മാതാപിതാക്കളുടെ അകാല വിയോഗം; 13 കാരി കുഞ്ഞനിയന്മാരെ സംരക്ഷിക്കാൻ കൂലിപ്പണി ചെയ്യുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
“ഞാന്‍ ചില ദിവസങ്ങളില്‍ പാടത്ത് പണിയ്ക്ക് പോകാറുണ്ട്. എനിക്ക് അതില്‍ ഒരു ദിവസത്തേക്ക് 250 രൂപ കിട്ടും. അതുകൊണ്ട് എനിക്കെന്റെ അനിയന്മാരെ നോക്കാന്‍ സാധിക്കും. എന്റെ അമ്മ മരിച്ചതിന് ശേഷം ചില ദിവസങ്ങളില്‍ അനിയന്മാര്‍ രാത്രിയില്‍ പേടിക്കാറുണ്ട്. പക്ഷേ എനിക്ക് പേടിയില്ല. എനിക്ക് അധ്വാനിക്കാതെ വെറുതെ കാശ് മേടിക്കുന്നത് ഇഷ്ടമല്ല. ജോലി ചെയ്ത് കാശുണ്ടാക്കാനാണ് എനിക്കിഷ്ടം,” കുഞ്ഞു പാപുലി പറയുന്നു.
ന്യൂസ്18 അസം പങ്കിട്ട പതിമൂന്നു വയസ്സുകാരിയുടെ അതിജീവന പോരാട്ടത്തിന്റെ കഥ വൈറല്‍ ആകുന്നു. അസമിലെ ജൊഹാര്‍ത്ത് ഗ്രാമത്തിൽ താമസിക്കുന്ന പാപുലി എന്ന പെൺകുട്ടി തന്റെ അച്ഛന്റെ അകാല വിയോഗത്തെ തുടര്‍ന്ന് അമ്മയ്ക്കും രണ്ട് അനുജനന്മാര്‍ക്കും കാവലാകുകയായിരുന്നു.
മൂന്നു വര്‍ഷം മുന്‍പാണ് അവളുടെ അച്ഛന്‍ മരിച്ചത്. പിന്നീട് അവളുടെ ലോകം തന്നെ ഇല്ലാതെയാക്കി കൊണ്ട് അമ്മയും അര്‍ബുദം ബാധിതയാണെന്ന വാർത്തയും വന്നു. തുടര്‍ന്ന്, സുഖമില്ലാത്ത അമ്മയുടെയും രണ്ട് കുഞ്ഞനിയന്മാരുടെയും രക്ഷകര്‍ത്തൃത്വം കുഞ്ഞു പാപുലിയുടെ ഉത്തരവാദിത്വമായി മാറി. അവരെ നോക്കുന്നതിനായി, സ്‌കൂളില്‍ പോവുകയും സമപ്രായക്കാരുമായി കളിച്ചു നടക്കുകയും ചെയ്യേണ്ട പ്രായത്തില്‍ പാപുലി പാടങ്ങളില്‍ പണിയെടുത്തു തുടങ്ങി.
അങ്ങനെ അവളുടെ ജീവിതം ദുരിതങ്ങളുടെ ഇടയിലൂടെ മുന്നോട്ട് പോവുകയായിരുന്നു. ആകെ ഒരാശ്വാസം, സുഖമില്ല എങ്കിലും അമ്മ കൂടെയുണ്ട് എന്നതായിരുന്നു. എന്നാല്‍, എല്ലാ പ്രതീക്ഷകളും സമാധാനങ്ങളും തകര്‍ത്തു കൊണ്ട് ഒരു രാത്രിയില്‍ അര്‍ബുദവുമായുള്ള പോരാട്ടത്തില്‍ അവളുടെ അമ്മ തോല്‍വി സമ്മതിച്ച് പിന്‍വാങ്ങി. അതോടു കൂടി പാപുലിയും കുഞ്ഞനിയന്മാരും അനാഥരായി.
advertisement
“ഞാന്‍ ചില ദിവസങ്ങളില്‍ പാടത്ത് പണിയ്ക്ക് പോകാറുണ്ട്. എനിക്ക് അതില്‍ ഒരു ദിവസത്തേക്ക് 250 രൂപ കിട്ടും. അതുകൊണ്ട് എനിക്കെന്റെ അനിയന്മാരെ നോക്കാന്‍ സാധിക്കും. എന്റെ അമ്മ മരിച്ചതിന് ശേഷം ചില ദിവസങ്ങളില്‍ അനിയന്മാര്‍ രാത്രിയില്‍ പേടിക്കാറുണ്ട്. പക്ഷേ എനിക്ക് പേടിയില്ല. എനിക്ക് അധ്വാനിക്കാതെ വെറുതെ കാശ് മേടിക്കുന്നത് ഇഷ്ടമല്ല. ജോലി ചെയ്ത് കാശുണ്ടാക്കാനാണ് എനിക്കിഷ്ടം,” കുഞ്ഞു പാപുലി പറയുന്നു.
ചുറ്റുമുള്ളവരോട് അനുകമ്പയുള്ള ഈ കൊച്ചു പെണ്‍കുട്ടി തന്റെ കുടുംബത്തിന്റെ ചുമതല മുഴുവന്‍ ഒറ്റക്ക് ഏറ്റടുത്തപ്പോള്‍ സര്‍ക്കാരില്‍ നിന്ന് ഇവര്‍ക്ക് സഹായമെത്തിക്കാന്‍ അയല്‍ക്കാരും മറ്റും ശ്രമിച്ചിരുന്നു. ഇവരെ ദത്തെടുക്കുന്നതിനും ആളുകള്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഇവര്‍ക്ക് പിരിഞ്ഞു പോകാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് പലരെയും തിരിച്ചയച്ചു. ദത്തെടുത്തു കൊണ്ട് തങ്ങളെ പിരിക്കരുതെന്ന് അവര്‍ വീണ്ടും വീണ്ടും അപേക്ഷിക്കുകയാണെന്ന് അവരുടെ ഒരു അയല്‍ക്കാരന്‍ പറയുന്നു.
advertisement
ജീവിത പ്രതിസന്ധികളില്‍ തളരാതെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കൈവിടാതെയും അവര്‍ മുന്നോട്ട് പോവുകയാണ്. അവരുടെ ചില ബന്ധുക്കളും അയല്‍ക്കാരും സഹായത്തിനുണ്ടെങ്കിലും അവര്‍ ഇന്നും ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. ന്യൂസ്18 ല്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ഒട്ടേറെ സുമനുസ്സുകള്‍ ഇവരെ സഹായിക്കാന്‍ മുന്നോട്ട് എത്തിയിട്ടുണ്ട്. കൂടാതെ, അസം സര്‍ക്കാരിലും ഇവര്‍ക്ക് വേണ്ടി അപേക്ഷകള്‍ എത്തിയിട്ടുണ്ട്.
advertisement
“ഞാന്‍ എഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ സകൂള്‍ വിട്ടിറങ്ങിയത്. എനിക്ക് ഭക്ഷണമുണ്ടാക്കാനും അനിയന്മാരെ നോക്കാനും അറിയാം. ഒരാള്‍ ഇപ്പോള്‍ 5ല്‍ പഠിക്കുന്നു മറ്റേയാള്‍ക്ക് 4 വയസ്സാണ് പ്രായം. എന്റെ ആഗ്രഹം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പഠിക്കാന്‍ കഴിയണമെന്നും, കഴിക്കാന്‍ ഭക്ഷണം ലഭിക്കണമെന്നുമാണ്,” സങ്കടത്തോടെ പാപുലി പറയുന്നു.
ന്യൂസ്18 വാര്‍ത്ത കണ്ട, സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രിയായ അജന്ത നിയോഗ് കുട്ടികള്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍, അസം സര്‍ക്കാര്‍ കുട്ടികളുടെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. കൂടാതെ, ഉടന്‍ തന്നെ ഇവര്‍ക്ക് സ്‌കൂളില്‍ പോകാനും, പ്രശ്‌നങ്ങളില്ലാതെ പഠിക്കാനും സാധിക്കുമെന്ന് ഉറപ്പും നല്‍കി.
advertisement
ജൊഹാര്‍ത്ത് ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യ ഭരണകര്‍ത്തൃ ഓഫീസറായ പ്രണബ് കുമാര്‍ ബോറയും സംഘവും അടിയന്തരമായി തന്നെ കുട്ടികളെ വീട്ടില്‍ പോയി കാണുകയും, 25,000 രൂപ, കുട്ടികള്‍ക്കായുള്ള എന്‍എഫ്ബിഎസ് പദ്ധതി പ്രകാരം നല്‍കുകയും ചെയ്തു. കൂടാതെ അവരെ സഹായിക്കുന്നതിനും ഭാവിയിലെ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുമായി കുട്ടികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഉത്തരവിട്ടു. പ്രാദേശിക പഞ്ചായത്ത് സെക്രട്ടറിയോട് ഇവരുടെ വീട്ടില്‍ കുടിവെള്ള സൗകര്യം സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇരുളടഞ്ഞു കിടന്ന ഇവരുടെ ജീവിതത്തിനും ഭാവിയ്ക്കും മുന്നില്‍ പ്രതീക്ഷയുടെ പ്രകാശം നിറഞ്ഞിരിക്കുകയാണ് ന്യൂസ്18 വാര്‍ത്ത.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 12, 2021 1:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
മാതാപിതാക്കളുടെ അകാല വിയോഗം; 13 കാരി കുഞ്ഞനിയന്മാരെ സംരക്ഷിക്കാൻ കൂലിപ്പണി ചെയ്യുന്നു