സ്വതന്ത്രരായ സ്ത്രീകള്‍ക്ക് ആരുടെയും സഹായം വേണ്ടേ? ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്. സൈക്കോളജിസ്റ്റായ നിക്കോള്‍ ലെപെറയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിൽ ചര്‍ച്ചക്ക് തുടക്കമിട്ടത്.
‘ജീവിതത്തില്‍ ആരുടെയും സഹായം ആവശ്യമില്ലാത്തത് നമ്മെ ശക്തരോ യോഗ്യരോ ആക്കുന്നുവെന്ന ആശയം മഹത്വവത്ക്കരിപ്പെടുത്തുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നമ്മുടെ ഉപബോധമനസ്സ് ആഗ്രഹിക്കുക അർത്ഥവത്തായ ബന്ധങ്ങളും, മറ്റൊരാളുമായി ഒരു ജീവിതം പങ്കിടുന്നതും അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ള ആളുകളെ ആശ്രയിക്കുന്നതുമാകാം’ -ലെപെറ പറഞ്ഞു.
Independent Woman conditioning glorifies needing no one and being able to do everything alone.
Why it might be holding you back:
— Dr. Nicole LePera (@Theholisticpsyc) March 21, 2023
ഈ ട്വീറ്റ് വൈറലാകുകയും നിരവധി പേര്‍ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തു. ‘നിങ്ങളുടെ പ്രസ്താവനയോട് ഞാന്‍ യോജിക്കുന്നു, സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ക്ക് സ്വതന്ത്രരായി ജീവിക്കാൻ തോന്നുന്നു. പല സംസ്കാരങ്ങളിലും വൈകാരിക പക്വതയുടെ അഭാവം ഉണ്ട്.’- ഒരു ട്വിറ്റര്‍ ഉപഭോക്താവ് എഴുതി.
‘സമൂഹവും ആരോഗ്യ മേഖലയും വളരെയധികം സ്വാതന്ത്ര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി എനിക്ക് തോന്നുന്നു.’ എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. പരസ്പരം സ്‌നേഹിക്കുന്നതിലും നമ്മുടെ ആരോഗ്യം മികച്ചതാക്കുന്നതിലും കൂടുതല്‍ സമയം ചെലവഴിച്ചാല്‍ താൻ സന്തോഷവാനാണെന്നും അവർപ്രതികരിച്ചു. ‘നമ്മുടെ അതിരുകളെ മാനിക്കുകയും മറ്റുള്ളവരുമായി അര്‍ത്ഥവത്തായ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ കണ്ടെത്തുന്നിടത്താണ് നാം സ്വയം മെച്ചപ്പെടുന്നത്’ എന്ന് മറ്റൊരാള്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.