ക്യാപ്റ്റന്‍ ഫാത്തിമ യുദ്ധഭൂമിയിൽ ഇന്ത്യയുടെ ആദ്യ വനിതാ മെഡിക്കല്‍ ഓഫീസർ; ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ

Last Updated:

ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂരി വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

സിയാച്ചിന്‍ പ്രദേശത്തെ ആദ്യ വനിതാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റ് കരസേനയിലെ ക്യാപ്റ്റന്‍ ഫാത്തിമ വസീം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയാണ് സിയാച്ചിന്‍.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ സിയാച്ചിനില്‍ നിയമിതയാകുന്ന രണ്ടാമത്തെ മെഡിക്കല്‍ ഓഫീസര്‍ കൂടിയാണ് ഫാത്തിമ. ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂരി വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സേനാവിഭാഗങ്ങളിലെ ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമെന്ന നിലയിലാണ് നിയമനത്തെ കാണേണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിയാച്ചിന്‍ ബാറ്റില്‍ സ്‌കൂളിലെ നീണ്ടനാളത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ഫാത്തിമയെ ഈ പദവിയിലേക്ക് നിയമിച്ചതെന്ന് ഫയര്‍ ആന്‍ഡ് ഫ്യൂരി വിഭാഗം എക്‌സിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.
advertisement
നേരത്തെ സിയാച്ചിനിലെ ആദ്യ വനിതാ മെഡിക്കല്‍ ഓഫീസറായി ക്യാപ്റ്റന്‍ ഗീതിക കൗളിനെ നിയമിച്ചിരുന്നു.
അതേസമയം വടക്കന്‍ ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് സിയാച്ചിന്‍. ഇവിടുത്തെ അതികഠിനമായ കാലാവസ്ഥയും ഭൂപ്രകൃതിയും സൈന്യത്തിന് നിരവധി വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Women/
ക്യാപ്റ്റന്‍ ഫാത്തിമ യുദ്ധഭൂമിയിൽ ഇന്ത്യയുടെ ആദ്യ വനിതാ മെഡിക്കല്‍ ഓഫീസർ; ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement