Mother saves child from Leopard | മകനേയും കടിച്ചെടുത്തോടി പുലി; തെല്ലൊന്നാലേിചാക്കാതെ പുലിയെ കീഴടക്കി കുഞ്ഞിനെ രക്ഷിച്ച് അമ്മ
- Published by:Karthika M
- news18-malayalam
Last Updated:
പെട്ടന്നാണ് ഇവര്‍ക്ക് സമീപം പതിഞ്ഞിരുന്ന പുലി ആറ് വയസ്സുകാരനായ മകന്‍ രാഹുലിനെയും കടിച്ചെടുത്തോടിയത്
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയാണ് അമ്മയെന്ന വാചകം മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ അന്വര്‍ത്ഥമായിരിക്കുകയാണ്. പുലിയ്ക്ക് ഇരയാവേണ്ടി വരുമായിരുന്ന മകനെ ആയുധങ്ങളൊന്നും തന്നെയില്ലാതെ രക്ഷിച്ചത് സിധി ജില്ലയിലെ സഞ്ജയ് ഗാന്ധി നാണല്‍ പാര്‍ക്കിന് സമീപമുള്ള ഗ്രാമത്തിലെ കിരണ്‍ എന്ന സ്ത്രീയാണ്.
ദേശീയ ഉദ്യാനത്തിലെ ബഫര്‍ സോണിലെ ബാഡി ജിരിയ ഗ്രാമത്തിലെ സ്വവദേശിയായ ഇവരും കുട്ടികളും ഭര്‍ത്താവ് വരുന്നതും കാത്ത് വീടിന് പുറത്ത് തീ കൂട്ടിയതിന് സമീപം ഇരിക്കുകയായിരുന്നു. പെട്ടന്നാണ് ഇവര്‍ക്ക് സമീപം പതിഞ്ഞിരുന്ന പുലി ആറ് വയസ്സുകാരനായ മകന്‍ രാഹുലിനെയും കടിച്ചെടുത്തോടിയത്.

മാസങ്ങള്‍ മാത്രം പ്രായമായ തന്റെ കൊച്ചു കുഞ്ഞിനെ മറ്റ് കുട്ടികളില്‍ ഒരാളെ ഏല്‍പ്പിച്ച് പുലിക്ക് പിന്നാലെ ഓടിയ അമ്മ കണ്ടത് തന്റെ മകനെ കടിച്ചു കീറാന്‍ ഒരുങ്ങുന്ന പുലിയെയാണ്. പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ അമ്മ പുലിയ്ക്ക് നേരെ കുതിച്ച് കുഞ്ഞിനെ വലിച്ചെടുത്തു. ഇതിനിടയില്‍ അമ്മയുടെ ഈ ധൈര്യത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ച് പുലി ഓടി മറഞ്ഞു.
advertisement
അശ്ലീല വീഡിയോ കേസില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടെ സ്‌ക്രീനിൽ അർധനഗ്നൻ ; പൊലീസിന് നോട്ടീസ്
ബെംഗളൂരു: വീഡിയോ കോൺഫറൻസിലൂടെ (videoconference) ഹൈക്കോടതി വാദംകേൾക്കുന്നതിനിടെ പുറത്തുനിന്നുള്ള അർധ നഗ്നനായ ഒരാളുടെ സാന്നിധ്യം വീഡിയോയിൽ. കർണാടക ഹൈക്കോടതിയിൽ (Karnataka High Court) ചൊവ്വാഴ്ച മുൻ മന്ത്രി രമേഷ് ജാർക്കിഹോളി (Ramesh Jarkiholi) ഉൾപ്പെട്ട അശ്ലീല വീഡിയോ കേസിൽ വാദം നടക്കുന്നതിനിടെയാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ഇയാളെ കണ്ടെത്താനാവശ്യപ്പെട്ട് പൊലീസിന് നോട്ടീസ് നൽകി.
ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. പീഡനത്തിനിരയായെന്ന് പരാതിയുന്നയിച്ച യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഒരാൾ കുളിക്കുന്ന നിലയിലാണ് വീഡിയോ കോൺഫറൻസിന്റെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു.
advertisement
20 മിനിറ്റോളം ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായും അറിയിച്ചു. ഇയാളുടെപേരിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മറ്റുചില അഭിഭാഷകരും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇയാൾ നടത്തിയത് കോടതിയലക്ഷ്യവും ലൈംഗികാതിക്രമവുമാണെന്ന് ഇന്ദിരാ ജയ്‌സിങ് പിന്നീട് ട്വീറ്റുചെയ്തു. കോടതിയിൽ നടക്കുന്ന വാദത്തെ തടസ്സപ്പെടുത്തുന്നതാണെന്നും അവർ കുറിച്ചു.
Also Read- Mamata Banerjee| മമത ബാനർജി മുംബൈയിൽ; സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു; പവാറുമായി ഇന്ന് കൂടിക്കാഴ്ച
ശ്രീധർ ഭട്ട് എന്നയാളാണ് വീഡിയോ കോൺഫറൻസിനിടെ പ്രത്യക്ഷപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കോടതി ജീവനക്കാർ ഇയാളെ ഫോണില്‍ വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല. ഇതേ തുടർന്ന് ഇയാൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ ഇന്ദിരാ ജയ്സിങ് ആവശ്യപ്പെടുകയായിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2021 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Mother saves child from Leopard | മകനേയും കടിച്ചെടുത്തോടി പുലി; തെല്ലൊന്നാലേിചാക്കാതെ പുലിയെ കീഴടക്കി കുഞ്ഞിനെ രക്ഷിച്ച് അമ്മ