മിസോറാമിൽ നിന്നുള്ള വൻലാൽറുവാട്ടി കോൾനി എന്ന വനിത 10,000-ത്തിലേറെ എച്ച് ഐ വി ബാധിതരെ ജോലി കണ്ടെത്താനും സാധാരണ ജീവിതം നയിക്കാനുംസഹായിച്ച വ്യക്തിയാണ്. എയ്ഡ്സിന് കാരണമായ വൈറസാണ് എച്ച് ഐ വി അഥവാ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്. ഈ രോഗം ബാധിച്ച ആളുകളുടെ അടുത്ത് വരാൻ പോലും മറ്റുള്ളവർ മടി കാണിക്കുന്ന തരത്തിലുള്ള ശക്തമായ പോതുബോധം നിലനിൽക്കവെയാണ് ഈ രോഗത്തോട് പോരാടി ജീവിക്കുന്നവർക്ക് സഹായവും സാന്ത്വനവുമായി ഈ വനിത എത്തിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മയക്കുമരുന്നിന് ഇരയായ കോൾനി ഞരമ്പുകളിലേക്ക് നേരിട്ട് മയക്കുമരുന്ന് കുത്തിവെച്ചതിന്റെ ഫലമായി തന്റെ ഇരുപതാം വയസിൽ എച്ച് ഐ വി ബാധിതയാവുകയായിരുന്നു.
കോൾനിയ്ക്ക് പിന്നീട് പ്രത്യേകതരം ത്വക്കുരോഗം ഉണ്ടാവുകയും ശരീരമാകെ പൊട്ടലുകൾ ഉണ്ടാവുകയും ചെയ്തു. മുടി കൊഴിയാൻ തുടങ്ങുകയും അണുബാധയെ തുടർന്നുള്ള ഫ്ലൂയിഡ് ഡിസ്ചാർജ് മൂലം തൊലി കിടക്കവിരിയോട് പറ്റിപ്പിടിക്കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ആശുപത്രി ജീവനക്കാർ ആ കിടക്കവിരി തൊടാൻ വിസമ്മതിക്കുമായിരുന്നു എന്നും സ്വന്തമായാണ് അവ വൃത്തിയാക്കിയിരുന്നതെന്നും ബെറ്റർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കോൾനി പറയുന്നു. മിസോറാമിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ എച്ച് ഐ വിയെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കാര്യമായ അവബോധം ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
കോൾനിയുടെ കുടുംബാംഗങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെടാൻ തുടങ്ങി. അത് കോൾനിയെ ആകെ ഒന്നുലച്ചു. എങ്കിലും എച്ച് ഐ വിയെപൊരുതിതോൽപ്പിക്കാനുള്ള നിശ്ചയദാർഢ്യം കൈവിടാത്തകോൾനി വീട്ടിൽ നിന്ന് തന്നെ ഡീ-അഡിക്ഷൻ ആരംഭിച്ചു. പിന്നീട് പ്രാദേശികമായ ഒരു ചർച്ച് ഗ്രൂപ്പിന്റെ ഭാഗമായ കോൾനി തന്നെപ്പോലെ എച്ച് ഐ വി ബാധിതരായഅനേകം രോഗികളെ അവരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ സഹായിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.
അങ്ങനെയാണ് 2017-ൽ എച്ച് ഐ വി ബാധിതരായസ്ത്രീകൾക്ക് വേണ്ട സഹായവും പിന്തുണയും നൽകാൻ ഒരു സംഘടന അവർ ആരംഭിച്ചത്. വുമൺസ് നെറ്റ്‌വർക്ക് ഓഫ് മിസോറാം (പി ഡബ്ള്യൂ എൻ എം) എന്ന സംഘടനയുടെ ലക്ഷ്യം എച്ച് ഐ വി ബാധിതരായസ്ത്രീകളെ സമാനരായമറ്റ് ആളുകളുമായും അവരുടെ ക്ഷേമത്തിനായുള്ള സർക്കാർ പദ്ധതികളുമായും ബന്ധപ്പെടുത്തുക എന്നതായിരുന്നു. ഇത് മിസോറാമിൽ പതിനായിരത്തിലേറെ ആളുകൾക്കാണ് സഹായമായിമാറിയതെന്ന്പ്രാദേശിക വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് 19 മഹാമാരി വ്യാപിക്കാൻ തുടങ്ങിയതോടെ ഉപേക്ഷിക്കപ്പെട്ടവരും മയക്കുമരുന്നിന് അടിമപ്പെട്ടവരുമായ ആളുകൾക്ക് പിന്തുണയുമായിഈ സംഘടനയെത്തി. ഇപ്പോൾ എൻ ജി ഒ ഗൂഞ്ചുമായും യു എൻ എയ്ഡ്സുമായും സഹകരിച്ചാണ് പി ഡബ്ള്യൂ എൻ എം പ്രവർത്തിക്കുന്നത്.
You may also like:FACT CHECK | ആർത്തവകാലത്ത് സ്ത്രീകൾക്ക് കോവിഡ് വാക്സിൻ എടുക്കാമോ?
എച്ച് ഐ വിയെക്കുറിച്ച്സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണങ്ങൾ തങ്ങളുടെ പ്രവർത്തനത്തിന് പ്രതിബന്ധമായി മാറിയിട്ടുണ്ടെന്ന് കോൾനി പറയുന്നു. ആളുകൾ തങ്ങളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന നില ഉണ്ടായിട്ടുണ്ട്. എന്നാൽ, കോൾനിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം ദേശീയ അംഗീകാരം നേടുന്ന തലത്തിലേക്ക് അവരെ വളർത്തുകയായിരുന്നു. 2019-ൽ ആരോഗ്യ വിഭാഗത്തിൽ വുമൺ എക്സംപ്ലർ അവാർഡും ന്യൂ ഡൽഹിയിൽ വെച്ച് കോൾനിയ്ക്ക് ലഭിച്ചു.
ഇപ്പോൾ 37 വയസ് പ്രായമായ കോൾനി പൂർണമായും ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതയാണ്. കഴിഞ്ഞ 18 വർഷക്കാലം ശാന്തിയോടെയും സമാധാനത്തോടെയുംജീവിക്കാൻ ഇത് തന്നെ സഹായിച്ചിട്ടുണ്ടെന്നും കോൾനി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.