കാദംബിനി ഗാംഗുലി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിച്ച ആദ്യ ഇന്ത്യൻ വനിത, ആരാണവർ, കൂടുതലറിയാം

Last Updated:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഞ്ചാം സെഷനിൽ പങ്കെടുത്ത് സംസാരിച്ച ആറ് വനിതകളിൽ ഒരാൾ, ഇന്ത്യയുടെ ആദ്യത്തെ വനിതാ ഫിസിഷ്യനും ഒപ്പം തന്നെ ഇന്ത്യയുടെ ആദ്യത്തെ വനിതാ ബിരുദധാരികളിൽ ഒരാളുമാണ് കാദംബിനി ഗാംഗുലി.

ഗൂഗിൾ പുറത്തിറക്കിയ കാദംബിനി ഗാംഗുലിയുടെ ഡൂഡിൽ
ഗൂഗിൾ പുറത്തിറക്കിയ കാദംബിനി ഗാംഗുലിയുടെ ഡൂഡിൽ
കാദംബിനി ഗാംഗുലി ഇന്ത്യയുടെ ചരിത്രത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന സ്ഥാനം നേടിയെടുത്ത വനിത. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഞ്ചാം സെഷനിൽ പങ്കെടുത്ത് സംസാരിച്ച ആറ് വനിതകളിൽ ഒരാൾ. ഇത് അവരുടെ മഹത്തായ ജീവിതത്തിലെ ഒരു അധ്യായം മാത്രമാണ്. കാദംബിനി ഗാംഗുലിയുടെ 160 ആം ജന്മവാർഷികം പ്രമാണിച്ച് ഗൂഗിൾ അവർക്ക് ആദരമർപ്പിച്ച് ഡൂഡിൽ പുറത്തിറക്കിയിട്ടുണ്ട്. ഇത്രയും ലോകപ്രശസ്തയായ സ്ത്രീയുടെ പേര് നമുക്ക് അത്ര സുപരിചിതമല്ല. അവർ ആരാണ്? അവരെ ആദരിക്കാനുള്ള കാരണങ്ങൾ എന്തൊക്കെ എന്ന് നോക്കാം?
ബ്രിട്ടീഷ് ഇന്ത്യയിലെ ഭഗൽപൂരിൽ ജനിച്ച് ഇന്ത്യയുടെ ആദ്യത്തെ വനിതാ ഫിസിഷ്യനും ഒപ്പം തന്നെ ഇന്ത്യയുടെ ആദ്യത്തെ വനിതാ ബിരുദധാരികളിൽ ഒരാളുമാണ് കാദംബിനി ഗാംഗുലി. സ്ത്രീകൾക്ക് സമൂഹത്തിൽ ആരും വില നൽകാതെ ഇരുന്ന കാലത്ത് പ്രതിസന്ധികൾ തരണം ചെയ്താണ് കാദംബിനി ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കിയത്. ഭഗൽപൂർ സ്കൂളിലെ പ്രധാനധ്യാപകനും ബ്രഹ്മസമാജം പ്രവർത്തകനുമായ ബ്രജകിഷോർ ബസുവായിരുന്നു പിതാവ്. കാടമ്പിനിക്ക് എല്ലാ കാര്യത്തിലും പിന്തുണ നൽകാൻ അദ്ദേഹവും ഉണ്ടായിരുന്നു. അഭയ് ചരണ്‍ മല്ലിക്കുമായി ചേര്‍ന്ന് 1863 -ല്‍ ഭഗല്‍പൂര്‍ മഹിളാ സമിതി എന്ന സ്ത്രീവിമോചന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുക കൂടി ചെയ്ത ആളാണ് അദ്ദേഹം.
advertisement
പെൺകുട്ടികൾക്ക് വിദ്യഭ്യാസം നിഷിദ്ധമായിരുന്നു കാലത്ത് പക്ഷെ കാദംബിനിയുടെ പിതാവ് അവരെ ബംഗ മഹിള വിദ്യാലയത്തിൽ ചേർത്ത് അവരുടെ പഠനത്തിന് തുടക്കം കുറിച്ചു. പഠിച്ചു മുന്നേറിയ അവർ 1878 -ല്‍ കല്‍ക്കട്ടാ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയില്‍ വിജയം നേടി ചരിത്രം കുറിച്ചു. ന്ത്യയിൽ ചരിത്രപരമായി ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കൽക്കട്ട മെഡിക്കൽ കോളേജിൽ ആദ്യമായി മെഡിക്കൽ വിദ്യാഭ്യാസം നേടിയ രണ്ടു വനിതകളിൽ ഒരാളായിരുന്നു കാദംബിനി. കാദംബിനിയുടെ കൂടെ ഇന്ത്യൻ മെഡിക്കൽ മേഖലയിലെ നവോത്ഥാനത്തിനായി പ്രവർത്തിച്ച ആനന്ദി ഗോപാൽ ജോഷിയാണ് രണ്ടാമത്തെ ആൾ.
advertisement
ശൈശവവിവാഹങ്ങള്‍ സാധാരണയായിരുന്ന കാലത്ത് തന്റെ 20 ആം വയസ്സിലാണ് കാദംബിനി വിവാഹിതയായത്. ബ്രഹ്മസമാജം പ്രവര്‍ത്തകനും സാമൂഹ്യപരിഷ്കര്‍ത്താവുമായ ദ്വാരകനാഥ് ഗാംഗുലിയുമായിട്ടായിരുന്നു വിവാഹം. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫിസിഷ്യൻ ആയിരുന്ന കാദംബിനി സ്വകാര്യ പ്രാക്ടീസിന് ശേഷം ലേഡി ഡഫറിന്‍ വിമന്‍സ് ഹോസ്പിറ്റലിലും ജോലിയില്‍ പ്രവേശിച്ചു. 1892ൽ യുകെയിൽ നിന്നും വിവിധ വിഷയങ്ങളിൽ ബിരുദം നേടിയതിന് ശേഷം അവർ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തി.
ഇന്ത്യയിൽ വന്നതിന് ശേഷം അവർ സ്വകാര്യമായി ആരോഗ്യ സേവനം നടത്തി. അതോടൊപ്പം സമൂഹിക ക്ഷേമങ്ങൾക്കും മറ്റ് പോരാട്ടങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. ഖനന മേഖലയിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കായി അവർ ശബ്ദിക്കുകയും ചെയ്തു. 1915ൽ വനിതകൾക്ക് പ്രവേശനം നിഷേധിച്ച കൽക്കട്ട മെഡിക്കൽ കോളേജിനെതിരെ പൊതുരംഗത്തെത്തി വിമർശനം ഉയർത്തിയിരുന്നു. തുടർന്ന് അവർക്ക് ബ്രിട്ടീഷ് പോലീസിന്റെ അക്രമണങ്ങൾക്ക് ഇരയാകേണ്ടിയും വന്നിട്ടുണ്ടായിരുന്നു.
advertisement
സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ കൂടി പ്രവർത്തിച്ചിരുന്ന അവർ സമൂഹത്തിൽ നിന്നും എപ്പോഴും അവഗണനയും അക്രമവും നേരിട്ടിരുന്നു. അപവാദ പ്രചരണങ്ങളും കുത്തുവാക്കുകളും ആവോളം നേരിടേണ്ടി വന്ന സ്ത്രീയായിരുന്നു കാദംബിനി. സമൂഹം കല്‍പിച്ചു വച്ചിരിക്കുന്ന വഴികളില്‍ നിന്നും മാറിനടന്ന സ്ത്രീയെന്ന നിലയില്‍ അവർക്ക് നേരെ പലവിധത്തിലായിരുന്നു സമൂഹത്തിന്റെ അക്രമം.. തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് ബംഗബസി എന്ന പ്രസിദ്ധീകരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാനും അവര്‍ മടിച്ചില്ല. പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ക്ക് ഇതേ തുടര്‍ന്ന് 100 രൂപ പിഴയും ആറ് മാസം തടവും ലഭിച്ചിരുന്നു.
advertisement
തന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ അവർ വുമൺസ് കോൺഫറൻസുകൾ സംഘടിപ്പിക്കുകയും തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെടുകയും സമരം ചെയ്യുന്ന തൊഴിലകൾക്ക് പിന്തുണ നൽകുകയും ഒപ്പം അവർക്ക് വേണ്ടുന്ന ആവശ്യങ്ങൾക്ക് ധനം സമാഹരിച്ച് നൽകുകയും ചെയ്തിരുന്നു. സാമൂഹിക പ്രവർത്തനങ്ങൾക്കിടയിലും തന്റെ തൊഴിൽ അവർ ഭംഗിയായി ചെയ്തുകൊണ്ടിരുന്നു.
1923 ഒക്ടോബർ മൂന്നിന് അവർ ഈ ലോകത്തോട് വിടപറഞ്ഞു. ഇന്ത്യൻ മെഡിക്കൽ മേഖലയിൽ കാദംബിനി ഗാംഗുലി കൊണ്ടുവന്ന നവോത്ഥാനങ്ങൾ വിസ്മരിയ്ക്കാവുന്നതല്ല. അവർ തീർച്ചയായും എല്ലാവരാലും ആദരിക്കേണ്ട ഒരു വ്യക്തിത്വമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Life/
കാദംബിനി ഗാംഗുലി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിച്ച ആദ്യ ഇന്ത്യൻ വനിത, ആരാണവർ, കൂടുതലറിയാം
Next Article
advertisement
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
  • മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് കടന്നു, 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും.

  • കിഴക്കൻ ഗോദാവരി, കൊണസീമ, കാക്കിനട തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും.

  • തീരദേശ മേഖലയിൽ NDRF, SDRF സംഘങ്ങൾ വിന്യസിച്ചു, താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കി.

View All
advertisement