29 വർഷത്തെ ജോലിക്കിടെ ഒരു ലീവ് പോലുമെടുത്തില്ല; ബംഗാളിലെ നേഴ്സിന് ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്
- Published by:Vishnupriya S
- news18-malayalam
Last Updated:
റീത്ത മൊണ്ടാൽ എന്നാണ് ഈ നേഴ്സിന്റെ പേര്
നബാബ് മാലിക്
ഒരു ലീവ് പോലുമെടുക്കാതെ ജോലി ചെയ്യുക. പലർക്കും ചിന്തിക്കാൻ പോലുമാകാത്ത കാര്യമാകും അത്. വ്യക്തിപരമായതും അല്ലാത്തതുമായ കാര്യങ്ങൾക്കായി കരിയറിൽ പലപ്പോഴും ലീവ് എടുക്കേണ്ടി വരുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ 29 വർഷത്തിനിടയിലെ സേവനത്തിനിടെ ഇതുവരെ ലീവ് എടുക്കാത്ത ഒരു നേഴ്സ് ഉണ്ട് പശ്ചിമ ബംഗാളിൽ. റീത്ത മൊണ്ടാൽ എന്നാണ് ഈ നേഴ്സിന്റെ പേര്. സ്തുത്യർഹമായ സേവനത്തിന് ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് റീത്ത. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് ഈ അവാർഡ് സമ്മാനിച്ചത്. പശ്ചിമ ബംഗ്ളിലെ കുൽപിയിലുള്ള ഈശ്വരിപൂർ സബ് ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകയായാണ് റീത്ത മൊണ്ടാൽ. 29 വർഷത്തെ സേവനത്തിനിടെ ഒരു ദിവസം പോലും ഇവർ ഏൺഡ് ലീവോ (EL) ചൈൽഡ് കെയർ ലീവോ (Child Care Leave) എടുത്തിട്ടില്ല.
advertisement
ഒരു സബ് ഹെൽത്ത് സെന്ററിലെ എഎൻഎം നഴ്‌സായ റീത്ത ഒഴിവു സമയങ്ങളിൽ അമ്മമാർക്കും കുട്ടികൾക്കും വിവിധ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ എടുക്കുകയാണ് പതിവ്. കൂടാതെ, കുടുംബാസൂത്രണം, പകർച്ചവ്യാധികൾ എന്നിവയെക്കുറിച്ചെല്ലാം ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യാറുണ്ട്.വ്യക്തി ജീവിതത്തിൽ പ്രയാസകരമായ സമയങ്ങൾ ഉണ്ടായിട്ടും, റീത്ത തന്റെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കി. 12 ഗ്രാമങ്ങളിലെ ജനങ്ങൾക്ക് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആരോഗ്യ സേവനങ്ങൾ നൽകി. 1999 ൽ സ്വന്തം അച്ഛൻ മരിച്ചപ്പോഴും അവൾ ജോലിയിൽ തുടർന്നു. ജോലിക്കു ശേഷമാണ് അച്ഛന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. 2001ൽ ഗർഭം അലസിപ്പോയ സമയത്തും റീത്ത അവധിക്ക് അപേക്ഷിച്ചില്ല.
advertisement
എന്നാൽ അന്ന് മേലധികാരികൾ റീത്തക്ക് 3 ദിവസത്തെ കാഷ്വൽ ലീവ് നൽകി. കൊറോണ കാലത്ത് മുൻനിര പ്രവർത്തകയായി ജോലി ചെയ്യുന്നതിനിടെ റീത്തക്ക് കോവിഡും ബാധിച്ചു. അപ്പോഴും റീത്ത ജോലിയിൽ നിന്ന് മാറിനിന്നില്ല. ”എന്റെ ജീവിതത്തിൽ ഞാൻ നിരവധി പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ആളുകളിലേക്ക് സേവനങ്ങളുമായി എത്തുകയും അവർക്കിടയിൽ ജീവിക്കുകയും ചെയ്യുക എന്നതാണ് എന്റെ ജീവിതകാലം മുഴുവൻ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം. ജീവിച്ചിരിക്കുന്ന അവസാന ദിവസം ഈ സേവനങ്ങൾ തുടരാനാണ് എന്റെ തീരുമാനം”, റീത്ത പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 20, 2023 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
29 വർഷത്തെ ജോലിക്കിടെ ഒരു ലീവ് പോലുമെടുത്തില്ല; ബംഗാളിലെ നേഴ്സിന് ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്