Women Rulers | ഇവിടെ പുരുഷാധിപത്യമില്ല; യൂറോപ്പിലെ ഈ ദ്വീപ് ഭരിക്കുന്നത് 90 ശതമാനത്തോളം വരുന്ന സ്ത്രീജനങ്ങൾ

Last Updated:

വിവാഹത്തിന്റെയും മരണാനന്തര ചടങ്ങുകളുടെയും ചുമതല വഹിക്കുന്നത് ഇവിടുത്തെ സ്ത്രീകളാണ്.

ലോകമെമ്പാടുമുള്ള ഒട്ടുമിക്ക സംസ്‌കാരങ്ങളിലും പുരുഷന്മാരാണ് ആധിപത്യം പുലര്‍ത്തുന്നത്. അവര്‍ക്ക് സാമൂഹിക പദവികളിലും സ്വത്തിന്മേലുള്ള അവകാശവുമുണ്ട്. പുരുഷാധിപത്യ സമൂഹം സ്ത്രീകള്‍ വീട്ടുജോലികള്‍ക്ക് വേണ്ടി മാത്രമുള്ളവരാണെന്നും അവര്‍ അവരുടെ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയണമെന്നും ഉറച്ച് വിശ്വസിക്കുന്നവരാണ്. എന്നാല്‍ യൂറോപ്പിലെ ഒരു ദ്വീപ് പൂര്‍ണമായും നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. എസ്തോണിയയിലെ (Estonia) കിഹ്നു ദ്വീപിലാണ് (Kihnu Island) സ്ത്രീകള്‍ (Women) ആധിപത്യം പുലര്‍ത്തുന്നത്.
എസ്തോണിയയിലെ 2000 ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നാണ് കിഹ്നു ദ്വീപ്. അതിമനോഹരമായ വനങ്ങളാലും വര്‍ണ്ണാഭമായ ഫാം ഹൗസുകളാലും ചുറ്റപ്പെട്ട ദ്വീപിന്റെ മനോഹരമായ ബീച്ചുകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. മൊത്തം ജനസംഖ്യയുടെ 90 ശതമാനത്തോളം വരുന്ന സ്ത്രീകള്‍ക്ക് ഈ സ്ഥലം പ്രിയപ്പെട്ടതാണ്.
കിന്‍ഹു ദ്വീപിനെ, യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദ്വീപില്‍ സ്ഥിരതാമസമാക്കിയ ആദ്യകാലങ്ങളില്‍ പുരുഷന്മാര്‍ മീന്‍പിടിക്കാന്‍ കടലില്‍ പോയിരുന്നതിനാല്‍ അവര്‍ ദൈനംദിന ജോലികളില്‍ ഏര്‍പ്പെട്ടിരുന്നില്ല. ദ്വീപിലെ പുരുഷന്മാര്‍ മാസങ്ങളോളം അകന്നു നില്‍ക്കുന്നതിനാല്‍ സ്ത്രീകള്‍ മുന്നോട്ട് വരികയും സ്ഥലത്തെ പ്രധാന ജോലികള്‍ ഏറ്റെടുക്കുകയും ചെയ്തു.
advertisement
പുരുഷന്മാര്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്നതിനാല്‍, ദ്വീപിലെ സ്ത്രീകള്‍ എല്ലാ കാര്യങ്ങളുടെയും ചുമതല ഏറ്റെടുത്തു. വിവാഹത്തിന്റെയും മരണാനന്തര ചടങ്ങുകളുടെയും ചുമതല വഹിക്കുന്നത് ഇവിടുത്തെ സ്ത്രീകളാണ്. നൃത്തം, പാട്ട്, കരകൗശല വസ്തുക്കളുടെ നിര്‍മാണംതുടങ്ങിയവയെല്ലാം കിഹ്നു ദ്വീപിലെ സംസ്‌കാരത്തിന്റെ ഭാഗമാണ്.മറ്റ് പല വിദൂര ദ്വീപുകളെയും പോലെ, കിഹ്നു ദ്വീപും ആധുനിക കാലത്തെ മാറ്റങ്ങള്‍ക്ക് വിധേയമായി. യുവതലമുറക്കാര്‍ ജോലികള്‍ തേടി സമീപ നഗരങ്ങളിലേക്ക് പോകുകയും, കപ്പലുകളുടെയും വേട്ടയാടല്‍ ഉപകരണങ്ങളുടെയും ആധുനികവല്‍ക്കരണം കാരണം പുരുഷന്മാര്‍ വീടുകളില്‍ കൂടുതല്‍ നേരം വീട്ടിലിരിക്കാനും തുടങ്ങി.
advertisement
എന്നാല്‍, ആധുനിക കാലത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ ദ്വീപിലെ സ്ത്രീകള്‍ അവിടുത്തെ ആചാരങ്ങളും പാരമ്പര്യങ്ങളും നിലനിര്‍ത്താന്‍ ഇപ്പോഴും ശ്രമിക്കുന്നു. കിഹ്നു ദ്വീപ് ഒരു സാംസ്‌കാരിക ചിഹ്നമായി നിലനില്‍ക്കുന്നു, കാരണം അവിടുത്തെ സ്ത്രീകള്‍ പാരമ്പര്യം ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേക്ക് വിജയകരമായി കൈമാറിയിരുന്നു. പാരമ്പര്യങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട സ്ത്രീകളുടെ കഴിവ് ഈ ദ്വീപിനെ ഒരു സാംസ്‌കാരിക ഐക്കണ്‍ ആയി നിലനിര്‍ത്താന്‍ കാരണമായിട്ടുണ്ട്.
ബാള്‍ട്ടിക് കടലിന്റെ കിഴക്കന്‍ ഭാഗത്താണ് കിഹ്നു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതിന് 7 കിലോമീറ്റര്‍ നീളവും 3.3 കിലോമീറ്റര്‍ വീതിയും ഉണ്ട്. കിഹ്നുവിന്റെ അയല്‍ ദ്വീപായ മണിജ 1933 വരെ ജനവാസമില്ലാത്തതായിരുന്നു. കിഹ്നുവില്‍ നിന്ന് ഏകദേശം 80 പേര്‍ അവിടേക്ക് താമസം മാറിയിട്ടുണ്ട്. ഇവിടുത്തെ സ്ത്രീകളുടെ വസ്ത്രധാരണവും ആകര്‍ഷണീയമാണ്. പാവാടയാണ് അവരുടെ പ്രധാന വേഷം. സ്ത്രീകള്‍ പരമ്പരാഗതവും കടും നിറത്തിലുള്ളതുമായ പാവാടകള്‍ ധരിക്കുന്നതും പരിപാടികള്‍ അവതരിപ്പിക്കുന്നതും കാണാന്‍ വേനല്‍ക്കാലത്ത് വിനോദസഞ്ചാരികള്‍ ദ്വീപുകളിലേക്ക് ഒഴുകാറുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Women/
Women Rulers | ഇവിടെ പുരുഷാധിപത്യമില്ല; യൂറോപ്പിലെ ഈ ദ്വീപ് ഭരിക്കുന്നത് 90 ശതമാനത്തോളം വരുന്ന സ്ത്രീജനങ്ങൾ
Next Article
advertisement
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
  • പ്രധാനമന്ത്രി മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ശുശ്രൂഷയിൽ പങ്കെടുത്തു

  • ക്രിസ്മസിന്റെ ആത്മാവ് സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു

  • സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്ന് മോദി പറഞ്ഞു

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement