മുപ്പതാം വയസിൽ ജോലി ഉപേക്ഷിച്ച് ആരംഭിച്ച സ്റ്റാർട്ട്അപ് സംരംഭത്തിനിന്ന് വിറ്റുവരവ് 100 കോടി
- Published by:Anuraj GR
- trending desk
Last Updated:
ഐഐടി ബോംബെയിൽ നിന്നും ബിരുദവും ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയ അഹാന തന്റെ മുപ്പതാം വയസ്സിലാണ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരഭം ആരംഭിച്ചത്
ഉയർന്ന ശമ്പളം ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് യുവതി ആരംഭിച്ച സംരംഭത്തിന്റെ വിറ്റ് വരവ് ഇന്ന് 100 കോടി രൂപ. ആരോഗ്യകരമായ ലഘു ഭക്ഷണ നിർമ്മാതാക്കളായ ഓപ്പൺ സീക്രട്ടാണ് (Open Secret) ഈ നേട്ടം കൈവരിച്ചത്. കമ്പനി സ്ഥാപകയും രാജസ്ഥാൻ സ്വദേശിനിയുമായ അഹാന ഗൗതമാണ് ഓപ്പൺ സീക്രട്ടിന്റെ വിജയത്തിന് പിന്നിൽ. ഐഐടി ബോംബെയിൽ നിന്നും ബിരുദവും ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയ അഹാന തന്റെ മുപ്പതാം വയസ്സിലാണ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരഭം ആരംഭിച്ചത്. തന്റെ അമ്മയുടെ പിന്തുണയാണ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് അഹാന പറയുന്നു.
എംബിഎ പഠനത്തിനായി ഹാർവാഡിൽ എത്തിയ ശേഷം അമേരിക്കയിലെ ഫുഡ് സ്റ്റോറിൽ വിൽക്കുന്ന മായം ചേരാത്ത ഭക്ഷണങ്ങൾ കണ്ടതിൽ പിന്നെയാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നതെന്ന് ന്യൂസ്18 ന് നൽകിയ അഭിമുഖത്തിൽ അഹാന പറഞ്ഞു. ഇപ്പോൾ താൻ എന്താണോ അതിന് പ്രധാന കാരണം തന്റെ അമ്മയാണെന്നും അഹാന പറഞ്ഞു.
മികച്ച വിദ്യാഭ്യാസം നേടേണ്ടത്തിന്റെ ആവശ്യകതയും സ്വയം സാമ്പത്തിക ഭദ്രത നേടേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ അമ്മ തന്നോട് എപ്പോഴും പറയുമായിരുന്നുവെന്നും അഹാന പറയുന്നു. കൂടാതെ വിവാഹം കഴിപ്പിച്ചതിന് ശേഷം മാത്രമേ മകളെ കമ്പനി തുടങ്ങാൻ ഒക്കെ അനുവദിക്കാവൂ എന്ന് മറ്റുള്ളവർ പറഞ്ഞപ്പോൾ ഈ സംരഭം നിന്റെ സ്വപ്നമാണെന്നും അതിന് വേണ്ടി മാത്രമാകണം ഇപ്പോൾ നീ പ്രവർത്തിക്കേണ്ടതെന്നും അമ്മ പറഞ്ഞിരുന്നതായും അഹാന പറയുന്നു.
advertisement
അഹാനയുടെ അമ്മ ഇപ്പോൾ അവർക്കൊപ്പമില്ല. കോവിഡ് ബാധയെത്തുടർന്നായിരുന്നു അമ്മയുടെ മരണം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Jaipur,Jaipur,Rajasthan
First Published :
February 15, 2024 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
മുപ്പതാം വയസിൽ ജോലി ഉപേക്ഷിച്ച് ആരംഭിച്ച സ്റ്റാർട്ട്അപ് സംരംഭത്തിനിന്ന് വിറ്റുവരവ് 100 കോടി