കുഞ്ഞ് വേണോ വേണ്ടയോ? കോവിഡിന് ശേഷം സ്ത്രീകൾ പുനർവിചിന്തനം നടത്താൻ തുടങ്ങിയെന്ന് പഠനം
- Published by:Naveen
- news18-malayalam
Last Updated:
എൻ വൈ യു ഗ്രോസ്മാൻ സ്‌കൂൾ ഓഫ് മെഡിസിൻ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ, കോവിഡിന് മുമ്പ് ഗർഭം ധരിക്കാൻ ആലോചിച്ചിരുന്ന മൂന്നിലൊന്ന് സ്ത്രീകളും കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ആ ശ്രമം ഉപേക്ഷിച്ചതായി കണ്ടെത്തി.
കോവിഡ് -19 ന്റെ ആദ്യ തരംഗത്തിനു ശേഷം ന്യൂയോർക്ക് നഗരത്തിൽ കൊച്ചുകുട്ടികളുടെ അമ്മമാരായ സ്ത്രീകളിൽ അടുത്ത ഗർഭധാരണവുമായി ബന്ധപ്പെട്ട ആസൂത്രണത്തിൽ വന്ന മാറ്റങ്ങൾ പഠിക്കാൻ അടുത്തിടെ ഒരു ഗവേഷണം നടക്കുകയുണ്ടായി. കോവിഡ് -19 മഹാമാരി മിക്ക സ്ത്രീകളെയും അവരുടെ കുടുംബാസൂത്രണത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചു എന്നാണ് ഈ പഠനത്തിന്റെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ചുരുക്കം സ്ത്രീകൾ മാത്രമാണ് ഗർഭം ധരിക്കാൻ ആലോചിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തതെന്ന് ഗവേഷണം വെളിപ്പെടുത്തുന്നു. ഈ കണ്ടെത്തലുകൾ ജമ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
മഹാമാരിയ്ക്ക് മുമ്പ് ന്യൂയോർക്ക് നഗരത്തിൽ വീണ്ടും ഗർഭം ധരിക്കാൻ ശ്രമിച്ചിരുന്ന അമ്മമാരിൽ പകുതിയോളം പേരും കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ മാസങ്ങളിൽ തന്നെ ഈ ശ്രമം ഉപേക്ഷിച്ചതായും പഠനം വെളിപ്പെടുത്തുന്നു. എൻ വൈ യു ഗ്രോസ്മാൻ സ്‌കൂൾ ഓഫ് മെഡിസിൻ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ, കോവിഡിന് മുമ്പ് ഗർഭം ധരിക്കാൻ ആലോചിച്ചിരുന്ന മൂന്നിലൊന്ന് സ്ത്രീകളും കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ആ ശ്രമം ഉപേക്ഷിച്ചതായി കണ്ടെത്തി.
ന്യൂയോർക്ക് നഗരത്തിലെ 1,179 അമ്മമാരെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ ഫലമാണ് നിർണായകമായ ഈ കണ്ടെത്തലുകൾ. തങ്ങളുടെ കുടുംബങ്ങളെ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ചിന്തകളിൽ കൊവിഡ് മഹാമാരി വലിയ സ്വാധീനം ചെലുത്തിയതായി കാണുന്നുവെന്ന് പഠനസംഘത്തിലെ പ്രധാന അംഗവും എപ്പിഡമോളജിസ്റ്റുമായ ലിൻഡ കാൻ പറയുന്നു.
advertisement
പഠനത്തിൽ ഉൾപ്പെട്ട എല്ലാ സ്ത്രീകൾക്കും 3 വയസിനോ അതിൽ താഴെയോ പ്രായമുള്ള ഒരു കുട്ടിയെങ്കിലും ഉണ്ടായിരുന്നു എന്ന്
എൻ യു യു ലാംഗോൺ ഹെൽത്തിലെ പീഡിയാട്രിക്സ് ആൻഡ് പോപ്പുലേഷൻ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുകളിൽ അസിസ്റ്റന്റ് പ്രൊഫസറായ കാൻ പറഞ്ഞു. കോവിഡ് -19 മഹാമാരിയും ലോക്ക്ഡൗണും മൂലം കുട്ടികളെ പരിപാലിക്കുന്നതിൽ അമ്മമാർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ മറ്റൊരു കുഞ്ഞിനെക്കുറിച്ചുള്ള ആലോചനയിൽ നിന്ന് അവരെ പിന്തിരിപ്പിച്ചിട്ടുണ്ടാകുമെന്ന് ന്യൂയോർക്ക് നഗരം കേന്ദ്രീകരിച്ച് നടത്തിയ ഈ പഠനം വെളിപ്പെടുത്തുന്നു.
advertisement
കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനനനിരക്ക് കുറയുന്നതായി മുൻപഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്തെ വാർഷിക ഫെർട്ടിലിറ്റി ട്രെൻഡുകളെ അടിസ്ഥാനമാക്കി പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 300,000 കുറവ് കുഞ്ഞുങ്ങളാണ് 2020-ൽ രാജ്യത്ത് ജനിച്ചതെന്ന് ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള സമീപകാല ഡാറ്റ വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇവയില്‍ പലതിനും ശാസ്ത്രീയമായി അടിസ്ഥാനമുണ്ടാകാറില്ല. ചിലതാകട്ടെ, വസ്തുതാപരമായി ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കപ്പെട്ട ഒന്നാണ് കൊവിഡ് കാലത്ത് ജനിക്കുന്ന കുട്ടികളിലെ ബുദ്ധിക്കുറവ് സംബന്ധിച്ച വാർത്തകൾ. ശ്രദ്ധേയമായ ചില പഠനറിപ്പോര്‍ട്ടുകളും ഈ വിഷയത്തില്‍ പുറത്തു വന്നിരുന്നു. മഹാമാരിക്കാലത്ത് ജനിച്ച കുട്ടികളുടെ ബൗദ്ധികമായ വികാസത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2021 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കുഞ്ഞ് വേണോ വേണ്ടയോ? കോവിഡിന് ശേഷം സ്ത്രീകൾ പുനർവിചിന്തനം നടത്താൻ തുടങ്ങിയെന്ന് പഠനം