പൊതുഗതാഗതത്തിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമം തടയാൻ പ്രചാരണവുമായി യുവതികൾ
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഇതുവഴി സ്ത്രീകളുടെ മനോവീര്യത്തെ ഊര്‍ജ്ജിതപ്പെടുത്താനും, തീഷ്ണമായ ധൈര്യത്തോടു കൂടി സഞ്ചരിക്കാനും ഇതവരെ പ്രാപ്തമാക്കുമെന്ന് പ്രചാരകര്‍ വിശ്വസിക്കുന്നു.
മിര്‍സ ഗനി ബേഗ്
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ പല വകഭേദങ്ങളും തിരക്കേറിയ നഗര പ്രദേശങ്ങളില്‍ കാണാന്‍ സാധിക്കും. അവരില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവര്‍ മുതല്‍, വിവിധ പൊതുഗതാഗത വാഹനങ്ങളില്‍ വൈകുന്നേരങ്ങളില്‍ അവര്‍ക്ക് നേരെ പലതരം അതിക്രമങ്ങള്‍ അഴിച്ച് വിടുന്നവരുണ്ട്. നഗരങ്ങളിലെ വൈകുന്നേരങ്ങളില്‍ മെട്രോ അടക്കമുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പേടി സ്വപ്നങ്ങളാണ്. തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ ഇത്തരം ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പ്രതികരണവുമായെത്തിയിരിക്കുകയാണ് നാല് യുവതികള്‍. സ്ത്രീകള്‍ക്ക് നേരെ ഉടലെടുക്കുന്ന അതിക്രമങ്ങള്‍ തടയുക എന്ന ഒറ്റ ഉദ്ദേശമാണ് ഇവര്‍ക്കുള്ളത്. അതിനായി അവര്‍ സ്ത്രീശക്തി പ്രകടിപ്പിക്കുകയും അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമാണ് ചെയ്തത്.
advertisement
Buslo Bharosa (ബസ്സില്‍ വിശ്വാസം) എന്നാണ് ഇവര്‍ ആരംഭിച്ച ക്യാന്‌പെയ്‌ന്റെ പേര്. വുംകോംമാറ്റേഴ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആവാസ്-ഇ-തെലങ്കാന സംരഭത്തിന്റെ ഭാഗമായാണ് ഈ പ്രചരണം ആരംഭിച്ചിരിക്കുന്നത്. ബഡ്ഡിങ്ങ് ചൈല്‍ഡ് എന്ന സംഘടനയിലെ പ്രവര്‍ത്തകയായ ഹിമ ബിന്ദു ആരംഭിച്ച ക്യാംപെയന്നില്‍ പിന്നീട് ഇവരുടെ സുഹൃത്തുക്കളായ കൗമുദി നാഗരാജു, നിഖിത, ജൈന എന്നിവര്‍ പങ്കുചേരുകയായിരുന്നു. ഇവരെ കൂടാതെ ഇവര്‍ക്ക് മറ്റ് നാല് സന്നദ്ധ പ്രവര്‍ത്തകരുടെ കൂടെ സഹായം ലഭിക്കുന്നുണ്ട്. സിന്ധുജ, സമൃദ്ധി, ശ്രീചരണ്‍, മഹേഷ് എന്നിവരാണ് സന്നദ്ധ പ്രവര്‍ത്തകര്‍. തങ്ങളുടെ ദൗത്യം എന്ന നിലയില്‍ ഈ ലക്ഷ്യത്തിന് വേണ്ടി അവിശ്രാന്തം പരിശ്രമിക്കുകയാണിവര്‍. തങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രശ്നത്തെ കുറിച്ച് വളരെ ബോധ്യമുള്ള ഇവര്‍ ചുറുചുറുക്കോടെ, വിശ്രമമില്ലാതെയും, ശുഭാപ്തിവിശ്വാസത്തോടെയുമാണ് മുന്നേറുന്നത്.
advertisement
ഈ സമൂഹിക വിപത്തിന് അന്ത്യം കാണണമെന്ന വാശിയില്‍ തന്നെയാണ് ഇവരെല്ലാവരും. ഈ സംരംഭത്തിന് വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഈ പ്രശ്നത്തിനെതിരെ തങ്ങളുടെ പിന്തുണയുമായി ഒട്ടേറെ സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കായി തങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന പ്രചരണം ലക്ഷ്യം കാണുമെന്നും വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസവും ഇവര്‍ക്ക് ആവോളം ഉണ്ട്. ഇതിനായി, പൊതുജനങ്ങളില്‍ അവബോധം പ്രചരിപ്പിക്കുന്നതിനും യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനുമായി ലക്ഷ്യം വെച്ച് പുതിയ കര്‍മ്മ പരിപാടികളുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്.
പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പൊതു അറിയിപ്പുകള്‍ നല്‍കാനും പോസ്റ്ററുകള്‍ ഒട്ടിച്ച് സന്ദേശങ്ങള്‍ കൈമാറാനും ഉള്ള സംവിധാനങ്ങളള്‍ അവതരിപ്പിക്കാനാണ് ഇവര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിലൂടെയൊക്കെ തങ്ങള്‍ക്ക് വിജയത്തിലേക്ക് എത്താന്‍ സാധിക്കുമെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതെയാകുമെന്നുമാണ് ഈ വനിതാ കൂട്ടായ്മ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ, സമൂഹത്തില്‍ അരങ്ങേറുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് താക്കീത് നല്‍കാനും ഇവര്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് തങ്ങള്‍ ദുര്‍ബ്ബലരാണന്ന ഭയം അനുഭവിക്കുന്ന തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങളില്‍. സ്ത്രീകള്‍ പ്രതികരിക്കില്ല എന്ന വിശ്വാസത്തില്‍ ഒട്ടേറെ ലൈംഗിക അതിക്രമങ്ങളാണ് ഈ സംവിധാനങ്ങളില്‍ സ്ത്രീകള്‍ മിക്കപ്പോഴും ഇരകളാകുന്നത്. ഈ സാമൂഹിക തിന്മയ്ക്ക് വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങളുടെ പ്രചരണങ്ങളാല്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണിവരെ മുന്നോട്ട് നയിക്കുന്നത്.
advertisement
തങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ വിനിയോഗിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും, ജോലിയ്ക്ക് പോകുന്ന സ്ത്രീകള്‍ക്കും, വീട്ടമ്മമാര്‍ക്കും ഇത് വന്‍ തോതില്‍ ആത്മവിശ്വാസം പകരും. പ്രസ്തുത വിഷയത്തിന്മേലുള്ള ബോധവല്‍ക്കരണത്തിലൂടെ, തങ്ങളുടെ എതിരാളികളുടെ സ്വഭാവത്തില്‍ വിജയകരമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. പുതിയ പ്രചരണ ദൗത്യം, എണ്ണമറ്റ അതിക്രമ സംഭവങ്ങളെ നിരുത്സാഹപ്പെടുത്തുകയും കുറ്റവാളികളുടെ ആത്മവീര്യം കെടുത്തുമെന്നും അവരെ നല്ല സ്വഭാവത്തിലേക്ക് നയിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇതുവഴി സ്ത്രീകളുടെ മനോവീര്യത്തെ ഊര്‍ജ്ജിതപ്പെടുത്താനും, തീഷ്ണമായ ധൈര്യത്തോടു കൂടി സഞ്ചരിക്കാനും ഇതവരെ പ്രാപ്തമാക്കുമെന്ന് പ്രചാരകര്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ഈ സംഘം കൂടുതല്‍ പ്രശസ്തി ആര്‍ജ്ജിച്ചിരിക്കുകയാണ്. തങ്ങളെ അതിക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ആക്രമികള്‍ക്കെതിരെ പ്രതികരിക്കാനും സ്ത്രീ ശാക്തീകരണം ശക്തമാക്കാനുള്ള അവരുടെ ശ്രമങ്ങളും വളരെ പ്രകടമായി വെളിപ്പെട്ടിരിക്കുകയാണ്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ആശയം സമൂഹ മാധ്യമങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കാനുള്ള അവരുടെ ചുമതലയെ അവര്‍ ഗൗരവമായി തന്നെ കാണുകയും തങ്ങളുടെ ലക്ഷ്യത്തില്‍ പ്രതിജ്ഞാബദ്ധരായി നിലകൊള്ളുകയും ചെയ്യുന്നു.
advertisement
ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ന്യൂസ്18 ഹിമ ബിന്ദുവിനെ ബന്ധപ്പെട്ടിരുന്നു. അവര്‍ പറഞ്ഞത്, താനും ടിഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കിടെ, ബസ്സിനുള്ളിലെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട് എന്നാണ്. അവര്‍ കൂട്ടിച്ചേര്‍ക്കുന്ന മറ്റൊരു കാര്യം, ഇത്തരത്തില്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മിക്ക സ്ത്രീകള്‍ക്കും തങ്ങളെ ആരാണ് ചുഷണം ചെയ്യാന്‍ ശ്രമിച്ചതെന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ല എന്നാണ്. ബസ്സിനുള്ളിലെ തിരക്ക് തന്നെ കാരണം. ഹിമ ബിന്ദു പറയുന്നത്, എല്ലാ ലിംഗങ്ങളിലും പെട്ട ആളുകളില്‍ അവബോധം സൃഷ്ടിക്കുകയാണ് ബോധവത്കരണ പ്രചരണത്തിലൂടെ അവര്‍ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ്. ഒരു ചോദ്യത്തിനുള്ള മറുപടിയായി, അവര്‍ പറയുന്നത്, ടിഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീ യാത്രക്കാര്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെകിലും അതിക്രമം തടയാന്‍ അതു പോര എന്നാണ്. ഹിമയുടെ അഭിപ്രായത്തില്‍ ഇത്തരത്തില്‍ അതിക്രമത്തിന് മുതിരുന്നവര്‍ നിയമത്തെയും ശിക്ഷയെയും ഭയക്കുകയല്ല, മറിച്ച്, പൊതുയാത്രാ സൗകര്യങ്ങളില്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പഠിക്കുകയാണ് വേണ്ടത് എന്നാണ്.
advertisement
21 വയസ്സ് മുതല്‍ 41 വയസ്സുവരെ പ്രായമുള്ള സ്ത്രീകളില്‍, സാമ്പിള്‍ ഫോക്കസ് ഗ്രൂപ്പ് ഒരു ചര്‍ച്ച നടത്തിയിരുന്നതായി ഹിമ ബിന്ദു പറയുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍, വിദ്യാര്‍ത്ഥിനികള്‍, സ്ത്രീ ബസ്സ് കണ്ടക്ടര്‍മാര്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്. അതില്‍ നിന്ന് മനസ്സിലായത്, ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പോലെ, ബസ്സുകള്‍ക്കുള്ളില്‍സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അത്രിക്രമങ്ങളുടെ കാര്യത്തിലും ആവശ്യത്തിന് ഗവേഷണങ്ങള്‍ നടക്കാതെ പോകുന്നു എന്നാണ്. പ്രതികരിച്ചവരില്‍ 85 ശതമാനം പേര്‍ ദിവസേന ബസ്സില്‍ യാത്ര ചെയ്യുന്നവരായിരുന്നു. പ്രതികരിച്ചവരില്‍ 69 ശതമാനം സ്ത്രീകളും തങ്ങള്‍ പൊതു ബസ്സുകളില്‍ അരക്ഷിതാവസ്ഥ നേരിട്ടവരാണ്, കാരണം അവര്‍ ലൈംഗിക അതിക്രമ സംഭവങ്ങള്‍ക്ക് ഇരയായിരട്ടുണ്ടായിരുന്നു.
advertisement
അവരില്‍ 100 ശതമാനം ആളുകളും ഒരേ സ്വരത്തില്‍ പറഞ്ഞത്, ബസ്സില്‍ യാത്ര ചെയ്യുന്ന സ്ത്രീകളും കോളേജ് വിദ്യാര്‍ത്ഥിനികളുമാണ് ഏറ്റവും കൂടുതലായി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നത് എന്നാണ്. അവരില്‍ 39 ശതമാനം പേര്‍ പറഞ്ഞത് ബസ്സില്‍ തങ്ങള്‍ ഇരയാക്കപ്പെടുന്ന ഒരു ലൈംഗിക അതിക്രമത്തോട് പെട്ടന്ന് തോന്നുന്ന പ്രതികരണം ഭയവും ഞെട്ടലുമാണന്നാണ്. ലൈംഗിക അതിക്രമത്തിനെരിയായ അറിയിപ്പുകള്‍, ബോധവല്‍ക്കരണത്തിന് കാരണമാകുകയും, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്വഭാവ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് പ്രതികരിച്ചവരില്‍ 77 ശതമാനം ആളുകള്‍ പറയുന്നത്.തെരുവുകളിലെ ലൈംഗിക പീഡനത്തിന് ചുറ്റുമുള്ള നിശബ്ദത തകര്‍ക്കാന്‍ സമര്‍പ്പിതമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലാമിനേറ്റ് ചെയ്യപ്പെട്ട പോസ്റ്ററുകള്‍ക്ക് സാധിക്കുമെന്ന് 85 ശതമാനം ആളുകള്‍ പറയുന്നു.ടിഎസ്ആര്‍ടിസിയുടെ മാനേജിങ്ങ് ഡയറക്ടറായ വിസി സജ്ജനാറിനെ കാണാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് ന്യൂസ്18നോട് ഹിമ ബിന്ദു പറഞ്ഞു.
ബസ്സുകള്‍ക്ക് ഉള്ളില്‍ ലാമിനേറ്റ് ചെയ്ത സന്ദേശങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും, ബസ്സിനുള്ളിലേക്ക് അറിയിപ്പുകള്‍ വ്യാപിപ്പിക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഉദ്ദേശ്യം. അതോടൊപ്പം ബസ്സുകള്‍ക്ക് ഉള്ളില്‍ ലൈംഗിക അതിക്രമ സംഭവങ്ങള്‍ തടയുന്നതിനായി സ്ത്രീകള്‍ക്ക് ധൈര്യം പകരുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് ഹിമ പറയുന്നു. ഇതില്‍ സ്ത്രീകള്‍ക്കായുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ ബസ്സിനുള്ളില്‍ സ്ഥാപിക്കുക, ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഊര്‍ജ്ജമാകേണ്ട പ്രവര്‍ത്തനങ്ങളും അവര്‍ ലക്ഷ്യം വെയ്ക്കുന്നു. അങ്ങനെ ഇനിമുതല്‍, സ്ത്രീകള്‍ക്കും മറ്റ് ലൈംഗിക ന്യൂനപക്ഷസമൂഹങ്ങള്‍ക്കും ഭയക്കാതെ ആത്മവിശ്വാസത്തോടെ പൊതുയാത്രാ സൗകര്യങ്ങളില്‍ യാത്ര ചെയ്യാന്‍ സാധ്യത ഒരുക്കുന്നു. അദൃശ്യമായ പോരാട്ടങ്ങള്‍ വ്യവസ്ഥാപിതമായി നിലനില്‍ക്കുന്നത് പോലെ തോന്നിച്ച് കൊണ്ട് ചലനാത്മകതയാണ് സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന കേന്ദ്രബിന്ദു. അത് സ്ത്രീ ശാക്തികരണം എന്ന ലക്ഷ്യത്തിലേക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കും. അതിനാല്‍, തെരുവുകളിലെ ലൈംഗിക പീഡന പരമ്പരകളെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലരായ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുരക്ഷിതമായ ലിംഗ-പ്രതിഭാഷണ മാര്‍ഗ്ഗങ്ങളുടെ അടിസ്ഥാന ഘടകങ്ങളുടെ നിലനനില്‍പ്പ് നാം ഉറപ്പു വരുത്തേണ്ടതുണ്ട്.
അടുത്തയിടെ, അവര്‍ രചകൊണ്ട പോലീസ് കമ്മീഷണറായ മഹേഷ് ഭാഗ്വത്തുമായി ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുകയുണ്ടായി. ലൈവില്‍, മഹേഷ് ഭാഗ്വത്തും ബസ്ലോ ഭരോസ പ്രചരണ പദ്ധതിയ്ക്ക് പിന്തുണ അറിയിച്ചു. കൂടാതെ SHE സംഘങ്ങള്‍ മുഖേനെ രചകൊണ്ട പോലീസ് വകുപ്പ്, യാത്രക്കാര്‍ക്കിടയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ഇദ്ദേഹം വാക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.ഒരു ഓണ്‍ലൈന്‍ പ്രചരണ മാര്‍ഗ്ഗത്തിലൂടെ 1,560 പേര്‍ പിന്തുണച്ചു കൊണ്ട് ഒപ്പിട്ട ഒരു ചേഞ്ച് പെറ്റീഷനുമായി തങ്ങള്‍ മുന്നോട്ട് പോവുകയാണന്ന് ഹിമ ബിന്ദു അറിയിച്ചു. ടിഎസ്ആര്‍ടിസി ബസ്സുകളില്‍, പൊതു അറിയിപ്പ് സംവിധാനങ്ങളും, ലാമിനേറ്റ് ചെയ്ത പോസ്റ്ററുകളും സ്ഥാപിക്കുന്നതിനായി ആളുകള്‍ ആ പെറ്റീഷനില്‍ ഒപ്പു വെയ്ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2021 4:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
പൊതുഗതാഗതത്തിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമം തടയാൻ പ്രചാരണവുമായി യുവതികൾ


