International Women's Day 2023 അന്താരാഷ്ട്ര വനിതാദിനം; ഒരാഴ്ച കെടിഡിസി ഹോട്ടലുകളിൽ വനിതകൾക്ക് 50 % ഡിസ്കൗണ്ട്

Last Updated:

മാർച്ച് അഞ്ചാം തീയതി മുതൽ 11 വരെയായിരിക്കും ഈ ഡിസ്കൗണ്ട് ലഭിക്കുക

Photo: KTDC
Photo: KTDC
തിരുവനന്തപുരം: മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഡിസി. കോർപറേഷന്റെ കീഴിലുള്ള ഹോട്ടലുകളിൽ വാടകയിനത്തിൽ 50 ശതമാനം കിഴിവാണ് വനിതകൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു കൂടാതെ ഭക്ഷണവിഭവങ്ങളിൽ 20 ശതമാനവും ഡിസ്കൗണ്ടുണ്ടാകും.
വ്യക്തിപരമോ, കുടുംബപരമായോ ആവശ്യങ്ങൾക്ക് വനിതകൾ ബുക്കിങ്ങിനായി സമീപിക്കുമ്പോൾ ഈ സൗജന്യങ്ങൾ ലഭിക്കുമെന്ന് കെടിഡിസി അറിയിച്ചു. മാർച്ച് അഞ്ചാം തീയതി മുതൽ 11 വരെയായിരിക്കും ഈ ഡിസ്കൗണ്ട് ലഭിക്കുക. ഇതുകൂടാതെ വനിതാ അതിഥികൾക്ക് മാനേജർമാരുടെ വക ചെറുസമ്മാനങ്ങളുമുണ്ടാകും.
ഓഫര്‍ ലഭിക്കുന്ന കെടിഡിസി ഹോട്ടലുകൾ
1. മാസ്കറ്റ് ഹോട്ടൽ, തിരുവനന്തപുരം
2. സമുദ്ര, കോവളം
3. വാട്ടർസ്കേപ്സ്, കുമരകം
4. ബോൾഗാട്ടി പാലസ് & ഐലൻഡ് റിസോർട്ട്, കൊച്ചി
5. ആരണ്യ നിവാസ്, തേക്കടി
advertisement
6. ലേക്ക് പാലസ്, തേക്കടി
7. സുവാസം കുമരകം ഗേറ്റ് വേ, തണ്ണീർമുക്കം
8. പെരിയാർ ഹൗസ്, തേക്കടി
9. നന്ദനം, ഗുരുവായൂർ
10. ഗാർഡൻ ഹൗസ്, മലമ്പുഴ
11. പെപ്പർ ഗ്രോവ്, വയനാട്
12. ഫോക്ക് ലാൻഡ്, പറശ്ശിനിക്കടവ്
13. ലൂം ലാൻഡ്, കണ്ണൂർ
14. റിപ്പിൾ ലാൻഡ്, ആലപ്പുഴ
15. റെയിൻഡ്രോപ്സ്, ചെന്നൈ
മലയാളം വാർത്തകൾ/ വാർത്ത/Life/
International Women's Day 2023 അന്താരാഷ്ട്ര വനിതാദിനം; ഒരാഴ്ച കെടിഡിസി ഹോട്ടലുകളിൽ വനിതകൾക്ക് 50 % ഡിസ്കൗണ്ട്
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement