾ ‘ഓ, ഞാൻ ഇനി വിമാനത്തിലും കയറണോ…’എന്ന് പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട് കുട്ടിയമ്മയുടെ ഡയലോഗ്.
കഴിഞ്ഞ ദിവസമാണു വീട്ടിലേക്കു ഡൽഹി സർക്കാരിൽ നിന്നു വിളി എത്തിയത്. ഹോളി ആഘോഷം ആയതിനാൽ 11നാണു വനിതാദിനാഘോഷം എന്നും കുട്ടിയമ്മയെ പങ്കെടുപ്പിക്കണം എന്നുമായിരുന്നു നിർദേശം. കുട്ടിയമ്മ കൊച്ചുമകൻ എം.ജി.ബിജു, ഭാര്യ രജനി എന്നിവർക്കുള്ള വിമാനടിക്കറ്റ് അയച്ചുനൽകി. വെളളിയാഴ്ച 2.30നു ജീവിതത്തിൽ ആദ്യമായി കുട്ടിയമ്മ കോന്തി വിമാനത്തിൽ കയറും. 11നു രാവിലെ 10.30നാണു ഡൽഹിയിലെ പരിപാടി. തിരിച്ചു 11ന് 6.30നു വിമാനത്തിൽ മടങ്ങും.
advertisement
അയര്‍കുന്നം പഞ്ചായത്തിലെ സാക്ഷരതാ മികവോത്സവത്തില്‍ 100 ല്‍ 89 മാര്‍ക്ക് നേടി രണ്ട് വർഷം മുൻപ് കുട്ടിയമ്മ ഹീറോ ആയതാണ്. ജാനകി, ഗോപാലൻ, രാജപ്പൻ, പരേതനായ ഗോപി, രവീന്ദ്രൻ എന്നിവരാണു മക്കൾ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
March 09, 2023 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
'ഓ, ഞാൻ ഇനി വിമാനത്തിലും കയറണോ'; ഡൽഹി സർക്കാരിന്റെ വനിതാദിനാഘോഷത്തിൽ പങ്കെടുക്കാൻ 106–ാം വയസ്സിൽ കുട്ടിയമ്മ വിമാനത്തിൽ