ഭുവനേശ്വര്‍: ഭാര്യയുടെ മരണത്തില്‍ ദുഃഖിതനായി ഭര്‍ത്താവ് ചിതയില്‍ ചാടി മരിച്ചു. ഒഡീഷ ഗോലാമുണ്ടായിലെ സിയാല്‍ജോദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവ് അതീവദുഃഖിതനായിരുന്നു.
65കാരനായ നീലമണി സാബാര്‍ എന്നയാളാണ് ഭാര്യ റായ്ബറിയുടെ(60) ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച റായ്ബറി മരിച്ചത്. ചിതക്ക് തീ കൊളുത്തിയ ശേഷം മക്കളും ബന്ധുക്കളും കുളിക്കാനായി പോയി. ഈ സമയവും സാബാര്‍ ചിതക്കരികില്‍ നിന്ന് മാറിയില്ല. എല്ലാവരും ഒഴിഞ്ഞപ്പോള്‍ ഇയാള്‍ ചിതയിലേക്ക് എടുത്തുചാടുകയായിരുന്നു. ഇയാള്‍ തല്‍ക്ഷണം മരിച്ചെന്ന് പൊലീസ് അറിയിച്ചു.
ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.തൃശൂർ കുന്നംകുളം മരത്തംകോട് ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര റോയി (37),ഭാര്യ ജോമോൾ (34) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിവസവേതനക്കാരനായ ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്ത മനോവിഷമത്തില്‍ ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു(45) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ 18 നാണ് സിന്ധു വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ 21ന് മരിച്ചു.
ചൂണ്ടി വാട്ടര്‍ അതോറിറ്റിയില്‍ പത്ത് വര്‍ഷമായി താത്കാലിക ജീവനക്കാരനായിരുന്നു സുരേന്ദ്രന്. എന്നാല്‍ വാട്ടര്‍ അതോറിറ്റിയില്‍ മന്ത്രിതല മാറ്റമുണ്ടായതോടെ പ്രാദേശിക നേതൃത്വം ഇടപെട്ട് സുരേന്ദ്രനെ ജോലിയില്‍ നിന്ന് മാറ്റുകയായിരുന്നു.
ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതില്‍ കടുത്ത വിഷമത്തിലായിരുന്നു സിന്ധുവെന്ന് സമീപവാസികള്‍ പറഞ്ഞു. കോവിഡ് കാലമായതിനാല്‍ സുരേന്ദ്രന് മറ്റൊരു ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ല. കറുകപ്പള്ളി ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹരിനാരയണന്‍, യുകെജി വിദ്യാര്‍ഥി സാകേത് എന്നിവരാണ് മക്കള്‍.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.