അച്ഛനെക്കുറിച്ച് എന്താണ് അധികമൊന്നും സംസാരിക്കാത്തത്? കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

Last Updated:

അച്ഛനെക്കുറിച്ച് രഞ്ജിനി ഒരിക്കലും സംസാരിക്കാറില്ലല്ലോ? ഫോട്ടോയും ഒരിക്കലും കാണിച്ചിട്ടില്ല. അച്ഛന്റെ ഒരു ഫോട്ടോ കാണിച്ചു തരാമോ? എന്നായിരുന്നു ചോദ്യം.

അച്ഛനെക്കുറിച്ച് എന്താണ് അധികമൊന്നും സംസാരിക്കാത്തതെന്ന ചോദ്യത്തിന് മറുപടിയുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകർക്ക് മറുപടി നൽകിയപ്പോഴാണ് രഞ്ജിനി അച്ഛനെക്കുറിച്ച് പറഞ്ഞത്. തനിക്ക് ഏഴു വയസ്സുള്ളപ്പോൾ ആയിരുന്നു അച്ഛന്റെ മരണമെന്നും അതുകൊണ്ടാണ് അച്ഛനെക്കുറിച്ച് അധികമൊന്നും പറയാത്തതെന്നും ആയിരുന്നു രഞ്ജിനി ഹരിദാസിന്റെ മറുപടി.
യുവർ ചോദ്യം മൈ ഉത്തരം എന്ന സെഗ്മെന്റിൽ ആയിരുന്നു രഞ്ജിനി ഹരിദാസ് പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയത്. തൊള്ളായിരത്തിൽ അധികം ചോദ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത് 25 ചോദ്യങ്ങൾക്കാണ് രഞ്ജിനി മറുപടി നൽകിയത്. അച്ഛൻ ഹരിദാസിന്റെ ഛായാചിത്രവും രഞ്ജിനി യുട്യൂബ് വീഡിയോയിൽ പങ്കുവെച്ചു.
You may also like:അമേരിക്കയിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ [NEWS]കമല ഹാരിസിന് കരുത്തായത് പുരോഗമന വാദിയായ മുത്തച്ഛൻ [NEWS] സ്വർണ്ണവില താഴേക്ക്; പവന് 1600 രൂപ കുറഞ്ഞു [NEWS]
അച്ഛനെക്കുറിച്ച് രഞ്ജിനി ഒരിക്കലും സംസാരിക്കാറില്ലല്ലോ? ഫോട്ടോയും ഒരിക്കലും കാണിച്ചിട്ടില്ല. അച്ഛന്റെ ഒരു ഫോട്ടോ കാണിച്ചു തരാമോ? എന്നായിരുന്നു ചോദ്യം. തനിക്ക് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതാണെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെക്കുറിച്ച് വളരെ കുറച്ച് ഓർമകൾ മാത്രമേയുള്ളൂ എന്നായിരുന്നു രഞ്ജിനിയുടെ മറുപടി.
advertisement
അച്ഛൻ മരിക്കുന്ന സമയത്ത് അനിയന് ഒൻപതുമാസം മാത്രമായിരുന്നു പ്രായം. അവന് അദ്ദേഹത്തെ കണ്ട ഓർമ പോലുമില്ല. അച്ഛന്റെ വളരെക്കുറച്ച് ചിത്രങ്ങൾ മാത്രമാണ് ഉള്ളതെന്നും മിക്ക ചിത്രങ്ങളും വിവാഹങ്ങൾക്ക് പോയപ്പോൾ എടുത്ത ഗ്രൂപ്പ് ഫോട്ടോകൾ ആണെന്നും രഞ്ജിനി പറഞ്ഞു. വിവാഹം, പ്രണയം, നിലപാടുകൾഎന്നിവയെക്കുറിച്ചെല്ലാം രഞ്ജിനി ഹരിദാസ് വീഡിയോയിൽ മറുപടി പറയുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
അച്ഛനെക്കുറിച്ച് എന്താണ് അധികമൊന്നും സംസാരിക്കാത്തത്? കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement