ആര്‍ത്തവവിരാമത്തിന് ശേഷം ഹൃദയാരോഗ്യത്തിനായി സ്ത്രീകള്‍ ചെയ്യേണ്ട പ്രധാന വ്യായാമങ്ങള്‍

Last Updated:

വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം. ആര്‍ത്തവ വിരാമത്തോടെ സ്ത്രീകള്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങള്‍ വരാനുള്ള സാധ്യതയും വര്‍ധിക്കും. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണം. പ്രത്യേകിച്ച് ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതോടെയാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ തലപൊക്കുന്നത്.
എന്നാല്‍ സ്ഥിരമായ വ്യായാമത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ആര്‍ത്തവവിരാമത്തിലേക്ക് കടന്ന സ്ത്രീകള്‍ ചെയ്യേണ്ട ചില വ്യായാമമുറകളെപ്പറ്റി പറയുകയാണ് അംബാലയിലെ ഗുഞ്ചന്‍ ഫെര്‍ട്ടിലിറ്റി സെന്ററിലെ ഗൈനക്കോളജിസ്റ്റായ ശാരദ അറോറ.
വേഗത്തിലുള്ള നടത്തം: അതിവേഗത്തില്‍ നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിലൂടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും കഴിയും. ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ ഒരു ദിവസം കുറഞ്ഞത് അരമണിക്കൂറെങ്കിലും നടക്കാനായി മാറ്റിവെയ്ക്കണം.
advertisement
നീന്തല്‍: ഹൃദയാരോഗ്യത്തിനും ശ്വാസകോശത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഉത്തമമായ വ്യായാമമാണ് നീന്തല്‍. ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ക്ക് മുട്ടുവേദനയും സന്ധി വേദനയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് പറ്റിയ വ്യായാമം കൂടിയാണ് നീന്തല്‍.
സൈക്ലിംഗ്: സൈക്ലിംഗ് ചെയ്യുന്നതും ശരീരത്തിന് വളരെ ഉത്തമമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
യോഗ: ഹൃദ്രോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് മാനസിക സമ്മര്‍ദ്ദം. അതുകൊണ്ട് തന്നെ യോഗയിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും അതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും.
advertisement
ശരീരത്തെ ശക്തിപ്പെടുത്താനുള്ള വ്യായാമം: ശരീരത്തിലെ മസിലുകളെയും എല്ലുകളെയും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വ്യായാമത്തിലേര്‍പ്പെടുന്നത് ഉത്തമമാണ്. വെയിറ്റ് ലിഫ്റ്റിംഗ് പോലെയുള്ളവ ചെയ്യുന്നത് ശരീരത്തിലെ മസിലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
നൃത്തം ചെയ്യുക: ശരീരത്തിലെ രക്തചംക്രമണം ത്വരിതപ്പെടുത്താന്‍ നൃത്തം ചെയ്യുന്നതിലൂടെ സാധിക്കും. അതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും കഴിയും. നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും അതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സാധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Women/
ആര്‍ത്തവവിരാമത്തിന് ശേഷം ഹൃദയാരോഗ്യത്തിനായി സ്ത്രീകള്‍ ചെയ്യേണ്ട പ്രധാന വ്യായാമങ്ങള്‍
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement