'എല്ലാവരും ഉടമകൾ, എല്ലാവരും ജീവനക്കാർ'; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് തുണയായി ലുഖ്മ കിച്ചൻ
- Published by:Karthika M
- news18-malayalam
Last Updated:
ഭക്ഷണത്തിന്റെ ഒരു കഷണം എന്നാണ് ഉറുദു ഭാഷയിൽ ലുഖ്മയുടെ അർത്ഥം
തെലങ്കാനയിലെ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിന് പേരുകേട്ട സഫ സൊസൈറ്റിയുടെ ഒരു സംരംഭമാണ് ലുഖ്മ. 'ഭക്ഷണത്തിന്റെ ഒരു കഷണം' എന്നാണ് ഉറുദു ഭാഷയിൽ ലുഖ്മയുടെ അർത്ഥം. സ്ത്രീകൾക്ക് അവരുടെ പാചക ഹോബികൾ ഒരു തൊഴിലാക്കി മാറ്റാൻ സഹായിക്കുകയാണ് ലുഖ്മ കിച്ചൻ ഇപ്പോൾ.
രുചികരമായ വിഭവങ്ങൾ, പ്രത്യേകിച്ച് പ്രശസ്തമായ ഹൈദരാബാദി പാചകരീതികൾ പരീക്ഷിക്കുന്ന, ഹൈദരാബാദിൽ ഡോർ ഡെലിവറി വാഗ്ദാനം ചെയ്യുന്ന ഒരു കൂട്ടം പാചകക്കാരാണ് ലുഖ്മ. നിലവിൽ 15 ൽ പരം സ്ത്രീകളാണ് ലുഖ്മയുമയിൽ പ്രവർത്തിക്കുന്നത്. "എല്ലാവരും ഉടമ, എല്ലാവരും ജീവനക്കാർ" എന്ന ആശയത്തിലാണ് സഫാ സൊസൈറ്റി പ്രവർത്തിക്കുന്നത്. ഓരോ ഓർഡറിനും ഇവർ പാചകക്കാർക്ക് കമ്മീഷൻ നൽകുകയും ചെയ്യും. ലുഖ്മയോടൊപ്പം ജോലി ചെയ്യുന്ന 15 സ്ത്രീകളും വിധവകൾ, വിവാഹമോചിതർ, അല്ലെങ്കിൽ ഭർത്താവിന്റെ സാമ്പത്തിക പിന്തുണയില്ലാത്തവർ എന്നിവരാണ്.
advertisement
"മൂന്ന് വർഷം മുമ്പാണ് ഭർത്താവ് മരിച്ചത്. അതിന് ശേഷം ഏതാനും മാസങ്ങളായി ഞാൻ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അമ്മായിയമ്മയോടൊപ്പം എൻ്റെയും കുട്ടികളുടെയും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ഞാൻ സഫ സൊസൈറ്റിയുടെ തയ്യൽ കേന്ദ്രത്തിൽ ചേർന്നു. തുടർന്ന് ഞാൻ കർവാൻ കിച്ചണിൽ ചേർന്ന് ഒരു പ്രൊഫഷണൽ ഷെഫ് ആയി പരിശീലനം നേടി," ലുഖ്മ സംരംഭത്തിന്റെ ഗുണഭോക്താക്കളിലൊരാളായ ഹൈദരാബാദിലെ വട്ടേപ്പള്ളി ഏരിയ സ്വദേശി റസിയ പറഞ്ഞു. ഇപ്പോൾ ലുഖ്മയുടെ സഹകരണത്തോടെ തനിക്ക് പ്രതിമാസം 8,000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
advertisement
ചിക്കൻ ബിരിയാണി, 'ലുഖ്മ' ചിക്കൻ, ചിക്കൻ കട്ട്‌ലറ്റുകൾ, ലുഖ്മയിലെ 'പൂരൻ പാവരി' തുടങ്ങിയ പ്രശസ്ത ഹൈദരാബാദി പാചകരീതിയിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കാൻ പഠിച്ചതായി മറ്റൊരു പ്രൊഫഷണൽ ഷെഫ് അസിയ സുൽത്താന പറഞ്ഞു. നിലവിൽ, പാചകക്കാർക്ക് അടുക്കളയിൽ നിന്ന് ലഭിക്കുന്ന ഓർഡറുകൾ അനുസരിച്ച് 5,000 മുതൽ 12,000 രൂപ വരെ പ്രതിമാസ വരുമാനം ലഭിക്കുന്നുണ്ട്.
"ഹൈദരാബാദിലെ അവിവാഹിതരായ സ്ത്രീകളെ 'സ്വയം പര്യാപ്തർ' ആക്കുക എന്നതാണ് ലുഖ്മയുടെ ലക്ഷ്യം," സഫ സൊസൈറ്റി വൈസ് പ്രസിഡന്റ് ഫരീസ ഖാൻ ന്യൂസ് 18-നോട് പറഞ്ഞു. നിലവിൽ, ലുഖ്മയ്ക്ക് പ്രതിദിനം 1,000 ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഭാവിയിൽ ലുഖ്മയ്ക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കുകയാണെങ്കിൽ, ടീമിലെ ഷെഫുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സമൂഹത്തിലെ സ്ത്രീകൾക്ക് കഴിയുമെന്നും ഫരീസ ഉറച്ചു വിശ്വസിക്കുന്നു.
advertisement
"ലുക്മ കിച്ചണിലൂടെ സാധാരണ സ്ത്രീകളെ 'ഫുഡ് പ്രീനേഴ്സ് (ഭക്ഷണ സംരംഭകർ)' ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്," സഫ സൊസൈറ്റി പ്രസിഡന്റ് റുബീന നഫീസ് ഫാത്തിമ പറഞ്ഞു.
കോവിഡ് -19 മഹാമാരിയുടെ ഒരു ഘട്ടത്തിൽ ഐസ്വെലേഷൻ സെൻററുകളിലും ലുഖ്മ ഭക്ഷണം നൽകിയിരുന്നു. ഖട്ടി ദൾ, ബഗാർ-ഇ-ബൈഗൻ, ദം-കാ-ഖീമ, ദാൽ-ചാ, ആചാരി ചിക്കൻ, തലവ ഗോഷ്ത്, കുബൂലി, ദസ്തി റോട്ടി, മിർച്ചി-കാ-സലാൻ, ഷമി കബാബ്, ചിക്കൻ കട്ട്ലറ്റ്, തുടങ്ങിയ ഹൈദരാബാദിലെ പരമ്പരാഗത വിഭവങ്ങളാണ് ആളുകൾക്കായി ലുഖ്മ കിച്ചൻ ഒരുക്കുന്നത്. ഗിൽ-ഇ-ഫിർദൗസ്, കുബാനി കാ മിത്ത, ഡബിൾ കാ മിത്ത തുടങ്ങി നിരവധി വിഭവങ്ങൾ വേറെയുമുണ്ടെന്ന് ഫരീസ വിശദീകരിച്ചു. ആർക്കും അവരുടെ വെബ്‌സൈറ്റ്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ഫോൺ എന്നിവ വഴി ലുഖ്മ കിച്ചനുമായി ബന്ധപ്പെടാനാവും. ഡോർ ഡെലിവറിക്കായി കുറഞ്ഞത് 24 മുതൽ 48 മണിക്കൂർ മുമ്പ് ഓർഡർ ചെയ്യേണ്ടത് നിർബന്ധമാണ്.
advertisement
പഴയ നഗരത്തെ അപേക്ഷിച്ച് ലുഖ്മയ്ക്ക് ഹൈദരാബാദ് ന്യൂ സിറ്റിയിൽ നിന്നാണ് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നതെന്ന് സഫ സൊസൈറ്റിയിലെ സോഷ്യൽ എന്റർപ്രൈസസ് മാനേജർ സയ്യിദ് യൂനസ് ന്യൂസ് 18 നെ അറിയിച്ചു. മോവോ' (മൂവിംഗ് വുമൺ) സോഷ്യൽ സംരംഭം ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ടാണ് ലുഖ്മ ഫുഡ് ഡെലിവറി നടത്തുന്നത്. ഇത് വഴി വനിതാ എക്സിക്യൂട്ടീവുകളായിരിക്കും ഓർഡർ ഡെലിവർ ചെയ്യുന്നത്.
ലുഖ്മ സ്റ്റുഡിയോ ദാറുൽ ഷിഫയിൽ സ്ത്രീകൾ മാത്രമായി പ്രവർത്തിപ്പിക്കുന്നക്കുന്ന ലുഖ്മ സ്റ്റുഡിയോയും സഫ സൊസൈറ്റി അവതരിപ്പിച്ചിട്ടുണ്ട്. അടുക്കളയോട് ചേർന്നുള്ള സ്റ്റുഡിയോയിൽ 25 പേർക്കുള്ള സ്ഥലമുണ്ട്. സ്ത്രീകളെ പ്രചോദിപ്പിക്കുന്ന വിവിധ ഛായാചിത്രങ്ങൾ കൊണ്ടാണ് ഇതിൻ്റെ ചുവരുകൾ അലങ്കരിച്ചിരിക്കുന്നത്. ഇവിടെ സംരംഭകത്വത്തെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ചകൾക്കും മറ്റുമായി സ്ത്രീകൾക്ക് ഒത്തുചേരാനുള്ള അവസരവും നൽകുന്നുണ്ട്.
advertisement
ലുക്മ സ്റ്റുഡിയോ സ്ത്രീകൾക്ക് സുരക്ഷിതവും വീട് പോലെയുള്ളതുമായ ഇടം നൽകാനാണ് ശ്രമിക്കുന്നതെന്ന് സയ്യിദ് പറഞ്ഞു. ഗ്രൂപ്പ് ചർച്ചയോ മീറ്റിംഗുകളോ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ലുഖ്മ സ്റ്റുഡിയോ ഒരു നല്ല സ്പേസായിരിക്കുമെന്ന് ഫരീസ ന്യൂസ് 18 നോട് പറഞ്ഞു. അത്തരത്തിലുള്ള മീറ്റിങ്ങുകൾക്കിടയിൽ അവർക്ക് അടുക്കളയിൽ നിന്ന് ഭക്ഷണമോ ലഘുഭക്ഷണങ്ങളോ ഓർഡർ ചെയ്യാനും കഴിയും. ലുക്മ സ്റ്റുഡിയോ ഇതിനകം സ്ത്രീകൾക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2021 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
'എല്ലാവരും ഉടമകൾ, എല്ലാവരും ജീവനക്കാർ'; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് തുണയായി ലുഖ്മ കിച്ചൻ


