ബെംഗളൂരു പോലീസ് 31 അംഗ വനിതാ സംഘം രൂപീകരിച്ചു; സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്
- Published by:Jayashankar AV
- news18-malayalam
Last Updated:
പ്രത്യേക പരിശീലനം ലഭിച്ച 31 വനിതാ ഓഫീസര്‍മാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
നഗരത്തിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പുതിയ ചുവടുവെപ്പിന് ഒരുങ്ങുകയാണ് ബെംഗളൂരു പോലീസ്. ഇതിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന, ക്രമസമാധാനം നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസുകാരുടെ ഒരു സംഘത്തെ സേന ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴചയാണ് സോഷ്യല്‍ മീഡിയ വഴി ബെംഗളൂരു പോലീസ് കമ്മീഷണര്‍, നഗരത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേകം പരിശീലനം ലഭിച്ച 31 വനിതാ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഈ ഉദ്യോഗസ്ഥര്‍ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കും. ബെംഗളൂരു പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് ടീമിനെ 'റാണി ചെന്നമ്മ പേട്' എന്നാണ് പേരിട്ടിരിക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച 31 വനിതാ ഓഫീസര്‍മാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കും. കൂടാതെ കുറ്റകൃത്ത്യത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍ക്ക് സംഭവത്തില്‍ നിന്ന് കരകയറാന്‍ ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്നും സംഘം ഉറപ്പാക്കും. പ്രത്യേക പരിശീലനം ലഭിച്ച 31 വനിതാ ഉദ്യോഗസ്ഥരുടെ ഒരു സംഘം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുകയും അവരില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യും.
advertisement
സ്ത്രീകളുടെയും കുട്ടികളുടെയും എല്ലാവിധ സുരക്ഷയും സുരക്ഷിതത്വവും ഉള്‍ക്കൊള്ളുന്നതാണ് 'റാണി ചിന്നമ്മ പെയ്ഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ ടീമിന്റെ ലക്ഷ്യം. 'റാണി ചേന്നമ്മ പേട് ' ടീം സ്ത്രീകളെ സ്വയം പ്രതിരോധ വിദ്യകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും. ജോഷി ശ്രീനാഥ് മഹാദേവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ത്രീകള്‍ക്ക് അടിസ്ഥാന സ്വയം പ്രതിരോധ വിദ്യകളില്‍ പരിശീലനം നല്‍കും.
സ്ത്രീകളെക്കുറിച്ചും നിയമപരമായ അവബോധം സൃഷ്ടിക്കുന്നതിനും പോക്‌സോ, എന്‍ഡിപിഎസ് നിയമം പോലെയുള്ള നിയമങ്ങള്‍ എന്നിങ്ങനെയുള്ള അവരുടെ അവകാശങ്ങളും മനസിലാക്കി കൊടുക്കുന്നതിലും സംഘം മുന്‍കൈ എടുക്കും. അവര്‍ക്കെതിരായ ക്രിമിനല്‍ സംഭവങ്ങള്‍ ഉണ്ടായാല്‍ പരാതികള്‍ നല്‍കുന്നതിന് സഹായിക്കും.
advertisement
സോഷ്യല്‍ മീഡിയ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിലും അത്തരം സാഹചര്യങ്ങളില്‍ എങ്ങനെ പരാതികള്‍ നല്‍കാമെന്ന് പഠിപ്പിക്കുന്നതിലും സംഘം ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനു പുറമേ ഫാമിലി കൗണ്‍സിലിംഗും നടല്‍കും.
മുംബൈ പോലീസിന്റെ നിര്‍ഭയ സ്‌ക്വാഡ് തുടങ്ങി നിരവധി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടനകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി പ്രത്യേക ടീമുകള്‍ പല സിറ്റിയിലായി പോലീസ് ആരംഭിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നഗരത്തിന് അത്തരമൊരു ടീം ഉണ്ടായിരിക്കേണ്ടത് അത്യവശ്യമായിരുന്നു. ഇത്തരത്തില്‍ കമ്മീഷണറുടെ ഈ പുതിയ നടപടിയെ ബെംഗളൂരുവിലെ പൗരന്മാര്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2021 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
ബെംഗളൂരു പോലീസ് 31 അംഗ വനിതാ സംഘം രൂപീകരിച്ചു; സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്


