റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സ് ഗ്ലോബൽ പാർട്‌ണർഷിപ്പും നൽകുന്ന വിമൻ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

Last Updated:

മികച്ച 50 വനിതാ സാമൂഹിക പ്രവർത്തകരെയും സാമൂഹിക സംരംഭകരെയും ശാക്തീകരിക്കാൻ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു

റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും ചേർന്ന് 2022-23 ൽ സാമൂഹിക പ്രവർത്തകരായ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആദ്യ വിമൻ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പിന്റെ വിജയത്തെ തുടർന്ന്, റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും 2024-25 ഫെല്ലോഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
2023ൽ, ഇന്ത്യയുടെ ജി20 പ്രസിഡൻസി സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് ശ്രദ്ധ മാറ്റി. പ്രഗത്ഭരായ വനിതാ നേതാക്കൾക്ക് നേതൃത്വ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ഈ കാഴ്ചപ്പാട് ശക്തിപ്പെടുത്തുകയാണ് ഈ ഫെല്ലോഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.
അവരവരുടെ കമ്മ്യൂണിറ്റികൾക്കുള്ളിൽ പരിവർത്തനാത്മകമായ മാറ്റത്തിനായി ശ്രമിച്ച, ഇന്ത്യയിലുടനീളമുള്ള മികച്ച 50 വനിതാ നേതാക്കളെ ശാക്തീകരിക്കാൻ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു, കാലാവസ്ഥാ പ്രതിരോധം (ദുരന്തസാധ്യത കുറയ്ക്കൽ ഉൾപ്പെടെ), വികസനത്തിനായുള്ള സ്പോർട്സ് , വിദ്യാഭ്യാസം, താഴേത്തട്ടിലെ ഉപജീവന മാർഗങ്ങൾ എന്നിവയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഫെലോഷിപ്പ് 2024 സെപ്റ്റംബറിൽ ആരംഭിക്കുന്നു,
advertisement
ജൂലൈ 1 മുതൽ 28 വരെ അപേക്ഷിക്കാം. https://reliancefoundation.org/womenleadersindiafellowship എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Women/
റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സ് ഗ്ലോബൽ പാർട്‌ണർഷിപ്പും നൽകുന്ന വിമൻ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement