'എംപ്രേസ് പാഷൻ, ബീറ്റ് ഡിപ്രഷൻ'; 137 മണിക്കൂർ, 6,000 കിലോമീറ്റർ; ഇന്ത്യൻ ഗോൾഡൻ ക്വാഡ്രിലാറ്ററൽ ബൈക്കിൽ പൂർത്തിയാക്കി മലയാളി യുവതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആദ്യമായാണ് ഒരു വനിത കുറഞ്ഞസമയത്തിനുള്ളിൽ ഈ പാത ചുറ്റിസഞ്ചരിക്കുന്നത്.
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയും ലോകത്തിലെ അഞ്ചാമത്തെ നീളമേറിയ പാതയുമായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഒറ്റയ്ക്ക് ബൈക്കിൽ പൂർത്തിയാക്കി മലയാളി യുവതി. വിഷാദരോഗം നേരിടുന്ന യുവജനങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ ‘എംപ്രേസ് പാഷൻ, ബീറ്റ് ഡിപ്രഷൻ’ എന്ന മുദ്രവാക്യവുമായിരുന്നു യാത്ര.
തൃശ്ശൂർ, ചാലക്കുടി അഷ്ടമിച്ചിറ സ്വദേശിനിയായ ജീന മരിയ തോമസാണ് 137 മണിക്കൂർകൊണ്ട് യാത്ര പൂർത്തിയാക്കിത്. ചെന്നൈ, കൊൽക്കത്ത. ഡൽഹി, മുംബൈ, എന്നീ വൻ നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പാതയാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ.
ലോക വനിതാ ദിനമായ മാർച്ച് എട്ടിന് ബെംഗളൂരുവിൽ നിന്നാണ് ജീനയുടെ സോളോ ട്രിപ്പ് ആരംഭിക്കുന്നത്. ജേർണലിസം കഴിഞ്ഞ് ആകാശവാണിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴും യാത്ര ഹരമായി തുടർന്ന ജീന 2018ൽ അമേരിക്കൻ റൈഡേഴ്സ് അസോസിയേഷന്‍റെ ചലഞ്ച് ഏറ്റെടുത്ത് റെക്കോർഡ് നേടി.
advertisement
വിവാഹ ശേഷം സ്വീഡനിലേക്ക് മാറിയതോടെ യാത്രയ്ക്കൊപ്പം നാടിനെയും സുഹൃത്തുക്കളെയും കാണാതായതോടെ വിഷാദരോഗത്തിലേക്ക് ജീന നീങ്ങി. എന്നാല്‍ റൈഡിങ് സ്പിരിറ്റ് വീണ്ടും ഊർജമാക്കി ജീന ഒറ്റയ്ക്കുള്ള യാത്ര ആരംഭിച്ചത്.
യാത്രയിൽ കൊൽക്കത്ത പോലീസിൽനിന്ന് മോശപ്പെട്ട അനുഭവമുണ്ടായെന്നും ജീന പറയുന്നു. ആത്മവിശ്വാസവും ധൈര്യവും കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്നും ജീന പറയുന്നു. മാർച്ച് എട്ടിന് പുലർച്ചെ 4.45 ന് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. 13ന് പുലർച്ചെ 3.45ഓടെ തിരിച്ചെത്തുകയും ചെയ്തു. ആദ്യമായാണ് ഒരു വനിത കുറഞ്ഞസമയത്തിനുള്ളിൽ ഈ പാത ചുറ്റിസഞ്ചരിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Karnataka
First Published :
March 20, 2023 8:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
'എംപ്രേസ് പാഷൻ, ബീറ്റ് ഡിപ്രഷൻ'; 137 മണിക്കൂർ, 6,000 കിലോമീറ്റർ; ഇന്ത്യൻ ഗോൾഡൻ ക്വാഡ്രിലാറ്ററൽ ബൈക്കിൽ പൂർത്തിയാക്കി മലയാളി യുവതി