പെറ്റമ്മ ജീവനൊടുക്കിയതറിയാതെ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ ആരോഗ്യപ്രവർത്തക മുലപ്പാലൂട്ടി
- Published by:Vishnupriya S
- news18-malayalam
Last Updated:
'കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടപ്പോൾ ഓർമ്മവന്നത് എട്ടു മാസം പ്രായമായ തന്റെ മകളെയാണ്'
പെറ്റമ്മ ജീവനൊടുക്കിയതറിയാതെ മുലപ്പാലിനായി നിർത്താതെ കരഞ്ഞ കുഞ്ഞിന് ആരോഗ്യപ്രവർത്തക മുലപ്പാലൂട്ടി. അട്ടപ്പാടി വണ്ടൻപാറയിലാണ് ഈ സംഭവം. തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയ ആദിവാസി യുവതി സന്ധ്യയുടെ (27) നാലു മാസം പ്രായമുള്ള മകൻ മിദർശാണു വിശപ്പ് കാരണം നിർത്താതെ കരഞ്ഞത്.
നാലു മക്കളുടെ അമ്മയായ സന്ധ്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശാ വർക്കർക്കുമൊപ്പം ഔദ്യോഗിക ചുമതലയുമായി എത്തിയ ആരോഗ്യപ്രവർത്തകയാണ് അമൃത. പക്ഷെ അമൃതയ്ക്കുള്ള നിയോഗം മറ്റൊന്നായിരുന്നു. കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ മിഡിൽ ലവൽ സർവീസ് പ്രൊവൈഡറാണ്.
നാലു മാസം മാത്രം പ്രായമുള്ള സന്ധ്യയുടെ കുഞ്ഞിനെ വാത്സല്യത്തോടെ പാലൂട്ടാൻ. സന്ധ്യയുടെ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട അമൃതക്ക് ഓർമ്മവന്നത് എട്ടു മാസം പ്രായമായ തന്റെ മകളെയാണ്. കുഞ്ഞിനെ മുലയൂട്ടിക്കോട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടുകാർ അനുവദിച്ചു. തുടർന്ന് നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാത്സല്യത്തോടെ പാലൂട്ടി. കുഞ്ഞ് സ്വന്തം അമ്മയുടെ നെഞ്ചിലെന്ന പോലെ അമൃതയുടെ ചൂടേറ്റു കിടന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
August 14, 2024 1:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
പെറ്റമ്മ ജീവനൊടുക്കിയതറിയാതെ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ ആരോഗ്യപ്രവർത്തക മുലപ്പാലൂട്ടി