ചുട്ടുപൊള്ളുന്ന വെയിലിൽ ന​ഗ്നപാദയായി നടന്ന് പെൻഷൻ വാങ്ങാനെത്തുന്ന വയോധിക; കണ്ണു നനച്ച് വീഡിയോ

Last Updated:

ഏപ്രിൽ 17 ന് ഒഡീഷയിലെ നബ്രംഗ്പൂർ ജില്ലയിലെ ഝരിഗാവ് ബ്ലോക്കിലാണ് സംഭവം നടന്നത്.

ഒഡീഷയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ, ചെരിപ്പില്ലാതെ, കിലോമീറ്ററുകളോളം നടന്ന് ബാങ്കിൽ പെൻഷൻ വാങ്ങാനെത്തിയ വയോധികയുടെ വീഡിയോ സമൂ​ഹ മാധ്യമങ്ങളിൽ വിങ്ങലാകുന്നു. ഒരു ​കസേര താങ്ങായി കൂടെക്കൂട്ടിയാണ് ഈ വയോധിക ഇത്രയും ദൂരം നടന്നെത്തിയത്. കാഴ്ചക്കാരുടെ കണ്ണു നനക്കുന്നതാണ് ഈ വീഡിയോ. ഏപ്രിൽ 17 ന് ഒഡീഷയിലെ നബ്രംഗ്പൂർ ജില്ലയിലെ ഝരിഗാവ് ബ്ലോക്കിലാണ് സംഭവം നടന്നത്.
സൂര്യ ഹരിജൻ എന്ന സ്ത്രീയാണ് വീഡിയോയിലുള്ളത്. ഇവരുടെ മൂത്ത മകൻ അന്യസംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. ഇളയ മകന്റെ കുടുംബത്തോടൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഈ മകനാകട്ടെ, മറ്റുള്ളവരുടെ കന്നുകാലികളെ മേയ്ച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. ഒരു ചെറിയ കുടിലിലാണ് ഇവരുടെ താമസം.
advertisement
കിലോമീറ്ററുകൾ നടന്നാണ് സൂര്യ ഹരിജന്‍ ബാങ്കിലെത്തിയത്. എന്നാൽ അവിടെയെത്തിയപ്പോൾ വിരലടയാളം പെൻഷൻ അക്കൗണ്ടുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. വിരലിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന്ബാങ്ക് മാനേജർ പറഞ്ഞു. ബാങ്കിൽ നിന്ന് സൂര്യ ഹരിജന് 3,000 രൂപ നൽകുകയും ഇവരെ വീട്ടിലേക്ക് തിരികെ അയക്കുകയും ചെയ്തു.
വയോധികർ നേരിടുന്ന ഇത്തരം പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഝരിഗാവ് ബ്രാഞ്ചിലെ എസ്ബിഐ മാനേജർ പറഞ്ഞു. ഗ്രാമത്തിൽ സമാനമായ അവസ്ഥ നേരിടുന്ന ഇത്തരം ആളുകളെ കണ്ടെത്തുമെന്നും അവർക്ക് പെൻഷൻ പണം ലഭിക്കുന്നു എന്നുറപ്പാക്കാൻ എന്തു ചെയ്യാനാകുമെന്ന് ചർച്ച ചെയ്തതായും ഗ്രാമത്തിലെ സർപഞ്ച് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
ചുട്ടുപൊള്ളുന്ന വെയിലിൽ ന​ഗ്നപാദയായി നടന്ന് പെൻഷൻ വാങ്ങാനെത്തുന്ന വയോധിക; കണ്ണു നനച്ച് വീഡിയോ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement