യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ലോകത്തിലെ കരുത്തയായ വനിതയായി തെരഞ്ഞെടുക്കപ്പെടാൻ കാരണം

Last Updated:

ജർമൻ രാഷ്ട്രീയത്തിൽ സജീവമായ ഉർസുല കഴിഞ്ഞ വർഷം പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു.

ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ ഒന്നാം സ്ഥാനത്ത്. ജർമൻ രാഷ്ട്രീയത്തിൽ സജീവമായ ഉർസുല കഴിഞ്ഞ വർഷം പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു. യുക്രെയ്ന് ഉർസുല നൽകിയ ശക്തവും നിർണയകവുമായ പിന്തുണയും കോവിഡ് മഹാമാരിക്കാലത്ത് കൈക്കൊണ്ട സമീപനവും നേതൃത്വപാടവവും ഏറെ ശ്രദ്ധയാകർഷിച്ചതായി ഫോബ്സ് അറിയിച്ചു.
ഉർസുല വോൺ ഡെർ ലെയ്നെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ ഇതാ:
1.) 65-കാരിയായ ഉർസുല വോൺ ഡെർ ലെയ്ൻ 2019 ജൂലൈയിലാണ് യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ചായ യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടത്.
2.) 450 മില്യണിലധികം വരുന്ന യൂറോപ്യൻ ജനതയെ ബാധിക്കുന്ന നിയമനിർമാണങ്ങൾക്ക് ഉത്തരവാദി കൂടിയാണ് യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഉർസുല വോൺ ഡെർ ലെയ്ൻ.
3.) 2005 മുതൽ 2019 വരെ, ഉർസുല വോൺ ഡെർ ലെയ്ൻ ജർമനിയുടെ മുൻ ചാൻസലർ ആംഗല മെർക്കലിന്റെ കാബിനറ്റിൽ സേവനമനുഷ്ഠിച്ചിരുന്നു. ജർമൻ ക്യാബിനറ്റിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ചയാൾ എന്ന റെക്കോർഡും ഉർസുലക്ക് സ്വന്തം.
advertisement
4.) ജർമ്മനിയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി കൂടിയാണ് ഉർസുല. ആറ് വർഷം ഈ പദവിയിൽ ഉർസുല വോൺ ഡെർ ലെയ്ൻ സേവനം അനുഷ്ഠിച്ചു.
5.) റഷ്യൻ-യുക്രൈ പ്രശ്നത്തിൽ യുക്രൈനെ ഏറ്റവും ശക്തമായി പിന്തുണക്കുന്നവരിൽ ‌ഒരാളാണ് ‌ഉർസുല.
6.) യൂറോപ്പിലെ കോവിഡ് പ്രതിരോധ രം​ഗത്തു നൽകിയ സംഭാവനകൾ പരി​ഗണിച്ച് ഗേറ്റ്സ് ഫൗണ്ടേഷൻ 2022 ലെ ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് ഉർസുലക്ക് സമ്മാനിച്ചിരുന്നു
7.) ഒരു ഡോക്ടർ കൂടിയാണ് ഉർസുല വോൺ ഡെർ ലെയ്ൻ. ജർമനിയിലെ ക്ലിനിക്കിൽ ഡോക്ടറായാണ് ഉർസുല തന്റെ കരിയർ ആരംഭിച്ചത്.
advertisement
8.) നാൽപതു വയസിനു ശേഷമാണ് ഉർസുല രാഷ്ട്രീയത്തിൽ രം​ഗപ്രവേശം ചെയ്തത്.
9.) പ്രാദേശിക നേതൃത്വത്തിൽ നിന്ന് ഉയർന്ന്, 2005-ൽ ഉർസുല രാജ്യത്തെ കുടുംബ, യുവജനക്ഷേമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ അവർ ജർമനിയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രിയായും ഉയർന്നു.
10.) "ഉർസുല വോൺ ഡെർ ലെയ്ൻ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം വിലമതിക്കാൻ ആകാത്തതാണ്. സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധത അം​ഗീകരിക്കാതിരിക്കാൻ ആകില്ല", എന്നാണ് പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് ഫോർബ്സ് വുമൺ എഡിറ്റർ മാഗി മഗ്രാത്ത് പറഞ്ഞത്.
advertisement
അതേസമയം, ഇന്ത്യയുടെ ധനകാര്യവകുപ്പ് മന്ത്രിയായ നിർമല സീതാരാമൻ ഫോർബ്‌സ് പട്ടികയിൽ 32ആം റാങ്കിൽ ഇടംപിടിച്ചു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Women/
യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ലോകത്തിലെ കരുത്തയായ വനിതയായി തെരഞ്ഞെടുക്കപ്പെടാൻ കാരണം
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement