മരിക്കുന്നതിന് മുൻപ് ഒരിക്കൽക്കൂടി വിമാനം പറത്തണമെന്ന് മുൻ പൈലറ്റിന്റെ ആഗ്രഹം നിറവേറ്റിയത് 84ാം വയസ്സിൽ
- Published by:Karthika M
- news18-malayalam
Last Updated:
പ്രായവും രോഗവും ഒന്നിനും തടസ്സമില്ലായെന്ന് തെളിയിച്ചു കൊണ്ട് മിര്‍ത ഗേജ് എന്ന 84കാരിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്
പാര്‍ക്കിന്‍സന്‍സ് രോഗ ബാധിതയായ അമ്മയുടെ മരിക്കുന്നതിന് മുമ്പുള്ള ആഗ്രഹമെന്തെന്ന് മക്കള്‍ അന്വേഷിച്ചപ്പോള്‍ മുന്‍പ് താന്‍ ചെയ്ത ജോലി ഒരിക്കല്‍ കൂടി ചെയ്യണം എന്നായിരുന്നു അവര്‍ പറഞ്ഞത്. അത് നിറവേറ്റാന്‍ മകന്‍ മുന്നിട്ടിറങ്ങി. പ്രായവും രോഗവും ഒന്നിനും തടസ്സമില്ലായെന്ന് തെളിയിച്ചു കൊണ്ട് മിര്‍ത ഗേജ് എന്ന 84കാരിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. പാര്‍ക്കിസന്‍സ് എന്ന രോഗം പിടികൂടിയ മിര്‍സയുടെ ആഗ്രഹം മരിക്കുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി പൈലറ്റാവണനെന്നായിരുന്നു പറഞ്ഞത്.
പാര്‍ക്കിന്‍സന്‍സ് പിടികൂടിയതോടെ മിര്‍തയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരുന്നു. അങ്ങിനെയാണ് അമ്മയുടെ ഇനി പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹമെന്തെന്ന് മക്കള്‍ അന്വേഷിച്ചത്. പറഞ്ഞപ്പോള്‍ മിര്‍തയുടെ ആഗ്രഹം അതേ തീവ്രതയോടെ മകനായ ഏള്‍ ഉള്‍ക്കൊണ്ടു. അന്വേഷണത്തിനൊടുവില്‍ കോഡി മാറ്റിയല്ലോ എന്ന പൈലറ്റിനെയും അവര്‍ കണ്ടെത്തി. അദ്ദേഹം മിര്‍തയേയും ഏളിനെയും കൊണ്ട് വിന്നിപിസ്യൂക്കി തടാകത്തിനു മുകളിലൂടെയും കീര്‍സാര്‍ജ് കൊടുമുടിക്ക് മുകളിലൂടെയും വിമാനം പറത്താമെന്ന് സമ്മതിക്കുകയും ചെയ്തു.
പാര്‍ക്കിന്‍സന്‍സിന്റെ ബുദ്ധിമുട്ടുകള്‍ മിര്‍തയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തോറ്റു. വിമാനം നിലത്തുനിന്ന് പൊങ്ങി മുകളിലെത്തിയപ്പോള്‍ മാറ്റിയെല്ലോ വിമാനത്തിന്റെ നിയന്ത്രണം മിര്‍തയ്ക്ക് കൈമാറി. വിരലുകള്‍ വിറയ്ക്കാതെ പരറാതെ മിര്‍ത വിമാനം പറത്തി.
advertisement
മാറ്റിയല്ലോ പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മിര്‍തയുടെ ആഗ്രഹം നിറവേറ്റാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
70-ാം വയസ്സില്‍ ആദ്യ കുഞ്ഞിന്റെ അമ്മയായി ഡോക്ടര്‍മാരെ ഞെട്ടിച്ച് ജുവന്‍ബെന്‍
എഴുപതാമത്തെ വയസ്സില്‍ ആദ്യ കുഞ്ഞിന്റെ അമ്മയായി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഗുജറാത്തുകാരിയായ ജുവന്‍ബെന്‍. ഈ മാസം ആദ്യത്തിലാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്.ഐവിഎഫ് ചികിത്സയിലൂടെയാണ് ഇവര്‍ ഗര്‍ഭധാരണം നടത്തിയത്.അദ്യം ഈ പ്രായത്തില്‍ പ്രസവം നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു എന്നാല്‍ പിന്നിട് ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഡോക്ടര്‍മാര്‍ ഇതിന് സമ്മതിക്കുകയായിരുന്നു.ദമ്പതിമാരായ മാല്‍ധാരിയുടെയും ജുവന്‍ബെന്റെയും ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഒരു കുഞ്ഞ് എന്നത്.
advertisement
'അപൂര്‍വങ്ങിളില്‍ അപൂര്‍വമായ സംഭവം എന്നാണ്' ജുവന്‍ബെനെ ചികിത്സിച്ച ഡോക്ടര്‍ നരേഷ് ബാനുശാലിയുടെ പ്രതികരണം. ഇതൊരു പരീക്ഷണത്തിന്റെ വിജയം കൂടിയാണ്. ഐവിഎഫിലൂടെ നിരവധി സ്ത്രീകള്‍ ഗര്‍ഭിണിയായിട്ടുണ്ട്, എന്നാല്‍ ഇത്രയും പ്രായമായ ഒരു സ്ത്രീ കുഞ്ഞിന് ജമ്മം നല്‍കുന്ന് ഇത് ആദ്യമായിട്ടാണ്. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായി ഇരിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2021 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
മരിക്കുന്നതിന് മുൻപ് ഒരിക്കൽക്കൂടി വിമാനം പറത്തണമെന്ന് മുൻ പൈലറ്റിന്റെ ആഗ്രഹം നിറവേറ്റിയത് 84ാം വയസ്സിൽ