മെറ്റേണിറ്റി ലീവ് കഴിഞ്ഞ് ഒരു വർഷം വർക്ക് ഫ്രം ഹോം; വനിതാ ജീവനക്കാർക്ക് ആശ്വാസ നടപടിയുമായി സിറ്റിബാങ്ക് ഇന്ത്യ
- Published by:Naseeba TC
- news18-malayalam
Last Updated:
സിറ്റി ഇന്ത്യയിലെ ജീവനക്കാരിൽ 38 ശതമാനം സ്ത്രീകളാണ്
വനിതാ ജീവനക്കാർക്ക് സന്തോഷവാർത്തയുമായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റിബാങ്ക് ഇന്ത്യ. ആറു മാസത്തെ മെറ്റേണിറ്റി ലീവിനു ശേഷം ഇനി മുതൽ വനിതാ ജീവനക്കാർക്ക് ഒരു വർഷത്തെ വർക്ക് ഫ്രം ഹോമും അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു. ആവശ്യമുണ്ടെങ്കിൽ പ്രസവത്തിനു മുൻപുള്ള അവസാന മൂന്നു മാസങ്ങളിൽ വർക്ക് ഫ്രം ഹോമിന് അപേക്ഷിക്കാമെന്നും സിറ്റി ബാങ്ക് ഇന്ത്യ പത്രക്കുറിപ്പിൽ അറിയിച്ചു.
പുതിയ തീരുമാനം തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ”പ്രസവത്തിനു ശേഷമോ, പ്രസവാവധിക്കു ശേഷം ജോലിയിൽ പ്രവേശിച്ചതിനു ശേഷമോ പല സ്ത്രീകളും ജോലി ഉപേക്ഷിക്കുകയോ നീണ്ട ഇടവേള എടുക്കുകയോ ചെയ്യുന്നതായി പല പഠനങ്ങളിലൂടെയും കണ്ടെത്തിയിട്ടുണ്ട്. ഇത് അവരുടെ കരിയറിനെ ബാധിക്കുന്നു. പല കമ്പനികളിലും മുതിർന്ന റോളുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിനു കാരണവും ഇതാണ്. സ്ത്രീകളുടെ കഴിവുകൾ വളർത്തുന്നതിനും അവർക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് പിന്തുണ നൽകുന്നതിനുമുള്ള വലിയൊരു ചുവടുവെയ്പാണിത്”, സിറ്റി ഇന്ത്യ & സൗത്ത് ഏഷ്യ, ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ആദിത്യ മിത്തൽ മണി കൺട്രോളിനോട് പറഞ്ഞു.
advertisement
Also Read- പത്താം ക്ലാസ് പാസായവരാണോ? കൊല്ലം ചവറയിൽ ഐഐഐസിയിൽ തൊഴിൽ പരിശീലിക്കാം
സിറ്റി ഇന്ത്യയിൽ നിലവിൽ 30,000-ത്തിലധികം ജീവനക്കാരുണ്ട്, അതിൽ 38 ശതമാനം സ്ത്രീകളാണ്. കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്ന്, പ്രസവാവധിക്കു ശേഷം സ്ത്രീകൾക്ക് വർക്ക് ഫ്രം ഹോം നൽകുന്ന ആദ്യത്തെ സ്ഥാപനങ്ങളിലൊന്നാണ് തങ്ങളെന്നും സിറ്റിബാങ്ക് ഇന്ത്യ പറഞ്ഞു, തങ്ങളുടെ കുടുംബവും കരിയറും വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സ്ത്രീകളെ ഈ തീരുമാനം സഹായിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
2021 ജൂണിൽ, മുലയൂട്ടുന്ന അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകണമെന്ന നിർദേശം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു.
advertisement
കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും നൽകുമെന്ന് സർക്കാർ അടുത്തിടെ അറിയിച്ചിരുന്നു. ഹാജർ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവും ഇറക്കിയിരുന്നു. 18 വയസ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി. നിയമങ്ങളിൽ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് ഉന്നത വിദ്യഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കുസാറ്റ് മാതൃകയിൽ കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു വ്യക്തമാക്കിയിരുന്നു.
advertisement
വിദ്യാർഥിനികൾക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാൻ എംജി സർവകലാശാലയും കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി നൽകിയത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയാണ് കേരളത്തിൽ ആദ്യമായി ആർത്തവ അവധി നൽകാൻ ആരംഭിച്ചത്. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധി ആനുകൂല്യം നൽകാനാണ് തീരുമാനം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvalam,Vellore,Tamil Nadu
First Published :
September 15, 2023 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
മെറ്റേണിറ്റി ലീവ് കഴിഞ്ഞ് ഒരു വർഷം വർക്ക് ഫ്രം ഹോം; വനിതാ ജീവനക്കാർക്ക് ആശ്വാസ നടപടിയുമായി സിറ്റിബാങ്ക് ഇന്ത്യ


